Wednesday, February 26th, 2020

കമ്പ്യൂട്ടറിന് മുന്നിലിരുന്ന് തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നവര്‍ അറിയാൻ

ഇരിപ്പും ജോലിസമയവും സ്‌ക്രീനിന്റേയും കീ ബോര്‍ഡിന്റേയും മൗസിന്റേയും ക്രമീകരണങ്ങളും അടക്കം ശ്രദ്ധിച്ചില്ലെങ്കില്‍

Published On:Feb 13, 2020 | 1:25 pm

കണ്ണൂർ :ഇരിപ്പും ജോലിസമയവും സ്‌ക്രീനിന്റേയും കീ ബോര്‍ഡിന്റേയും മൗസിന്റേയും ക്രമീകരണങ്ങളും അടക്കം ശ്രദ്ധിച്ചില്ലെങ്കില്‍ കമ്പ്യൂട്ടര്‍ പലരുടേയും ജീവിതത്തിലെ വില്ലനായി മാറും.

ഇടുപ്പു വേദന, നടുവേദന, സന്ധിവേദന, കയ്യിലും മണിബന്ധത്തിലും കൈപ്പത്തിയിലും വേദന, മരവിപ്പ് തുടങ്ങി പല ലക്ഷണങ്ങള്‍ വഴിയാണ് പലര്‍ക്കും പ്രശ്‌നങ്ങള്‍ ആരംഭിക്കുക. ശ്രദ്ധിച്ചില്ലെങ്കില്‍ കഴുത്തിനെ ബാധിക്കുന്ന സര്‍വ്വിക്കല്‍ സ്‌പോണ്ടിലോസിസ്, നട്ടെല്ലിനെ ബാധിക്കുന്ന ലംബാര്‍ഡ്‌സ് സ്‌പോണ്ടിലോസിസ് തുടങ്ങി ഗുരുതര രോഗങ്ങളിലേക്ക് കമ്പ്യൂട്ടറിന്റെ അമിത ഉപയോഗം കാരണമായേക്കാം.

കമ്പ്യൂട്ടറിനെക്കാള്‍ ഉയരം ഇരിപ്പിടത്തിനുണ്ടായാല്‍ നേത്രരോഗങ്ങളില്‍ നിന്നും മറ്റ് ശാരീരിക അസ്വസ്ഥതകളില്‍ നിന്നും ഒരു പരിധി വരെ രക്ഷപ്പെടാനാകുമെന്നാണ് നേത്ര രോഗവിദഗ്ധര്‍ പറയുന്നത്. കമ്പ്യൂട്ടറിനെക്കാള്‍ 30 മുതല്‍ 40 ഡിഗ്രി വരെ ഉയരത്തിലാകണം ഉപയോഗിക്കുന്നയാളുടെ ഇരിപ്പിടം ക്രമീകരിക്കേണ്ടത്.

മൗസ് പാഡ് കൈക്കുഴയുടെ അടുത്തായിട്ടാണ് വയ്‌ക്കേണ്ടത്. മണിക്കൂറുകളോളം കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ഇടയ്ക്കിടയ്ക്ക് (മണിക്കൂറില്‍ അഞ്ചു മിനിട്ടു നേരമെങ്കിലും)കണ്ണിന് വിശ്രമം നല്‍കണം. ഇത് ബോധപൂര്‍വ്വ ശ്രദ്ധിച്ചില്ലെങ്കില്‍ പലപ്പോഴും പ്രായോഗികമാകാറുമില്ല.

കൂടാതെ മുറിയില്‍ നല്ല പ്രകാശം ലഭിക്കുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ നടത്തണം. അതേസമയം സ്‌ക്രീനിലേക്ക് നേരിട്ട് വെളിച്ചം പ്രതിഫലിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സ്‌ക്രീനിന്റെ വെളിച്ചം അമിതമാകാനും പാടില്ല. കമ്പ്യൂട്ടറുകള്‍ ഉപയോഗിക്കുന്ന മിക്കവാറും ഓഫീസുകളും എ.സിയായിരിക്കും യന്ത്രങ്ങള്‍ അമിതമായി ചൂടാവുന്നത് ഒഴിവാക്കാനുള്ള ഇത് പലപ്പോഴും മനുഷ്യന് അത്രനല്ലതല്ല. പ്രത്യേകിച്ച് കണ്ണിലെ ഈര്‍പം നഷ്ടപ്പടാനുള്ള സാധ്യത ഇത് കൂട്ടുന്നു. ഇമകള്‍ ഇടക്കിടെ അടച്ചുതുറക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യുന്നതിലൂടെ ഇത് പരിഹരിക്കാം.

കമ്പ്യൂട്ടറില്‍ നിന്നും കണ്ണ് സംരക്ഷിക്കാന്‍ മോണിറ്ററുമായി മൂന്ന് മൂന്നര അടി അകലമെങ്കിലും വേണമെന്നാണ് പറയുന്നത്. ഒരു കയ്യകലമെങ്കിലും കമ്പ്യൂട്ടര്‍ സ്‌ക്രീനുമായി ഉണ്ടെന്ന് ഉറപ്പു വരുത്തുന്നത് നല്ലതാണ്. ആന്റി ഗ്ലെയര്‍ ഗാസുകള്‍ ഉപയോഗിക്കുന്നതും കണ്ണിന് സംരക്ഷണം നല്‍കും. ഇതുവഴി 80% വരെ റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. അതേസമയം, ഇപ്പോഴുള്ള കംപ്യൂട്ടറുകളില്‍ പലതിലും ആന്റി ഗ്ലെയര്‍ ഗാസുകളുണ്ട്. എല്‍.സി.ഡി സ്‌ക്രീനുകള്‍ക്ക് റേഡിയേഷന്‍ പ്രശ്‌നമില്ലെന്നും വിദഗ്ധാഭിപ്രായമുണ്ട്.

LIVE NEWS - ONLINE

 • 1
  12 hours ago

  ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

 • 2
  14 hours ago

  സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

 • 3
  15 hours ago

  ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

 • 4
  16 hours ago

  കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

 • 5
  16 hours ago

  സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

 • 6
  16 hours ago

  കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

 • 7
  16 hours ago

  വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

 • 8
  16 hours ago

  വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

 • 9
  17 hours ago

  ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി