Sunday, October 20th, 2019

കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റാവുന്നു

        കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റിയാവുന്നു. കളിമണ്ണില്‍ തീര്‍ത്ത വള, മാല, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ് തുടങ്ങിയ ഫാഷന്‍ ആക്‌സസറീസാണ് വിപണിയിലെ താരം. ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ടെറാക്കോട്ട ആഭരണങ്ങളും വിപണിയിലുണ്ട്. ടെറാക്കോട്ട വളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇത്തരം വളകള്‍ കൈനിറയെ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും. ആവശ്യമെങ്കില്‍ ഇവയ്‌ക്കൊപ്പം സ്വര്‍ണവളകളോ കുപ്പിവളകളോ അണിയാം. കോണ്‍ട്രാസ്റ്റിംഗ് നിറങ്ങളാണ് ഇതിന് അനുയോജ്യം. കളിമണ്‍ ആഭരണങ്ങള്‍ക്ക് … Continue reading "കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റാവുന്നു"

Published On:Feb 21, 2017 | 12:21 pm

Clay Ornaments Full Image

 

 

 

 

കളിമണ്‍ ആഭരണങ്ങള്‍ ട്രെന്റിയാവുന്നു. കളിമണ്ണില്‍ തീര്‍ത്ത വള, മാല, കമ്മല്‍, മോതിരം, ഹെയര്‍ ക്ലിപ്പ് തുടങ്ങിയ ഫാഷന്‍ ആക്‌സസറീസാണ് വിപണിയിലെ താരം.
ഡ്രസ് മാച്ച് അനുസരിച്ച് ധരിക്കാവുന്ന ആഭരണങ്ങളാണിവ. സാരി, ലാച്ച എന്നിവക്കൊപ്പം ധരിക്കാനായി സെറ്റ് ആയിട്ടുള്ള ടെറാക്കോട്ട ആഭരണങ്ങളും വിപണിയിലുണ്ട്. ടെറാക്കോട്ട വളകളാണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. ഇത്തരം വളകള്‍ കൈനിറയെ അണിഞ്ഞാല്‍ സൂപ്പര്‍ ലുക്കായിരിക്കും. ആവശ്യമെങ്കില്‍ ഇവയ്‌ക്കൊപ്പം സ്വര്‍ണവളകളോ കുപ്പിവളകളോ അണിയാം. കോണ്‍ട്രാസ്റ്റിംഗ് നിറങ്ങളാണ് ഇതിന് അനുയോജ്യം. കളിമണ്‍ ആഭരണങ്ങള്‍ക്ക് ചൈനീസ് പെയിന്റിംഗുകള്‍ നല്‍കുന്നതിനാല്‍ ഇവ നനഞ്ഞാലും വെയില്‍ കൊണ്ടാലുമൊന്നും കേടുപാടു സംഭവിക്കുകയില്ല. ചെറിയ ഒറ്റ വളക്ക് പത്തു രൂപ മുതലാണ് വില. വര്‍ക്കുകളുടെ നിലവാരം അനുസരിച്ച് വിലയും കൂടും.
കളിമണ്‍ പെന്‍ഡന്റുകളാണ് ടീനേജേഴ്‌സിന്റെ ചോയ്‌സ്. ചരടിലോ മാലയിലോ കോര്‍ത്തിടാന്‍ പറ്റുന്ന വലിയ ലോക്കറ്റുകളാണിവ. മൃഗങ്ങളുടെയും മനുഷ്യരുടെയും രൂപങ്ങളായിരിക്കും ഈ ലോക്കറ്റില്‍ അധികവും കാണുക. മാലകള്‍ക്ക് 150 മുതല്‍ 10,000 രൂപ വരെയാണ് വില.
കളിമണ്ണില്‍ തീര്‍ത്ത വലിയ കമ്മലുകളാണ് പെണ്‍കുട്ടികളുടെ മറ്റൊരു ട്രെന്‍ഡ്. വിവിധ നിറങ്ങളിലും രൂപത്തിലുമൊക്കെ ഇവ ലഭ്യമാണ്. കമ്മലുകള്‍ക്ക് 25 മുതല്‍ 500 രൂപ വരെ വില വരും. ഇളം നിറങ്ങളിലുള്ള ടെറാക്കോട്ട ആഭരണങ്ങള്‍ക്കാണ് ആവശ്യക്കാരേറെയും. പാര്‍ട്ടിവെയര്‍ ആഭരണങ്ങള്‍ക്കും നല്ല ഡിമാന്‍ഡുണ്ട്. മെറൂണ്‍, കറുപ്പ് നിറങ്ങളോടും ടീനേജേഴ്‌സിനു പ്രിയമുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റുമരിച്ചു

  • 2
    13 hours ago

    യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍

  • 3
    14 hours ago

    തൊഴിയൂര്‍ സുനില്‍ വധകേസ്; ഒരു പ്രതി കൂടി അറസ്റ്റില്‍

  • 4
    17 hours ago

    ഒരടി കിട്ടിയാല്‍ തിരിച്ചടിക്കാതിരിക്കാന്‍ താന്‍ ഗാന്ധിയനല്ല: മന്ത്രി ജലീല്‍

  • 5
    17 hours ago

    ജാതിമത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമം: കോടിയേരി

  • 6
    21 hours ago

    നാല്‍പ്പത്തിയൊന്നിലെ ആദ്യ വീഡിയോ ഗാനം

  • 7
    21 hours ago

    തലച്ചോറ് ശുഷ്‌കമയവന്‍ തന്റെ തലയോട്ടിയെ വിശകലനം ചെയ്യേണ്ട: വിഎസ്

  • 8
    22 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല

  • 9
    22 hours ago

    ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ ഉണ്ടയില്ലാ വെടിയല്ല: ചെന്നിത്തല