Tuesday, October 26th, 2021

നിയമം ദുര്‍ബ്ബലമാകുന്നത് കുറ്റവാളികള്‍ക്ക് തുണ

സമൂഹമാധ്യമങ്ങളെ തെറ്റായ പ്രവണതകള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലഘട്ടമാണിത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്.നിയമം ദുര്‍ബ്ബലമാകുന്നതാണ് കുറ്റവാളികള്‍ക്ക് തുണയായി മാറുന്നത്. കുട്ടികളുടെ ലൈംഗീകതയും നഗ്‌നതയും മുറിക്കുള്ളിലിരുന്ന് ആ സ്വദിക്കുന്നവരെയും അത് പങ്ക വെക്കുന്നവരെയും കണ്ടെത്താന്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുമ്പോഴുണ്ടാകുന്ന പരിമിതികള്‍ അതിന്റെ ദുര്‍ബ്ബലാവസ്ഥ വെളിപ്പെടുത്തുന്നു. പരിമിതികള്‍ മനസ്സിലാക്കി അവസരം ചൂഷണം ചെയ്യുന്നവര്‍ കേസുകളില്‍ നിന്ന് തലയൂരുകയുകയുമാണ് ചെയ്യുന്നത്.ഇവിടെയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നത്. സൈബര്‍ കുറ്റകൃത്യക്കാരെ … Continue reading "നിയമം ദുര്‍ബ്ബലമാകുന്നത് കുറ്റവാളികള്‍ക്ക് തുണ"

Published On:Oct 7, 2020 | 3:58 pm

സമൂഹമാധ്യമങ്ങളെ തെറ്റായ പ്രവണതകള്‍ക്കു വേണ്ടി ഉപയോഗപ്പെടുത്തുന്ന പ്രവണത വര്‍ധിച്ചു വരുന്ന കാലഘട്ടമാണിത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരികയാണ്.നിയമം ദുര്‍ബ്ബലമാകുന്നതാണ് കുറ്റവാളികള്‍ക്ക് തുണയായി മാറുന്നത്. കുട്ടികളുടെ ലൈംഗീകതയും നഗ്‌നതയും മുറിക്കുള്ളിലിരുന്ന് ആ സ്വദിക്കുന്നവരെയും അത് പങ്ക വെക്കുന്നവരെയും കണ്ടെത്താന്‍ നിയമങ്ങള്‍ ഉണ്ടെങ്കിലും അത് പ്രയോഗത്തില്‍ വരുമ്പോഴുണ്ടാകുന്ന പരിമിതികള്‍ അതിന്റെ ദുര്‍ബ്ബലാവസ്ഥ വെളിപ്പെടുത്തുന്നു. പരിമിതികള്‍ മനസ്സിലാക്കി അവസരം ചൂഷണം ചെയ്യുന്നവര്‍ കേസുകളില്‍ നിന്ന് തലയൂരുകയുകയുമാണ് ചെയ്യുന്നത്.ഇവിടെയാണ് ഓപ്പറേഷന്‍ പി ഹണ്ടിന്റെ പ്രസക്തി ചര്‍ച്ച ചെയ്യപ്പെടുന്നത്. സൈബര്‍ കുറ്റകൃത്യക്കാരെ കണ്ടെത്താന്‍ ശക്തമായ വ്യവസ്ഥകള്‍ അടങ്ങിയതാണ് നിയമം.എന്നാല്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാനോ കുറക്കാനോ സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി റെയ്ഡ് നടന്നപ്പോള്‍ 41 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഐ ടി വിദഗ്ധരാണ് പിടിക്കപ്പെട്ടവരിലേറെയും. യുവാക്കളുമുണ്ട്. ഐ ടി മേഖലയിലെ വിദഗ്ധര്‍ തൊഴില്‍ മേഖലയിലെ നൈപുണ്യമാണ് ഇതിനായി ദുരുപയോഗം ചെയ്തത്.ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അപ് ലോഡ് ചെയ്യന്നവരെ പിടികൂടാന്‍ പ്രത്യേക സംഘം സംസ്ഥാനത്തുണ്ട്. അവര്‍ ഒട്ടേറെ സംഭവങ്ങള്‍ പിടികൂടുന്നുണ്ടെങ്കിലും ഭൂരിപക്ഷം കേസുകളും തെളിവില്ലെന്ന കാരണത്താല്‍ വിട്ടയക്കപ്പെടുകയാണ് ചെയ്യുന്നത്.
സാങ്കേതിക വിദ്യയുടെ നല്ല വശങ്ങളെ സ്വായതത്വമാക്കുന്നതിനു് പകരം നൈമീഷിക സുഖങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് സാംസ്‌കാരിക അധപതനത്തിലേക്കാണ് വഴി
തുറക്കുന്നത്. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവയില്‍ സൂക്ഷിക്കുകയോ ഇതുമായി ബന്ധപ്പെട്ട വാട്‌സാപ് ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമാവുക, കുട്ടികളുടെ പോണ്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക തുടങ്ങിയവയെല്ലാം അങ്ങേറ്റം കുറ്റകരമാണ്. ഇതെല്ലാം നന്നായി അറിയുന്ന ഐടി വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഭാഗ വാക്കാകുന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
പോലീസും ഈ മേഖലയിലെ അന്വേഷണ സംഘവും ദൈനംദിന മെന്നോണം നിരവധി കേസുകളാണ് പുറത്തു കൊണ്ടുവരുന്നത്.എന്നാല്‍ പലതിലും ശിക്ഷ ലഭിക്കുന്നില്ലെന്നതാണു് യാഥാര്‍ത്ഥ്യം നിയമത്തിന്റെ ദുര്‍ബ്ബലാവസ്ഥയാണ് ഇതിനു് കാരണമായി വിലയിരുത്തപ്പെടുന്നത്.പലതിലും കേസെടുക്കാന്‍ മടിക്കുന്നതിന്റെ കാരണവും ഈ സാങ്കേതികത്വം തന്നെ. പിടിക്കപ്പെടും എന്ന ഘട്ടം വരുമ്പോള്‍ തെളിവുകള്‍ നശിപ്പിക്കുന്നതും അന്വേഷണ സംഘത്തെ കുഴക്കുന്ന ഘടകമാണ്. തെളിവുകള്‍ നശി പ്പിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് അനായാസം രക്ഷപ്പെടാനും കഴിയും.ഇവിടെയാണ് ബദല്‍ നിയമത്തിന്റെ പ്രസക്തി. നിലവിലെ സാഹചര്യത്തില്‍ നിയമ. നീതി സംവിധാനങ്ങളും ഭരണകൂടവും ഈ വെല്ലുവിളി ഏറ്റെടുത്ത് ഫലപ്രദവും അതിശക്തമായ വ്യവസ്ഥകള്‍ അടങ്ങുന്നതു മായ നിയമ നിര്‍മ്മാണത്തിനു രൂപം നല്‍കണം.
ശക്തമായ നിയമം ഈ രംഗത്ത് അനിവാര്യമാണെങ്കിലും അതത്ര എളുപ്പമല്ലെന്ന ചര്‍ച്ച കളും നിയമ രംഗത്ത് നടക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളുടെ ഉപയോഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേരളത്തിലാണ് കൂടുതലെന്ന് നേരത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. അതിനനുസൃതമായി ദുരുപയോഗവും ഏറുന്നുണ്ട്. ഫലപ്രദമായ നിയമനിര്‍മ്മാണത്തെപ്പറ്റി നേരത്തെ ചില ആലോചനകള്‍ നടന്നെങ്കിലും അത് ലക്ഷ്യപ്രാപ്തിയിലെത്തിയതുമില്ല. ഇത്തരം വിഷയങ്ങളില്‍ നിയമത്തിന്റെ പരിരക്ഷ പോലെ പ്രസക്തമാണ് സ്ത്രീ സമൂഹത്തോടുള്ള കാഴ്ചപ്പാടിലെ മാറ്റവും. ഇത് രണ്ടും ഒരുമിച്ച് വരുമ്പോള്‍ പ്രശ്‌നം വലിയൊരളവോളം പരിഹൃതമാകും.

LIVE NEWS - ONLINE

 • 1
  4 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  4 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  4 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  4 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  4 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  4 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  4 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  4 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  4 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും