Tuesday, February 18th, 2020

      ഗുരുവായൂര്‍ : അതിപവിത്രമായ ഗുരുവായൂര്‍ ക്ഷേത്ര ശ്രീകോവിലിനു മുന്നിലെ മണിക്കിണര്‍ വറ്റിക്കുന്നതിനിടെ തിരുവാഭരണം കണ്ടെത്തി. 24 നീലക്കല്ലുകള്‍ പതിച്ച 60 ഗ്രാം തൂക്കമുള്ള നാഗപടമാലയാണ് കണ്ടെത്തിയത്. 1985ല്‍ നഷ്ടപ്പെട്ട ഗുരുവായൂരപ്പന്റെ മൂന്ന് തിരുവാഭരണങ്ങളില്‍ ഒന്നാണിതത്രെ. തീര്‍ത്ഥത്തിന് നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ഒരുവര്‍ഷത്തിനുശേഷം വീണ്ടും മണിക്കിണര്‍ വറ്റിക്കുന്നത്. 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 26ന് കിണര്‍ വറ്റിച്ചത്. ഒട്ടേറെ സാളഗ്രാമങ്ങളും 16 സ്റ്റീല്‍, മൂന്ന് ചെമ്പ് കുടങ്ങളും അഞ്ച് സ്റ്റീല്‍ കുട്ടകങ്ങളും അന്ന് കിണറ്റില്‍നിന്ന് ലഭിച്ചു. … Continue reading "ഗുരുവായൂര്‍ ക്ഷേത്രക്കിണറില്‍ തിരുവാഭരണം"

READ MORE
തൃശൂര്‍:  ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യത്തിനും അഭിഷേകത്തിനുമുള്ള തീര്‍ഥം എടുക്കുന്ന നാലമ്പലത്തിനകത്തെ മണിക്കിണര്‍ വറ്റിച്ചു വൃത്തിയാക്കുന്നതിനായി നാളെ നട നേരത്തേയടക്കും. രാവിലെ ഒന്‍പതിനു ക്ഷേത്രനടയടച്ചാല്‍ വൈകിട്ട് അഞ്ചിനു മാത്രമേ തുറക്കുകയുള്ളൂ. നടയടച്ച സമയത്ത് ചോറൂണ്‍, തുലാഭാരം, വിവാഹം തുടങ്ങിയ വഴിപാടുകള്‍ നടത്തുന്നതിനോ ദര്‍ശനത്തിനോ കഴിയുകയില്ല. മണിക്കിണറിലെ വെള്ളത്തിനു നിറവ്യത്യാസം കണ്ടതിനെ തുടര്‍ന്നാണു വറ്റിച്ചു ചെളികോരി വൃത്തിയാക്കുന്നതിനു തീരുമാനിച്ചത്. ശ്രീകോവിലിനു മുന്‍വശത്തായിട്ടുള്ള കിണര്‍ വൃത്തിയാക്കുമ്പോള്‍ ഭക്തജനങ്ങളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല. ഇതിനാല്‍ ഉച്ചപ്പൂജ വരെയുള്ള പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കി നടയടച്ചതിനു ശേഷമാണു … Continue reading "ഗുരുവായൂര്‍ ക്ഷേത്രം; നാളെ ഒമ്പതിന് നട അടക്കും"
തൃശൂര്‍:  സ്ത്രീകള്‍ക്കുനേരെ അശ്ലീല ചേഷ്ടകള്‍ കാണിച്ച സിനിമ-സീരിയല്‍ നടനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. ഹാസ്യതാരം തിരുവനന്തപുരം ഇലഞ്ഞിമൂട്ടില്‍ കുന്നുപുറത്ത് മണികണ്ഠനാണ്(29) അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി തൃപ്രയാര്‍ തെക്കേ ആല്‍മാവ് ഭാഗത്താണ് വീടുകള്‍ക്കടുത്തെത്തി മണികണ്ഠന്‍ അശ്ലീല ചേഷ്ടകള്‍ കാണിച്ചത്. തുടര്‍ന്നാണ് നാട്ടുകാര്‍ ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത മണികണ്ഠനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
തൃശൂര്‍: പുലാനി, കുറുപ്പം ഭാഗങ്ങളില്‍ കണ്ടതായി പറയുന്ന പുലിയെയും കുഞ്ഞുങ്ങളെയും നിരീക്ഷിക്കുവാന്‍ വനംവകുപ്പ് മൂന്ന് കാമറകള്‍ സ്ഥാപിച്ചു. വന്യജീവികളുടെ നിശ്ചലദൃശ്യങ്ങള്‍ പതിയാവുന്ന രീതിയിലുള്ള ‘കാമറ ട്രാപ്പു’കളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം കാമറകള്‍ സാധാരണ വന്യമൃഗങ്ങളുടെ കണക്കെടുപ്പിനും മറ്റുമാണ് ഉപയോഗിച്ചുവരുന്നത്. കാമറകളില്‍ വെച്ചിട്ടുള്ള മെമ്മറികാര്‍ഡില്‍ ചിത്രങ്ങള്‍ പതിയും. ഇവ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ചിത്രങ്ങളാക്കി മാറ്റും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും പുലിയെ കണ്ടുവെന്ന നാട്ടുകാരുടെ അവകാശവാദം പൂര്‍ണ്ണമായും വനംവകുപ്പ് മുഖവിലക്കെടുത്തിട്ടില്ല. ചില സ്ഥലങ്ങളില്‍ കണ്ട കാല്പാടുകള്‍ പുലിയുടേതല്ലെന്നാണ് വനപാലകരുടെ നിഗമനം. … Continue reading "പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പിന്റെ ക്യാമറകള്‍"
തൃശൂര്‍: എറിയാട് കെവിഎച്ച്എസ് സ്‌കൂളിനു സമീപം അനധികൃത മദ്യവില്‍പന നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കെവിഎച്ച്എസ് സ്‌കൂളിനു വടക്കുവശം പടിയത്ത് കമാലിനെ ( 50) ആണ് അറസ്റ്റ്‌ചെയ്തത്. ഇയാളില്‍ നിന്ന് എട്ടു കുപ്പികളിലായി മൂന്നു ലീറ്റര്‍ മദ്യം പിടിച്ചെടുത്തു.  
തൃശൂര്‍ : സ്വന്തം ജീവന്‍ വെടിഞ്ഞു ലോകത്തെ വീണ്ടെടുക്കാന്‍ കുരിശില്‍ മരിച്ച ക്രിസ്തുനാഥന്റെ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ദുഃഖവെള്ളി ആചരിച്ചു. ആരാധന, പീഡാനുഭവ സ്മരണ, ദിവ്യകാരുണ്യ പ്രദക്ഷിണം, പരിഹാര പ്രദക്ഷിണം തുടങ്ങി ഭക്തിനിര്‍ഭരമായ ചടങ്ങുകളാണു ദേവാലയങ്ങളില്‍ നടന്നത്. പാവറട്ടി തീര്‍ഥകേന്ദ്രത്തില്‍ തിരുക്കര്‍മങ്ങള്‍ക്കു വികാരി ഫാ. ജോണ്‍സണ്‍ അരിമ്പൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണ്‍ ആന്‍സില്‍ വെള്ളറ, ഫാ. ജിജോ കപ്പിലാംനിരപ്പേല്‍, ഫാ. ബിനോയ് ചാത്തനാട്ട് സഹകാര്‍മികരായി. ഫാ. സാജന്‍ മാറോക്കി പീഡാനുഭവ സന്ദേശം നല്‍കി. ചിറ്റാട്ടുകര … Continue reading "പീഡാനുഭവ സ്മരണയില്‍ ദുഃഖവെള്ളി ആചരിച്ചു"
        ഒല്ലൂര്‍ : ഒല്ലൂരില്‍ കൂറ്റന്‍ ഫാന്‍ എത്തി. പനംകുറ്റിച്ചിറയിലെ മേരിമാത പള്ളിയിലാണ് കൂറ്റന്‍ ഫാന്‍ സ്ഥാപിച്ചത്. പള്ളിക്കുള്ളിലെ ഇരുപതിനായിരം ചതുരശ്രഅടി സ്ഥലത്തും കാറ്റ് എത്തുമെന്നാണ് ഇതിന്റെ മേന്‍മ. നിര്‍മാണത്തിലെ പ്രത്യേകതകൊണ്ട് ചെറിയ ഫാനുകള്‍ സ്ഥാപിച്ചാല്‍ പള്ളിയുടെ ഉള്‍ഭാഗം അഭംഗിയാകുമെന്നതുകൊണ്ടാണ് ഇടവകക്കാര്‍ മറ്റൊരു വഴി കണ്ടെത്തിയത്. എറണാകുളം ജില്ലയിലെ കളമശ്ശേരി പള്ളിയില്‍ ഭീമന്‍ ഫാന്‍ ഉണ്ടെന്നറിഞ്ഞ് അന്വേഷിക്കുകയായിരുന്നു. ഇത്തരംഫാനുകള്‍ ഇറക്കുമതി ചെയ്യുന്ന ഏജന്‍സിയിലാണ് അന്വേഷണം ചെന്ന് അവസാനിച്ചത്. ഒടുവില്‍ 8800 ഡോളര്‍ ചെലവഴിച്ച് … Continue reading "ഒല്ലൂരിലെ കൂറ്റന്‍ ഫാന്‍"
        തൃശൂര്‍ : അര നൂറ്റാണ്ടു പിന്നിട്ട ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ചരിത്രത്തിന്റെ നാള്‍വഴികള്‍ വിശദീകരിക്കുന്നതാണു പൂരം പ്രദര്‍ശന നഗരിയില്‍ ഐ എസ് ആര്‍ ഒയുടെ സ്റ്റാള്‍. ചൊവ്വാ ദൗത്യം, ഈയിടെ രാജ്യം വിക്ഷേപിച്ച ഗതിനിര്‍ണയ ഉപഗ്രഹമായ ഐആര്‍എന്‍എസ് എസ് വണ്‍ ബി, പ്രഥമ പരീക്ഷണ വിക്ഷേപണത്തിനായൊരുങ്ങുന്ന പടുകൂറ്റന്‍ റോക്കറ്റായ ജിഎസ്എല്‍വി- മാര്‍ക്ക് 3, തുടര്‍ച്ചയായ 25 വിക്ഷേപണ വിജയങ്ങളിലൂടെ ലോകത്തിലെ ഏറ്റവും മികച്ച റോക്കറ്റുകളിലൊന്നെന്നു ഖ്യാതി നേടിയ പിഎസ്എല്‍വി, ക്രയോജനിക് സാങ്കേതികവിദ്യയുടെ … Continue reading "പൂരം നഗരയില്‍ ഐ എസ് ആര്‍ ഒ സ്റ്റാള്‍"

LIVE NEWS - ONLINE

 • 1
  11 mins ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 2
  28 mins ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 3
  36 mins ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 • 4
  45 mins ago

  കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

 • 5
  1 hour ago

  സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

 • 6
  2 hours ago

  നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

 • 7
  2 hours ago

  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

 • 8
  2 hours ago

  അമ്മയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊന്ന് ചാക്കില്‍കെട്ടി വഴിയില്‍ തള്ളി

 • 9
  3 hours ago

  പരീക്ഷയെഴുതുന്നതിനായി അലന്‍ ഷുഹൈബിനെ ഇന്ന് കണ്ണൂരിലെത്തിക്കും