Friday, September 25th, 2020

നിങ്ങളുടെ പാചക വൈദഗ്ധ്യം പരീക്ഷിക്കേണ്ട സമയമല്ല ഇത് , ദയവായി ഭക്ഷണം പാഴാക്കരുത്’; അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍

പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്

Published On:Mar 26, 2020 | 11:03 am

എറണാകുളം: രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീടുകളില്‍ കഴിയുന്ന ആളുകള്‍ പാചക പരീക്ഷണം നടത്തി ദയവായി ഭക്ഷണം പാഴാക്കരുതെന്ന അഭ്യര്‍ത്ഥനയുമായി എറണാകുളം കളക്ടര്‍. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു ഇത്തരമൊരു അഭ്യര്‍ത്ഥനയുമായി ക്‌ളക്ടര്‍ എസ്. സുഹാസ് രംഗത്തെത്തിയത്.

വരും ദിവസങ്ങളില്‍ തങ്ങളുടെ പാചക വൈദഗ്ദ്ധ്യം പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്കായുള്ള ഓര്‍മ്മപ്പെടുത്തല്‍ എന്നു പറഞ്ഞുകൊണ്ടായിരുന്നു കളക്ടറുടെ ഫേസ്ബുക്കില്‍ ഇത്തരമൊരു നിര്‍ദേശം വെച്ചത്.

പരിമിതമായ സാധനങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ദയവായി ഭക്ഷണം പാഴാക്കരുത്. ഇത് പലചരക്ക് കടകളില്‍ കൃത്രിമ ക്ഷാമത്തിന് കാരണമായേക്കും. സാധങ്ങള്‍ വാങ്ങാനൊരുങ്ങുമ്പോള്‍ അത് അവശ്യ സാധനമാണോ അതോ ആഡംബരമാണോ എന്ന് നല്ലതുപോലെ ചിന്തിക്കുക. നിങ്ങളുടെ വീടുകളില്‍ ശേഖരിച്ചു വെച്ച സാധനങ്ങള്‍ തീര്‍ക്കുകയും വീട്ടില്‍ നിന്നും ഇറങ്ങി ഇടക്കിടെ പലചരക്ക് കടകള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്നത് പോലും അപകടകരമാണ്. മിതമായ ഒരു ജീവിതരീതി സ്വീകരിക്കേണ്ട സമയമാണിത്. ചിയേഴ്‌സ്!”, എന്നായിരുന്നു എറണാകുളം കളക്ടര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

LIVE NEWS - ONLINE

  • 1
    30 mins ago

    പെരിയ ഇരട്ടക്കൊല; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി, സി.ബി.ഐ അന്വേഷണത്തിന് സ്റ്റേ ഇല്ല

  • 2
    2 hours ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 3
    3 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 4
    3 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 5
    4 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 6
    4 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 7
    4 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 8
    5 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 9
    6 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു