Friday, September 25th, 2020

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുഎഇ ഗോള്‍ഡന്‍ വീസ

കായികതാരങ്ങള്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ

Published On:Feb 14, 2020 | 9:07 am

അബുദാബി: ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കി. മറ്റ് ആറു കായിക താരങ്ങള്‍ക്കൊപ്പമാണു ക്രിസ്റ്റ്യാനോക്കു ഗോള്‍ഡന്‍ കാര്‍ഡ് റെസിഡന്‍സി വീസ സമ്മാനിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ്റ്റ്യാനോ സ്ഥിരമായി ദുബായിയില്‍ എത്താറുണ്ട്. ഈ പശ്ചാത്തലത്തിലാണ് വീസ നല്‍കിയത്. ഈയടുത്ത് അവധി ആഘോഷിക്കാനായി ക്രിസ്റ്റ്യാനോ ദുബായിയില്‍ എത്തിയപ്പോള്‍ വീസ കൈമാറിയതായാണു റിപ്പോര്‍ട്ട്. അന്താരാഷ്ട്ര കായിക താരങ്ങളെ യുഎഇയിലേക്ക് ആകര്‍ഷിക്കുന്നതിനും നിക്ഷേപം നടത്തുന്നതിനുമായാണ് യുഎഇ സര്‍ക്കാരിന്റെഗോള്‍ഡന്‍ വീസ നീക്കം.
കായികതാരങ്ങള്‍, ബിസിനസുകാര്‍, ശാസ്ത്രജ്ഞര്‍, പഠനമികവ് പുലര്‍ത്തുന്ന കുട്ടികള്‍ തുടങ്ങിയവരില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. പത്തു വര്‍ഷമാണ് വീസയുടെ കാലാവധി.

 

LIVE NEWS - ONLINE

  • 1
    51 mins ago

    എസ് പി ബാലസുബ്രഹ്മണ്യം വിടവാങ്ങി

  • 2
    2 hours ago

    കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍

  • 3
    2 hours ago

    സ്വപ്ന സുരേഷിനെ റിമാന്‍ഡ് ചെയ്തു

  • 4
    3 hours ago

    സ്വര്‍ണവില പവന് 200 രൂപ കൂടി

  • 5
    3 hours ago

    യുപിയില്‍ ഇനി സ്ത്രീകളെ ആക്രമിക്കുന്നവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തും

  • 6
    3 hours ago

    ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 58 ലക്ഷം കവിഞ്ഞു

  • 7
    4 hours ago

    കുവൈത്ത് വിമാനത്താവളത്തിലെ റസ്റ്ററന്റുകളും കഫേകളും പ്രവര്‍ത്തനമാരംഭിച്ചു

  • 8
    5 hours ago

    ശബരിമല മണ്ഡലകാല പൂജയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

  • 9
    5 hours ago

    സ്വപ്ന സുരേഷിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും