Wednesday, February 19th, 2020

ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

പുതിയ ജാമ്യാപേക്ഷ നല്‍കണം

Published On:Aug 26, 2019 | 12:48 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആഗസ്റ്റ് 21ന് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തതോടെ മുന്‍കൂര്‍ ജാമ്യാപേക്ഷക്ക് പ്രസക്തി ഇല്ലാതായെന്ന് കോടതി വ്യക്തമാക്കി. സാധാരണ ജാമ്യാപേക്ഷ നല്‍കാന്‍ കോടതി ചിദംബരത്തോട് നിര്‍ദേശിക്കുകയും ചെയ്തു.
ഇതിനു പുറമേ തന്നെ സിബിഐ കസ്റ്റഡിയില്‍ വിട്ടത് ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി, കേസുകളുടെ പട്ടികയില്‍ പെടുത്താത്തതിനാല്‍ ഉത്തരവ് നല്‍കാനാകില്ലെന്നും ജസ്റ്റീസുമാരായ ആര്‍.ഭാനുമതി, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അനുമതിയില്ലാതെ ഹര്‍ജി ലിസ്റ്റ് ചെയ്യാനാകില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അറിയിച്ചു. ചിദംബരത്തിന്റെ 5 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കസ്റ്റഡി നീട്ടണമെന്ന് സിബിഐ പ്രത്യേക കോടതിയില്‍ ആവശ്യപ്പെടുമെന്നാണു സൂചന. കഴിഞ്ഞ നാലു ദിവസത്തെ ചോദ്യം ചെയ്യലിനിടെ പുതിയ തെളിവുകള്‍ ലഭിച്ചുവെന്ന് സിബിഐ കോടതിയെ അറിയിക്കുമെന്നാണു കരുതുന്നത്.
അതേസമയം ഹര്‍ജി ഇന്നുതന്നെ പരിഗണിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബലാണ് ഹര്‍ജി ഇന്ന് വാദം കേള്‍ക്കാന്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് സുപ്രീം കോടതി അതിന്റെ കാരണം വ്യക്തമാക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി