Thursday, December 12th, 2019

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍

29-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ലൂയി സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചു.

Published On:Nov 28, 2019 | 9:40 am

മാഡ്രിഡ്: ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എഫിലെ പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെ തകര്‍ത്ത് ബാഴ്‌സലോണ പ്രീക്വാര്‍ട്ടറില്‍ കടന്നു. ക്യാമ്പ് നൗവില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ബാഴ്‌സയുടെ ജയം. ബാഴ്‌സയുടെ ജേഴ്‌സിയിലെ 700-ാം മത്സരത്തില്‍ ലയണല്‍ മെസ്സി സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഡോര്‍ട്ട്മുണ്ടിന്റെ മൈതാനത്തു നടന്ന ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു.
മെസ്സിക്കൊപ്പം സുവാരസും ഗ്രീസ്മാനും സ്‌കോര്‍ ചെയ്തു. മത്സരം തുടങ്ങി 26ാം മിനിറ്റില്‍ തന്നെ ബാഴ്‌സയ്ക്ക് തിരിച്ചടിയേറ്റു. പരിക്കേറ്റ ഓസുമാനെ ഡെംബലെയ്ക്ക് പിന്മാറേണ്ടി വന്നു. ഇതോടെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതിരുന്ന ഗ്രീസ്മാന്‍ കളത്തിലെത്തി.
29-ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ നിന്ന് ലൂയി സുവാരസ് ബാഴ്‌സയെ മുന്നിലെത്തിച്ചു. ഒരു ഗോള്‍ വീണതിന്റെ ഞെട്ടല്‍ മാറും മുമ്പേ 33-ാം മിനിറ്റില്‍ ലയണല്‍ മെസ്സി ബാഴ്‌സയുടെ ലീഡുയര്‍ത്തി. സുവാരസിനൊപ്പമുള്ള മുന്നേറ്റത്തിനൊടുവിലായിരുന്നു ഗോള്‍. ആദ്യ പകുതി ബാഴ്‌സയുടെ ലീഡില്‍ അവസാനിച്ചു.
ബാഴ്‌സയ്ക്കായുള്ള 700-ാം മത്സരത്തില്‍ നിറഞ്ഞുകളിച്ച മെസ്സി തന്നെയാണ് ഗ്രീസ്മാന്റെ ഗോളിനും വഴിയൊരുക്കിയത്. ഡോര്‍ട്ട്മുണ്ട് പ്രതിരോധത്തെ കബളിപ്പിച്ച് മെസ്സി നല്‍കിയ പാസ് ഗ്രീസ്മാന്‍ വലയിലെത്തിച്ചു. ചാമ്പ്യന്‍സ് ലീഡില്‍ ഈ സീസണില്‍ ഫ്രഞ്ച് താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്.
77ാം മിനിറ്റില്‍ ബ്രാന്‍ഡ്റ്റിന്റെ പാസില്‍ നിന്ന് ജാഡന്‍ സാഞ്ചോയാണ് ഡോര്‍ട്ട്മുണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഡോര്‍ട്ട്മുണ്ടിനെതിരേ ബാഴ്‌സലോണ നേടുന്ന 149ാം വിജയമാണിത്. ഇന്റര്‍ മിലാനെതിരെയാണ് ബാഴ്‌സയുടെ അവസാന ഗ്രൂപ്പ് മത്സരം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    7 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    7 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    7 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍