Wednesday, January 29th, 2020

      തിരു: പാചകവാതക വില വര്‍ധനവിനെതിരേ സിപിഎം നടത്തിവന്നിരുന്ന നിരാഹാര സമരം ഉച്ചയോടെ അവസാനിപ്പിക്കും. സബ്ഡിസി നിരക്കില്‍ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഒന്‍പതില്‍ നിന്നും 12 ആക്കി ഉയര്‍ത്തിയതും പാചകവാതക സബ്‌സിഡിക്ക് ആധാര്‍ ഉടന്‍ നിര്‍ബന്ധമാക്കേണ്ടെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ പരിഗണിച്ചാണ് സമരം അവസാനിപ്പിക്കുന്നത്. ബുധനാഴ്ചയാണ് സിപിഎം നിരാഹാര സമരം തുടങ്ങിയത്. എല്‍പിജി സിലിണ്ടറുകളുടെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

READ MORE
  തിരു: പോലീസുകാര്‍ മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പോലീസിനെ ജനസൗഹൃദസേനയാക്കി നിലനിര്‍ത്താനാണ് നീക്കം. നിയമവാഴ്ച ഉറപ്പാക്കുന്നതില്‍ ഉറച്ച നിലപാടാണ് തനിക്കെന്നും ചെന്നിത്തല വ്യക്തമാക്കി. ഡിജിപി മുഖേന പോലീസുകാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.    
    തിരു: പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാരുമായുള്ള ബന്ധത്തെ ചൊല്ലി കേന്ദ്രമന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും അകലുന്നു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് വേര്‍പിരിയാനുള്ള സാധ്യത സുനന്ദ വെളിപ്പെടുത്തിയത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാക്കിസ്ഥാന്‍ ഏജന്റാണെന്നും സുനന്ദപുഷ്‌കര്‍ ആരോപിച്ചു. ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ സ്ഥിരമായി കൈമാറുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായും സുനന്ദ ഒരു ദേശീയ ദിനപത്രത്തിന് … Continue reading "തരൂരിരിന്റെ താരാര്‍ ബന്ധം ; സുനന്ദ വേര്‍പിരിയാനൊരുങ്ങുന്നു"
      തിരു: അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായത്തില്‍ കേരളം കുതിച്ചുചാട്ടം നടത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാര്‍ക്കായി ടെക്‌നോപാര്‍ക്കിനെ ഉയര്‍ത്തുന്ന മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലിഫ് ഹൗസില്‍ വിശ്രമിക്കുന്ന മുഖ്യമന്ത്രി സ്‌കൈപ് സംവിധാനം വഴിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ടെക്‌നോപാര്‍ക്കില്‍ ഇപ്പോള്‍ 333 ഏക്കര്‍ സ്ഥലവും 72 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമുണ്ട്. 45,000 പേര്‍ ജോലി ചെയ്യുന്നു. മൂന്നാം ഘട്ടത്തില്‍ മറ്റൊരു 45,000 പേര്‍ക്കു കൂടി … Continue reading "ഐടി മേഖലയില്‍ കേരളം കുതിച്ചു ചാട്ടം നടത്തും: മുഖ്യമന്ത്രി"
      തിരു: കല്യാശ്ശേരി ടാങ്കര്‍ ലോറി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി ആസ്ഥാനമായി ദുരന്ത നിവാരണ സംവിധാനം നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മാര്‍ച്ച് 31ന് കാലാവധി അവസാനിക്കുന്ന കോളജ് അധ്യാപക റാങ്ക് പട്ടികകള്‍ ആറു മാസത്തേക്കു കൂടി നീട്ടാന്‍ പിഎസ്‌സിയോട് ആവശ്യപ്പെടും. ഇടുക്കി പാക്കേജിന്റെ കാലാവധി രണ്ടു വര്‍ഷം കൂടി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
        തിരു: വിലനിയന്ത്രണത്തിനായി വിപണിയില്‍ ഇടപെടാന്‍ ഹോര്‍ട്ടികോര്‍പ്പിന് മന്ത്രിസഭയുടെ അനുവാദം. വിപണിയില്‍ ഇടപെടാന്‍ മുന്‍കൂട്ടി അനുമതിവാങ്ങണമെന്ന ഉത്തരവ് പിന്‍വലിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനത്ത് 99 കോളേജ് അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാനും അധ്യാപക തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റ് ആറുമാസത്തേക്ക് കൂടി നീട്ടാന്‍ പി.എസ്.സിക്ക് നിര്‍ദ്ദേശം നല്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
തിരു: രാഹുലിനു ലഭിച്ച ജനപിന്തുണ കണ്ടു സിപിഎമ്മിനു വിറളി പിടിച്ചെന്ന് രമേശ് ചെന്നിത്തല. സിപിഎം നേതാക്കളുടെ പ്രസ്താവന പരിഭ്രമം മൂലമാണ്. ആയിരക്കണക്കിനു ജനങ്ങള്‍ രാഹുലിനെ കാണാന്‍ വന്നതു സിപിഎമ്മിനു ദഹിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി പൊലീസ് ജീപ്പിനു മുകളില്‍ കയറിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐക്കു വിടുന്നകാര്യം സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എല്‍പിജി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഒരു മാസത്തിനകം ആക്ഷന്‍ പ്ലാന്‍ … Continue reading "രാഹുലിന്റെ ജനപിന്തുണ സിപിഎമ്മിന് ദഹിച്ചില്ല: മന്ത്രി ചെന്നിത്തല"
  തിരു: രാഹൂല്‍ ഗാന്ധിയെന്ന കോമാളിയെയാണ് കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കുന്നതെന്ന്് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി കോമാളി വേഷമാണു കെട്ടിയത്. അതീവ സുരക്ഷ നല്‍കേണ്ട വ്യക്തിയാണു രാഹുല്‍ ഗാന്ധി. പോലീസ് വാഹനത്തിനു മുകളില്‍ സഞ്ചരിക്കുന്നതാണോ ലാളിത്യം. നിയമവിരുദ്ധമായി ഇങ്ങനെ ചെയ്യാന്‍ എങ്ങനെ കഴിഞ്ഞു. ഇത്തരമൊരു കോമാളിയെ ആണു കോണ്‍ഗ്രസ് രാജ്യത്തിനു നല്‍കുന്നത്. സിനിമയില്‍ ഹെല്‍മറ്റ് ധരിക്കണമെന്നു നിഷ്‌കര്‍ഷിക്കുന്ന ട്രാന്‍സ്‌പോര്‍ട് കമ്മിഷണര്‍ ഋഷിരാജ് സിംഗ് രാഹുല്‍ ഗാന്ധി പൊലീസ് വാഹനത്തിനു മുകളില്‍ കയറിയപ്പോള്‍ … Continue reading "കോണ്‍ഗ്രസ് രാജ്യത്തിന് നല്‍കുന്നത് കോമാളിയെ: പിണറായി"

LIVE NEWS - ONLINE

 • 1
  3 hours ago

  സൂപ്പര്‍ ഇന്ത്യ

 • 2
  3 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 3
  4 hours ago

  പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

 • 4
  5 hours ago

  തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

 • 5
  7 hours ago

  കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

 • 6
  7 hours ago

  ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

 • 7
  7 hours ago

  ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

 • 8
  8 hours ago

  യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

 • 9
  8 hours ago

  ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി