Saturday, May 30th, 2020

മുഖ്യമന്ത്രി ആലുവക്കാരെ അപമാനിച്ചു: ചെന്നിത്തല

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്.

Published On:Jun 8, 2018 | 11:08 am

തിരു: ചില നിയമസഭാംഗങ്ങള്‍ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ നിയമസഭ പ്രക്ഷുബ്ധമാകുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് സ്പീക്കര്‍ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു.
ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങള്‍ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് ഇന്ന് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്.
ആലുവ എടത്തലയില്‍ യുവാവിനെ പോലീസ് മര്‍ദിച്ചതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്‍കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമര്‍ശം.
എടത്തല സ്വദേശി ഉസ്മാനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അന്‍വര്‍ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്. എടത്തലയില്‍ പോലീസ് ക്വട്ടേഷന്‍ സംഘത്തെപ്പോലെയാണു പ്രവര്‍ത്തിച്ചതെന്നു സാദത്ത് പറഞ്ഞിരുന്നു.
നോമ്പ് തുറക്കാനുള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഉസ്മാനെ പോലീസ് മൃഗീയമായി മര്‍ദിക്കുകയായിരുന്നു. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നു മുഖ്യമന്ത്രി വീണ്ടും തെളിയിച്ചിരിക്കയാണെന്നും അന്‍വര്‍ സാദത്ത് ആരോപിച്ചു.
തുടര്‍ന്നു സംസാരിച്ച മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷത്തെ ആക്രമിച്ചത്. എടത്തലയിലെ അക്രമത്തിനു പിന്നില്‍ തീവ്രവാദസ്വഭാവമുള്ള ചിലരാണെന്നും അവരെ പ്രതിപക്ഷത്തെ ചിലര്‍ പിന്തുണക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടത്തലയില്‍ പോലീസ് സംഘര്‍ഷത്തിന്റെ ഭാഗമാകുകയായിരുന്നില്ല വേണ്ടത്. സാധാരണക്കാരുടെ നിലയിലേക്ക് പോലീസ് താഴാന്‍ പാടില്ലെന്നതുകൊണ്ടാണ് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികളും പ്രതിഷേധ മാര്‍ച്ചിന്റെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവന്‍ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ അറിയാമായിരിക്കും. ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ആരും കരുതരുത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    8 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    10 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    12 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    12 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    12 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി