Monday, September 21st, 2020

സ്വര്‍ണക്കടത്തില്‍ പങ്കുള്ള മറ്റൊരു മന്ത്രിയെ അറിയാം, പറയില്ല: ചെന്നിത്തല

കൊച്ചി: സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ട്, ആ മന്ത്രിയാരാണെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയില്‍ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങള്‍ തനിക്ക് നല്‍കാത്തതെന്നും ചെന്നിത്തല പറഞ്ഞു.ഇത് ഒര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് എതിര്‍പ്പാണ്. മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരണ്ടതല്ലേയെന്നും ചെന്നിത്തല … Continue reading "സ്വര്‍ണക്കടത്തില്‍ പങ്കുള്ള മറ്റൊരു മന്ത്രിയെ അറിയാം, പറയില്ല: ചെന്നിത്തല"

Published On:Sep 16, 2020 | 2:57 pm

കൊച്ചി: സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ട്, ആ മന്ത്രിയാരാണെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയില്‍ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങള്‍ തനിക്ക് നല്‍കാത്തതെന്നും ചെന്നിത്തല പറഞ്ഞു.ഇത് ഒര്‍മ്മിപ്പിക്കാനായി ഇന്ന് മുഖ്യമന്ത്രിക്ക് ഒരു കത്ത് കൂടി നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന് സമരങ്ങളോട് എതിര്‍പ്പാണ്. മുഖ്യമന്ത്രിക്ക് സമരത്തോട് എതിര്‍പ്പ് തോന്നുന്നത് ആശ്ചര്യകരമാണ്. അഴിമതി ആരാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി ഗള്‍ഫില്‍ പോയപ്പോള്‍ എത്ര പണം പിരിച്ചുവെന്നും പുറത്ത് വരണ്ടതല്ലേയെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം ലൈഫ് മിഷന്‍ പദ്ധതിയുടെ രേഖകള്‍ ചെന്നിത്തല ആവശ്യപ്പെട്ടിട്ട് ഒരു മാസം പിന്നിടുന്നു. കരാര്‍ സംബന്ധിച്ച രേഖകള്‍ ആയിരുന്നു സര്‍ക്കാരിനോട് ചെന്നിത്തല ആവശ്യപ്പെട്ടത്. രേഖകള്‍ നല്‍കുന്ന കാര്യത്തില്‍ തനിക്ക് ഉത്തരം പറയാന്‍ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇന്നലത്തെ പ്രതികരണം.

 

LIVE NEWS - ONLINE

  • 1
    21 mins ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    1 hour ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    1 hour ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    1 hour ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    2 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    2 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    2 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    2 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    3 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍