Monday, May 25th, 2020

ലൂസിഫർ തെലുങ്കിലേക്ക്; സ്റ്റീഫൻ നെടുമ്പള്ളിയായി ചിരഞ്ജീവി

മഞ്ജു വാര്യരുടെ വേഷത്തില്‍ തെലുങ്കിലെത്തുക തൃഷ

Published On:Apr 13, 2020 | 1:06 pm

മലയാളത്തിലെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ട് . മഞ്ജു വാര്യരുടെ വേഷത്തില്‍ തെലുങ്കിലെത്തുക തൃഷയായിരിക്കുമെന്നും സൂചനകളുണ്ട്.

സഹോ എന്ന ചിത്രം സംവിധാനം ചെയ്ത സുഗീത് ആണ് ‘ലൂസിഫർ’ തെലുങ്കിൽ ഒരുക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രമായാണ് ചിരഞ്ജീവി എത്തുന്നത്. അതിനൊപ്പം തന്നെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ കോണിഡെല പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

‘ആചാര്യ’ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷമേ ‘ലൂസിഫർ’ റീമേയ്ക്ക് ആരംഭിക്കൂ. ‘ലൂസിഫറി’ന്റെ റൈറ്റ്സ് ചിരഞ്ജീവി സ്വന്തമാക്കിയതായാണ് തെലുങ്ക് സിനിമാലോകത്ത് നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

2019 മാര്‍ച്ച് 28ന് പുറത്തിറങ്ങിയ ലൂസിഫര്‍ നടന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു. 200 കോടിയാണ് ചിത്രം ആഗോളതലത്തില്‍ വാരിക്കൂട്ടിയത്. വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ തോമസ് എന്നിങ്ങനെ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    12 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    14 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    16 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    18 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    18 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    18 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    18 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്