Wednesday, February 26th, 2020

പോലീസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാരകേന്ദ്രം: ചെന്നിത്തല

സിംസ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.

Published On:Feb 15, 2020 | 3:30 pm

തിരു: മുഖ്യമന്ത്രിക്കും പോലീസ് വകുപ്പിനുമെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസ് ആസ്ഥാനം സ്വകാര്യ കമ്പനികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. പോലീസ് അഴിമതിക്ക് സര്‍ക്കാര്‍ കൂട്ട് നില്‍ക്കുന്നു, ഇത് കൂട്ടുകച്ചവടമാണ്. പോലീസിനെ നിയന്ത്രിക്കുന്നത് കൊള്ളസംഘമാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വെടിയുണ്ടകള്‍ നഷ്ടമായതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിയാതെ അഴിമതി നടക്കില്ല. മുഖ്യമന്ത്രിക്കും അഴിമതിയില്‍ പങ്കുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ പങ്കും കൂടുതല്‍ വ്യക്തമായി വരികയാണ്. ഡിജിപിക്ക് മാത്രമായി അഴിമതി നടത്താനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി എന്തിനാണ് നിയമലംഘനം നടത്താന്‍ ഡിജിപിയെ അനുവദിക്കുന്നത്. പോലീസ് വകുപ്പിന്റെ വാഹനം എന്തിനാണ് ചീഫ് സെക്രട്ടറിക്ക് നല്‍കുന്നത്. നിയമവിരുദ്ധമായാണ് ചീഫ് സെക്രട്ടറി പോലീസ് വാഹനത്തില്‍ സഞ്ചരിക്കുന്നത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കേന്ദ്രഫണ്ടടക്കം സര്‍ക്കാര്‍ വിനിയോഗിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
ശബരിമലയുടെ സുരക്ഷയുടെ പേരില്‍ കെല്‍ട്രോണിനെ മറയാക്കി ഉപകരണങ്ങള്‍ വാങ്ങിയതില്‍ പകല്‍ക്കൊള്ളയാണ് നടന്നത്. യോഗ്യതയില്ലാത്ത കന്പനികള്‍ക്ക് കെല്‍ട്രോണ്‍ ഓര്‍ഡര്‍ കൊടുത്തു. കേസില്‍ പ്രതിയായ ഗണ്‍മാനെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മാറ്റാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിച്ചു.
സിംസ് പദ്ധതിയില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്. കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഗാലക്‌സോണ്‍ കമ്പനിക്ക് എന്തടിസ്ഥാനത്തിലാണ് കരാര്‍ നല്‍കിയത്. ഗാലക്‌സോണ്‍ കമ്പനി ആരുടെ ബിനാമിയാണെന്നും ചെന്നിത്തല ചോദിച്ചു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി