Monday, November 30th, 2020

പാരിസ് : ലണ്ടന്‍ ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് ബ്രിട്ടന്റെ ആന്‍ഡി മുറെ പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. പോളണ്ടിന്റെ ജെസി യാനോവിസാണ് 5-7, 7-6, 6-2 എന്ന സ്‌കോറിന് മുറെയെ കീഴടക്കിയത്. കഴിഞ്ഞ ദിവസം ലോക രണ്ടാം നമ്പര്‍ താരം നുവാക് ജോക്കോവിച്ചും ടൂര്‍ണമെന്റില്‍ നിന്നു പുറത്തായിരുന്നു.

READ MORE
മുംബൈ : കളിക്കാര്‍ക്കു പുറമെ അമ്പയര്‍മാരുടെ കോഴവിവാദവും ക്രിക്കറ്റില്‍ മറനീക്കി പുറത്തുവരുന്നു. പണം വാങ്ങി അനുകൂല തീരുമാനങ്ങളും വിവരങ്ങളും നല്‍കുന്ന ആറ് അമ്പയര്‍മാരാണ് ഒരു ചാനലിന്റെ ഒളിക്യാമറിയില്‍ കുടുങ്ങിയത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുളള അമ്പയര്‍മാരാണ്. പാക്കിസ്ഥാനില്‍ നിന്ന് നദീം ഗോറി, അനീസ് സിദ്ധിഖി എന്നിവരും ബംഗ്ലാദേശില്‍ നിന്നുളള നാദിര്‍ ഷായും ശ്രീലങ്കന്‍ അമ്പയര്‍മാരായ ഗമിനി ദിസ്സനായകെ, മോറിസ് വിന്‍സ്റ്റണ്‍, സാഗര ഗലജെ എന്നിവരുമാണ് … Continue reading "അമ്പയര്‍മാരും കോഴവിവാദത്തില്‍"
സിഡ്‌നി : ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മാത്യൂ ഹെയ്ഡന്‍ ക്രിക്കറ്റ് മത്സരങ്ങളോട് പൂര്‍ണമായും വിടപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ട്വന്റി-20 ലീഗിലും കളിച്ചു വരികയായിരുന്നു. ഹെയ്ഡന്‍ ഈ വര്‍ഷം ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി കളിക്കില്ലെന്ന് ടീം വൃത്തങ്ങള്‍ ഔദ്യോഗികമായി അറിയിച്ചു. നാല്‍പതു കാരനായ ഹെയ്ഡന്‍ 2009ലാണ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞത്. ബ്രിസ്‌ബെയ്ന്‍ ഹീറ്റിന് വേണ്ടി താന്‍ ഇനിയും പ്രവര്‍ത്തിക്കുമെന്നും ക്രിക്കറ്റ് തന്റെ … Continue reading "മാത്യു ഹെയ്ഡന്‍ പാഡഴിച്ചു"
യു എസ് ഓപ്പണ്‍ കിരീടം നേടിയ സെറീന വില്ല്യംസിന്റെ ആഹ്ലാദ പ്രകടനം ന്യുയോര്‍ക്ക് : യു എസ് ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സെറീന വില്ല്യംസിന് ചരിത്ര നേട്ടം. രണ്ടു മണിക്കൂറിലേറെ നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്‌ടോറിയ അസരങ്കയെ കീഴടക്കി സെറീന നാലാം കിരീടം സ്വന്തമാക്കി. ആദ്യ സെറ്റ് 6-2ന് നേടി സെറീന തന്റെ പോരാട്ട വീര്യത്തെ കുറിച്ച് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉണര്‍ന്നു കളിച്ച അസരങ്ക അതേ നാണയത്തില്‍ … Continue reading "യു എസ് ഓപ്പണില്‍ സെറീനക്ക് ചരിത്ര വിജയം"
  ചെന്നൈ : അഭിനയത്തികവിലൂടെ മലയാളികളുടെ പ്രിയതാരമായി വളര്‍ന്ന് തമിഴിന്റെ മരുമകളായ ശാലിനി ബാഡ്മിന്റണ്‍ കോര്‍ട്ടിലും പ്രതിഭ തെളിയിക്കാനൊരുങ്ങുന്നു. ട്രിച്ചിയില്‍ നടന്ന യോഗ്യതാമത്സരത്തില്‍ തിളങ്ങിയ ശേഷം അടുത്തുതന്നെ നടക്കാന്‍ പോകുന്ന തമിഴ്‌നാട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുകയാണ് ശാലിനി. തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്തിനെ വിവാഹം കഴിച്ച ശേഷം അഭിനയരംഗത്ത് സജീവമല്ലാതിരുന്ന മലയാളികളുടെ മാമാട്ടിക്കുട്ടിയമ്മയുടെ ഇഷ്ടവിനോദമാണ് ബാഡ്മിന്റണ്‍ എന്ന കാര്യം ഈയിടെ മാത്രമാണ് ലോകം അറിയുന്നത്. യോഗ്യതാമത്സരങ്ങളില്‍ ഡബിള്‌സ്, മിക്‌സഡ് ഡബിള്‍സ് ഇനങ്ങളില്‍ രണ്ടാം സീഡായി വിജയിച്ച ശാലിനി … Continue reading "ബാഡ്മിന്റണിലും പ്രതിഭ കാട്ടി മാമാട്ടിക്കുട്ടിയമ്മ"
ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളി സ്‌ക്വാഷ് താരം ദീപിക പളളിക്കല്‍, ക്രിക്കറ്റ് താരം യുവരാജ് സിംഗ് എന്നിവരുള്‍പ്പെടെ 25ഓളം കായിക താരങ്ങള്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യവര്‍ധന്‍ സിംഗ് റത്തോഡിന്റെ അധ്യക്ഷതയിലുളള സമിതിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ 60 കിലോഗ്രാം ഫ്രീ സ്‌റ്റെല്‍ വിഭാഗത്തിലെ വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍. 25 മീറ്റര്‍ റാപ്പിഡ് ഫയറിംഗിലെ വെളളിമെഡല്‍ ജേതാവാണ് വിജയ്കുമാര്‍. … Continue reading "യോഗേശ്വര്‍ ദത്തിനും വിജയ് കുമാറിനും ഖേല്‍രത്‌ന"
ന്യൂഡല്‍ഹി : ഇന്ത്യന്‍ ഷൂട്ടിംഗ് പരിശീലന സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന് സണ്ണി തോമസ്. 19 വര്‍ഷമായി ദേശീയ ടീമിന്റെ കോച്ചാണ്. ഇനി വിശ്രമിക്കേണ്ട സമയമായി. തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ ഷൂട്ടിംഗ് രംഗത്തു നിന്ന് പിന്‍വാങ്ങില്ലെന്നും സണ്ണി തോമസ് പറഞ്ഞു. ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ അനുകൂലമായിരുന്നെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ ഷൂട്ടിംഗില്‍ കൂടുതല്‍ മെഡല്‍ നേടുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി : രാജ്യത്തിനായി ഷൂട്ടിംഗില്‍ നേടിയ വെള്ളമെഡല്‍ തിളക്കിന് പിന്നാലെ വിജയ് കുമാറിന്റെ പരാതിയും ലക്ഷ്യം കണ്ടു. വിജയ് കുമാറിന് കരസേനയില്‍ ഉദ്യോഗക്കയറ്റം നല്‍കാന്‍ തീരുമാനിച്ചതായി സൂചന. പ്രമോഷന്‍ കൂടാതെ 30 ലക്ഷം രൂപ നല്‍കിയേക്കുമെന്നും സൂചനയുണ്ട്. പ്രമോഷനും സാമ്പത്തിക നേട്ടവും ഇല്ലാത്തതിനാല്‍ സൈന്യത്തില്‍ നിന്ന് പിരിയുന്നതിനെക്കുറിച്ച് താന്‍ ചിന്തിക്കുകയാണെന്ന് വിജയ് കുമാര്‍ കഴിഞ്ഞദിവസം ലണ്ടനില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതര്‍ മനസ്സുമാറ്റിയത്. ലണ്ടനില്‍ നിന്ന് ഇന്ന് തിരിച്ചെത്തുന്ന വിജയ് കുമാറിന് ഉജ്ജ്വല സ്വീകരണമാണ് നല്‍കുക. നിയമപരമായി … Continue reading "വിജയ്കുമാറിന്റെ പരാതിക്കും ഉന്നം പിഴച്ചില്ല ; ഉദ്യോഗ കയറ്റം നല്‍കിയേക്കും"

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  15 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  17 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  18 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  19 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  19 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  19 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  19 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു