Thursday, December 12th, 2019

എന്താണ് ഓയില്‍ പുള്ളിംഗ്

ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാട് ദോഷങ്ങള്‍ ഉണ്ടാകും

Published On:Nov 25, 2019 | 9:29 am

ഓയില്‍ പുള്ളിംഗ് എന്താണ് പലര്‍ക്കും കൃത്യമായ സാധരണയുണ്ടോ? ആരോഗ്യത്തിന് ധാരാളം ഗുണങ്ങള്‍ ലഭിക്കുന്ന ഓയില്‍ പുള്ളിംഗ് എന്ന അറിവില്‍ പലരും അതിരാവിലെ സ്ഥിരമായി ഉപയോഗിക്കുന്നവരുമുണ്ട്. എന്നാല്‍ കേട്ടറിഞ്ഞ അറിവ് മാത്രമെ ഉണ്ടാകുകയുള്ളു.
* എന്താണ് ഓയില്‍ പുള്ളിംഗ്
അതിരാവിലെ വെറും വയറ്റില്‍ തന്നെ അര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ എടുത്ത് വായിലൊഴിച്ച് കവിള്‍ കൊള്ളുന്ന പ്രവര്‍ത്തിയാണ് ഓയില്‍ പുള്ളിംഗ്. പത്ത് മിനിറ്റ് നേരത്തേക്കെങ്കിലും ഇത്തരത്തില്‍ കവിള്‍ കൊള്ളണമെന്നാണ് നിര്‍ദ്ദേശം. അതിന് ശേഷം തുപ്പിക്കളഞ്ഞ് സാധാരണ പോലെത്തന്നെ വായില്‍ വെള്ളമൊഴിച്ച് പല്ല് തേക്കാവുന്നതാണ്. ഇതില്‍ ഗുണങ്ങളെ പോലെത്തന്നെ ദോഷങ്ങളും ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. ഇത്തരത്തില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപാട് ദോഷങ്ങള്‍ ഉണ്ടാകും.
* ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ ആരോഗ്യപരമായി ദോഷങ്ങള്‍
പലപ്പോഴും ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരില്‍ വയറിന് പല അസ്വസ്ഥതകളും കാണാറുണ്ട്. ഡയറിയ പോലെ യുള്ള പ്രതിസന്ധികള്‍ നിങ്ങളെ ബാധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഓയില്‍ പുള്ളിംഗാണെന്ന് പറയേണ്ടി വരും. അല്ലെങ്കില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരില്‍ കൂടുതലാളുകളിലു ഇത്തരത്തില്‍ വയറിന് അസ്വസ്ഥതകള്‍ കാണാറുണ്ട്. അത് കൊണ്ട് തന്നെ ഓയില്‍ പുള്ളിംഗ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ചിലപ്പോള്‍ വയറിന് അസ്വസ്ഥതകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. നേരത്തെ പറഞ്ഞ പോലെ ഇത്തരത്തില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുമ്പോള്‍ ചെറിയ അളവിലെങ്കിലും വെളിച്ചെണ്ണ ശരിരത്തിനകത്തേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഇത് വയറിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടേക്കും. ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരില്‍ മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. ഓയില്‍ പുള്ളിംഗ് ചെയ്യുമ്പോള്‍ അകത്തേക്കെത്തുന്ന എണ്ണയില്‍ പലപ്പോഴും മലബന്ധത്തിനുള്ള ഘടകങ്ങള്‍ ഉണ്ടാവുന്നുണ്ട്. ദിവസവും ഇത്തരത്തില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുമ്പോള്‍ അല്‍പാല്‍പമായി എണ്ണ അകത്തേക്ക് പോകും. ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരില്‍ കണ്ടു വരുന്ന രോഗാവസ്ഥകളില്‍ ഒന്നാണ് ലിപ്പോയ്ഡ് ന്യുമോണിയ. വെളിച്ചെണ്ണ വായില്‍ കവിള്‍ കൊള്ളുമ്പോള്‍ ചെറിയ അളവിലെങ്കിലും എണ്ണ ശരീരത്തിന് അകത്തേക്ക് പോകും എന്നതില്‍ യാതൊരു സംശയവുമില്ല. ഇത്തരത്തില്‍ അകത്തേക്കെത്തുന്ന എണ്ണ പലപ്പോഴും ശ്വാസകോശ സംബന്ധിയായ രോഗങ്ങള്‍ ഉണ്ടാകുന്നതിനുള്ള അവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും ഓയില്‍ പുള്ളിംഗ് ചെയ്യുന്നവരില്‍ ഇത്തരത്തില്‍ ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങള്‍ കാണാറുണ്ട്. അത് കൊണ്ട് തന്നെ ഓയില്‍ പുള്ളിംഗ് ചെയ്യുന്നവര്‍ ശ്രദ്ധിക്കണം. പലപ്പോഴും ഓയില്‍ പുള്ളിംഗ് കഴിഞ്ഞവര്‍ക്ക് മനം പുരട്ടലുണ്ടാകാറുണ്ട്. മനം പുരട്ടല്‍ മാത്രമല്ല ഇത്തരത്തില്‍ പല അസ്വസ്ഥതകളും കണ്ട് വരാറുണ്ട്. ഇതും ഓയില്‍ പുള്ളിംഗ് ചെയ്യുന്നത് കൊണ്ടാണെന്ന് പറയാം. കാരണം വായില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് ഓയില്‍ പുള്ളിംഗ് ചെയ്യുമ്പോള്‍ വയറിനകത്തേക്ക് പോകുന്ന വെളിച്ചെണ്ണ തന്നെയാണ്. അത് കൊണ്ട് തന്നെ ഇത്തരത്തില്‍ ഓയില്‍ പുള്ളിംഗ് ചെയ്യുന്നവര്‍ വളരെ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.
* ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ
ഓയില്‍ പുള്ളിംഗിന് ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞുവല്ലോ. ആന്റി കാര്‍സിനോജനിക് ആയത് കൊണ്ട് തന്നെ ധാരാളം ആരോഗ്യ ഗുണങ്ങള്‍ വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. ഇത് ക്യാന്‍സറിനെ വരെ ഇല്ലാതാക്കാന്‍ സഹായക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇത് കൂടാതെ ഓയില്‍ പുള്ളിംഗിലൂടെ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളില്‍ ഒന്നാണ് ശരീരത്തിലുണ്ടാകുന്ന അണുബാധയെ ചെറുക്കുന്നു ഒരു പരിധി വരെ ശരീരത്തിലുണ്ടാകുന്ന അണുബാധയ്ക്ക് ഓയില്‍ പുള്ളിംഗ് പരിഹാരം കാണുന്നുണ്ട്. ഫംഗല്‍ ഇന്‍ഫെക്ഷനെയും ഇത് തടഞ്ഞു നിര്‍ത്തും. ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനും ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിനും വളരെ ഏറെ ഉപകാരപ്രദമാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍