Sunday, May 31st, 2020

ഷംസീര്‍ എംഎല്‍എക്കെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ല: ചെന്നിത്തല

അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍നിന്ന് സിപിഎം മാറില്ല.

Published On:Jun 11, 2019 | 11:47 am

തിരു: സി.ഒ.ടി. നസീറിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് എ.എന്‍. ഷംസീര്‍ എംഎല്‍എക്കെതിരായ മൊഴി പോലീസ് അന്വേഷിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമ രാഷ്ട്രീയത്തിന്റെ വഴിയില്‍നിന്ന് സിപിഎം മാറില്ല. മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത് അതാണെന്നും ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നസീറിനെതിരായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. പോലീസ് അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ആക്രമിച്ച ആരുടേയും പേര് നസീര്‍ പറഞ്ഞിരുന്നില്ല. രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    16 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    18 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    2 days ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌