Tuesday, February 18th, 2020

തൃശൂര്‍ : തെരുവുനായയുടെ കടിയേറ്റ് പത്ത്് പേര്‍ക്ക് പരിക്കേറ്റു. മുല്ലശ്ശേരി പഞ്ചായത്തിലെ 9-ാം വാര്‍ഡ് ഉള്‍പ്പെടുന്ന മാനിന കുന്നിലാണ് സംഭവം. പാലയ്ക്കല്‍ ജയേഷിന്റെ മകള്‍ അനാമിക(4),വയല്‍ വീട്ടില്‍ പരേതനായ ഭാസ്‌കരന്റെ ഭാര്യ പാര്‍വ്വതി (60), കൊറപ്പശ്ശേരി വേലായുധന്‍(80), ചീരോത്ത് സത്യന്റെ ഭാര്യ ഷീജ(40), തെക്കനത്ത് ചെറക്കാളി(80), പാങ്ങില്‍ യശോദ(56), കൊറപ്പശ്ശേരി ജാനകി(63), കുരുത്തില്‍ ശാന്ത(63), കൊട്ടുക്കല്‍ മീരാഭായ്(60), ശാന്ത(60) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ ആദ്യം മുല്ലശ്ശേരി സി.എച്ച്.സിയിലും തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടു പോയി.

READ MORE
തൃശൂര്‍ : എയ്യാലില്‍ കല്ല്യാണവീട്ടില്‍ വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിപരിക്കേല്‍പിച്ച സംഭവത്തില്‍ മൂന്നുപേരെ എരുമപ്പെട്ടി പോലീസ് അറസ്റ്റുചെയ്തു. എയ്യാല്‍ പാറക്കല്‍ വീട്ടില്‍ ജുനൈദ്(19), എയ്യാല്‍ കൊട്ടിലിങ്ങല്‍ വീട്ടില്‍ ഷെഫീക്ക്(27), ചിറമനേങ്ങാട് പാറയില്‍ വീട്ടില്‍ മഹദീര്‍(21) എന്നിവരെയാണ് എരുമപ്പെട്ടി എസ്.ഐ. അരവിന്ദാക്ഷനും സംഘവും അറസ്റ്റുചെയ്തത്. 11നാണ് മരത്തംകോട് കിഴക്കേവീട്ടില്‍ കണ്ണനെ എയ്യാലിലെ കല്ല്യാണവീട്ടില്‍ വെച്ച് ബൈക്കിലെത്തിയ ഒരു സംഘം വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത്.
        തൃശൂര്‍ : ചാലക്കുടി ലോകസഭ മണ്ഡലത്തില്‍ നിന്നും എം.പി. ആയി വിജയിച്ച ഇന്നസെന്റിന്റെ തൂക്കത്തില്‍ വഴിപാടായി നേര്‍ന്നിരുന്ന മെഴുകുതിരി കത്തിച്ചു. ഇന്നസെന്റിന്റെ വളരെ അടുത്ത കുടുംബ സുഹൃത്താണ് വിജയത്തിനായി നേര്‍ച്ച നേര്‍ന്നത്. വിജയിച്ചയുടനെ ഇന്നസെന്റിന്റെ തൂക്കമായ 86 കിലോഗ്രാം തൂക്കമുള്ള മെഴുകുതിരി ഇന്നസെന്റിന്റെ വസതിക്ക് സമീപത്തുള്ള സെന്റ് റാഫേല്‍ കപ്പേളയില്‍ എത്തിച്ചിരുന്നു. ഇന്നലെ രാവിലെ ഇന്നസെന്റ് കുടുംബത്തോടൊപ്പം എത്തിച്ചേര്‍ന്ന് മെഴുകുതിരി കത്തിക്കുകയായിരുന്നു. തന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവരോടും നന്ദിപറഞ്ഞുകൊണ്ടാണ് … Continue reading "ഇന്നസെന്റിന്റെ വിജയം: 86 കിലോ തൂക്കമുള്ള മെഴുകുതിരി കത്തിച്ചു"
തൃശൂര്‍ : നിയമസഭാ മണ്ഡലങ്ങള്‍ വെച്ചുമാറാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം തെറ്റായിരുന്നെന്ന് കെ.പി ധനപാലന്‍. മണ്ഡലം മാറേണ്ട സാഹചര്യം വന്നപ്പോള്‍ മത്സരിക്കുന്നില്ലെന്ന് ഹൈക്കമാന്റിനെ അറിയിച്ചതാണ്. എന്നാല്‍, സമ്മര്‍ദം ചെലുത്തിയാണ് തൃശൂരില്‍ മത്സരിപ്പിച്ചത്. തൃശൂരില്‍ നിന്ന് വിജയിപ്പിക്കുമെന്ന് മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നതായും ധനപാലന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലക്കുടിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ താന്‍ നടത്തിയിരുന്നു. ചാലക്കുടി മത്സരിച്ചിരുന്നെങ്കില്‍ തന്റെ വിജയം ഉറപ്പായിരുന്നു. പരാജയത്തില്‍ ദുഃഖമുണ്ട്. തന്നെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് … Continue reading "തന്നെ ആശ്വസിപ്പിക്കാന്‍ നേതാക്കള്‍ക്കാവില്ല: ധനപാലന്‍"
      ഇരിങ്ങാലക്കുട: എം.പി.യായതുകൊണ്ട് അഭിനയം നിര്‍ത്തില്ലെന്ന് ഇന്നസെന്റ്. ചാലക്കുടി ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഇന്നസെന്റ്. അഭിനയിച്ചില്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ കാശുതീര്‍ന്നാല്‍ ചിലപ്പോള്‍ കക്കാന്‍ തോന്നുമെന്ന് സ്വതഃസിദ്ധമായ നര്‍മ്മത്തോടെ ഇന്നസെന്റ് പറഞ്ഞു. തനിക്കുവേണ്ടി വോട്ടുചെയ്തവരോട് നന്ദി പ്രകടിപ്പിച്ച ഇന്നസെന്റ് വിജയത്തിന് പിറകില്‍ തന്റെ വ്യക്തിപ്രഭാവം മാത്രമല്ലെന്നും, ശക്തമായ പാര്‍ട്ടിയുടെ പിന്തുണയാണ് കാരണമെന്നും വ്യക്തമാക്കി. മറ്റ് പാര്‍ട്ടികളുടെ വോട്ട് ചോര്‍ന്നാലും എല്‍.ഡി.എഫിന്റെ വോട്ട് ചോരില്ലെന്നും ഇന്നസെന്റ് പറഞ്ഞു. തോറ്റാലും പ്രശ്‌നമൊന്നുമില്ലായിരുന്നു. ഇത് മുനിസിപ്പല്‍ ഇലക്ഷനൊന്നുമല്ലല്ലോ വിഷമം … Continue reading "അഭിനയം തുടരും: ഇന്നസെന്റ്"
    തൃശൂര്‍ : തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ വിജയച്ചു. 30000 ലേറെ വോട്ടുകള്‍ക്കാണ് ജയദേവന്‍ വിജയിച്ചത്. ഇരു മുന്നണികളും അഭിമാനപോരാട്ടം നടത്തുന്ന തൃശൂരില്‍ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തിലേക്ക്ാണ് മുന്നോട്ടു പോയത്. അതു കൊണ്ട് തന്നെ ഈ മണ്ഡലത്തില്‍ എല്‍ഡിഎഫിന് യാതൊരു ആശങ്കകളും ഉണ്ടായിരുന്നില്ല.  
തൃശൂര്‍ : തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്‍ വിജയത്തിലേക്ക്. 30000 ലേറെ വോട്ടുകള്‍ക്കാണ് ദയദേവന്‍ മുന്നിട്ടു നില്‍ക്കുന്നത്.  
തൃശൂര്‍: ചാലക്കുടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് മുന്നിട്ടു നില്‍ക്കുന്നു. 40 ശതമാനം വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ഇന്നസെന്റ് 4000 വോട്ടുകള്‍ക്ക് മുന്നിലാണ്. എന്നാല്‍ ഇനി എണ്ണാന്‍ ബാക്കിയുള്ള സ്ഥലങ്ങള്‍ യുഡിഎഫിന് അനുകൂല മേഖലയാണെന്നത് യുഡിഎഫ് കേന്ദ്രങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുകയാണ്.

LIVE NEWS - ONLINE

 • 1
  5 mins ago

  ‘മൂത്രത്തിൽ കല്ല് ‘ അസുഖം അലട്ടുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

 • 2
  27 mins ago

  ’32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് രണ്ട് നല്ല കാര്യങ്ങള്‍ എന്റെ ജീവിതത്തിലേക്ക് എത്തിയത്’;ഓർമ്മകൾ പങ്കുവെച്ച് ജയറാം

 • 3
  44 mins ago

  വേനൽചൂട് കനക്കുമ്പോൾ നേത്ര രോഗങ്ങൾക്കും സാധ്യത ; വേനലിൽ കണ്ണുകളെ സൂക്ഷിക്കണം

 • 4
  52 mins ago

  വേനൽ കനത്തു ; ശരീരത്തിലെ നിര്ജ്ജലീകരണം തടയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

 • 5
  1 hour ago

  കുതിരയെ ഓടിക്കാനുള്ള മടി കാരണം ബിജു മേനോൻ ഉപേക്ഷിച്ചത് മലയാളത്തിലെ ഏറ്റവും വലിയ ചരിത്ര സിനിമ;ബിജുച്ചേട്ടന്‍ മടിയനാണെന്ന് പൃഥ്വിരാജ്

 • 6
  1 hour ago

  സിഎജി റിപ്പോര്‍ട്ട് പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

 • 7
  2 hours ago

  നാല്‍പ്പത്തിമൂന്ന് ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകളുമായി ഒരാള്‍ അറസ്റ്റില്‍

 • 8
  2 hours ago

  കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്ത സംഭവം; മാതാപിതാക്കള്‍ പോലീസ് കസ്റ്റഡിയില്‍

 • 9
  2 hours ago

  നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി