Sunday, November 17th, 2019

നാളികേര കര്‍ഷകരുടെ ദുരിതമകറ്റണം

നാളികേര കര്‍ഷകര്‍ ദുരിതത്തില്‍. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം തേങ്ങ ഉല്‍പാദനം കുറഞ്ഞു. വിലയും കുറഞ്ഞു. രണ്ട് വര്‍ഷത്തോളമായി നാഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നില്ല. പൊതിച്ച തേങ്ങക്ക് കിലോവിന് 40 മുതല്‍ 45 വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 24 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അനുഭവപ്പെട്ട പ്രളയത്തെ തുടര്‍ന്ന്് മണ്ണിലെ ജൈവാംശം മുഴുവനായി ഒഴുകിപ്പോയത് തെങ്ങ് കൃഷിയെയും സാരമായി ബാധിച്ചു. ഇതാണ് ഉല്‍പാദനം കുറയാനിടയാക്കിയത്. ഇതോടൊപ്പം തെങ്ങുകയറ്റ കൂലി വര്‍ധിച്ചതും കര്‍ഷകര്‍ക്ക് … Continue reading "നാളികേര കര്‍ഷകരുടെ ദുരിതമകറ്റണം"

Published On:Jun 12, 2019 | 7:08 pm

നാളികേര കര്‍ഷകര്‍ ദുരിതത്തില്‍. കാലാവസ്ഥയില്‍ വന്ന മാറ്റം കാരണം തേങ്ങ ഉല്‍പാദനം കുറഞ്ഞു. വിലയും കുറഞ്ഞു. രണ്ട് വര്‍ഷത്തോളമായി നാഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നില്ല. പൊതിച്ച തേങ്ങക്ക് കിലോവിന് 40 മുതല്‍ 45 വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 24 രൂപ മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് അനുഭവപ്പെട്ട പ്രളയത്തെ തുടര്‍ന്ന്് മണ്ണിലെ ജൈവാംശം മുഴുവനായി ഒഴുകിപ്പോയത് തെങ്ങ് കൃഷിയെയും സാരമായി ബാധിച്ചു. ഇതാണ് ഉല്‍പാദനം കുറയാനിടയാക്കിയത്. ഇതോടൊപ്പം തെങ്ങുകയറ്റ കൂലി വര്‍ധിച്ചതും കര്‍ഷകര്‍ക്ക് പ്രയാസമായി. തെങ്ങൊന്നിന് 40 രൂപ മുതല്‍ 45 വരെയാണ് കൂലി. കൂലി നല്‍കാനുള്ള വരുമാനം പോലും ചില തെങ്ങില്‍ നിന്നും ലഭിക്കാറില്ല. തെങ്ങുകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും മാര്‍ഗ്ഗങ്ങള്‍ കാണാനാവാതെ നാളികേര കര്‍ഷകര്‍ സര്‍ക്കാര്‍ സഹായം പ്രതീക്ഷിക്കുകയാണ്. പ്രളയം മൂലം നഷ്ടപ്പെട്ട മണ്ണിലെ ജൈവാംശം തിരിച്ചുകൊണ്ടുവരുന്നതിന് സബ്‌സിഡി നിരക്കില്‍ ജൈവവളം ലഭ്യമാക്കണമെന്ന ആവശ്യം കര്‍ഷകര്‍ ഉയര്‍ത്തുന്നു. തേങ്ങക്ക് താങ്ങുവില വേണമെന്നും ആവശ്യമുയരുന്നുണ്ട്്. കൊപ്രയുടെ വിലയും കുറഞ്ഞു. തേങ്ങ പൊളിച്ച് ഉണക്കി കൊപ്രയാക്കുമ്പോള്‍ ക്വിന്റലിന് 12,000 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോള്‍ 9000 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. തേങ്ങ കൊപ്രയാക്കാന്‍ ചെലവ് കുറവായ തമിഴ്‌നാട്ടിലേക്കയക്കുകയാണ് ഇപ്പോള്‍ വ്യാപാരികള്‍. കേരളത്തില്‍ 100 തേങ്ങ കൊപ്രയാക്കുമ്പോള്‍ ചെലവ് 200 രൂപയാണ്. തമിഴ്‌നാട്ടില്‍ 50 രൂപ നല്‍കിയാല്‍ മതി. മലബാര്‍ മേഖലയില്‍ നിന്ന് ലോഡുകണക്കിന് പച്ചത്തേങ്ങ കൊപ്രയാക്കാന്‍ തമിഴ്‌നാട്ടിലേക്കയക്കുന്നുണ്ട്്. അവിടെ കൊപ്രക്കും വില കുറവാണ്. സംസ്ഥാനത്ത് രണ്ട് മൂന്ന് തവണകളായി വിളവെടുത്ത തേങ്ങ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ തയ്യാറാകാത്ത കര്‍ഷകര്‍ ഇപ്പോള്‍ വിലകൂട്ടുമെന്ന പ്രതീക്ഷയില്‍ കൂടയില്‍ കൂട്ടിയിട്ടിരിക്കുകയാണ്. വിദേശത്ത് നിന്ന് വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നതും നാളികേര വില കുറയാന്‍ ഇടയാക്കുന്നതായി കര്‍ഷകര്‍ ആരോപിക്കുന്നുണ്ട്. നാഫെഡ് തേങ്ങ സംഭരണം നടത്താത്തതില്‍ കര്‍ഷകര്‍ക്ക് അമര്‍ഷമുണ്ട്്. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ കൊപ്ര സംഭരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര കൃഷിമന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്്. ഇതേവരെ അപേക്ഷ നല്‍കിയിട്ടില്ല. കേന്ദ്രം ഉടനെ താങ്ങുവില നിശ്ചയിക്കുകയും അതുപ്രകാരം കേരകര്‍ഷകരില്‍ നിന്നും തേങ്ങ സംഭരിക്കാന്‍ നടപടി സ്വീകരിക്കുകയും വേണം. സംസ്ഥാന സര്‍ക്കാറാണ് ഇതിനുള്ള താല്‍പര്യം കാണിക്കേണ്ടത്. വിലക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന കര്‍ഷകരെ സഹായിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഉടന്‍ ഉണ്ടാകണമെന്ന് മലയോര മേഖലയിലെ കര്‍ഷകരും ആവശ്യപ്പെടുന്നു. കാലതാമസം അടുത്ത വര്‍ഷത്തെ വിളവെടുപ്പിനെയും ദോഷകരമായി ബാധിക്കുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല