Wednesday, February 26th, 2020

പ്രവാസി വ്യവസായി സി.സി. തമ്പി പിടിയില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ പിടികൂടിയത്

Published On:Jan 20, 2020 | 12:23 pm

ന്യൂഡല്‍ഹി: പ്രമുഖ പ്രവാസി വ്യവസായിയും ഹോളിഡേ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ സി.സി. തമ്പിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് സി.സി. തമ്പിയെ ഇ.ഡി. ഉദ്യോഗസ്ഥര്‍ പിടികൂടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് സി.സി തമ്ബിയെ അറസ്റ്റ് ചെയ്തത്. റോബര്‍ട്ട് വാദ്ര നടത്തിയിട്ടുള്ള ഭൂമിയിടപാടുകള്‍ തമ്പിയുടെ സ്ഥാപനമായ ഹോളിഡെ ഗ്രൂപ്പ് വഴിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു.
റോബര്‍ട്ട് വാദ്രക്കെതിരായ കള്ളപ്പണ കേസിലും ഭൂമി ഇടപാട് കേസിലും സി.സി തമ്പിയെ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ദുബൈയിലും കേരളത്തിലും അടക്കം നിരവധി വ്യവസായ സംരംഭങ്ങള്‍ സി.സി തമ്പിക്കുണ്ട്. ഹോളിഡെ സിറ്റി സെന്റര്‍, ഹോളിഡെ പ്രോപര്‍ട്ടീസ്, ഹോളിഡെ ബേക്കല്‍ റിസോര്‍ട്ട്‌സ് എന്നിവ ഹോളിഡെ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളാണ്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    11 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    12 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    13 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    13 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    13 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    13 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    13 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    14 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി