Monday, November 30th, 2020

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം. ആദ്യ പകുതിയില്‍ ഓരോ ഗോളടിച്ച് സമനില വഴങ്ങിയ ശേഷം അറുപതാം മിനുറ്റില്‍ നേടിയ രണ്ടാം ഗോളിനാണ് ലിവര്‍ പൂള്‍ വിജയിച്ചത്. 31ാം മിനുട്ടില്‍ ക്രിസ്റ്റിയന്‍ ബെന്‍ടെക്കെയിലൂടെആദ്യ ഗോള്‍ നേടിയ വില്ലയെ ആധിപത്യം സ്ഥാപിക്കാന്‍ ലിവര്‍ പൂള്‍ അനുവദിച്ചില്ല. പതിനഞ്ച് മിനിട്ടിനുള്ളില്‍ തന്നെ ഗോള്‍ മടക്കി ലിവര്‍പൂള്‍ സമനില പിടിച്ചു. 60ാം മിനിറ്റില്‍ ലഭിച്ച ഒരു പെനാല്‍ട്ടി വലയിലെത്തിക്കാന്‍ ഏറെ അനുഭവ സമ്പത്തുള്ള സ്റ്റീവന്‍ ജെറാഡിന് അധികം പ്രയാസപ്പെടേണ്ടി … Continue reading "ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ജയം"

READ MORE
ഭോപ്പാല്‍ : ഇന്‍ഡോറില്‍ നടക്കുന്ന മുഷ്താഖ് അലി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ മൂന്നാം ജയം. മൂന്നാം മത്സരത്തില്‍ ഒഡീഷയെ ആറു വിക്കറ്റിനാണ് കേരളം തോല്‍പിച്ചത്. ഒഡീഷ ഇരുപത് ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. കേരളത്തിനുവേണ്ടി സഞ്ജു സാംസണ്‍ 41ഉം സച്ചിന്‍ ബേബി 31ഉം റണ്‍സെടുത്തു. നേരത്തെ കരുത്തരായ ഡല്‍ഹിയേയും വിദര്‍ഭയെയും കേരളം അട്ടിമറിച്ചിരുന്നു. ശനിയാഴ്ച ഗുജറാത്തിനെ കൂടി … Continue reading "മുഷ്താഖ് അലി ട്വന്റി 20 : കേരളം വിജയഗാഥ തുടരുന്നു"
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ട് ഡച്ച് താരം വാന്‍പേഴ്‌സി തന്റെ നിലപാട് വ്യക്തമാക്കി. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ മിന്നും താരമായ വാന്‍ പേഴ്‌സി നേരത്തെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിടുമെന്ന വാര്‍ത്ത പരന്നിരുന്നു. കഴിഞ്ഞ ദിവസം റൊമാനിയയുമായുള്ള മല്‍സരത്തില്‍ ഹോളണ്ട് ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചിരുന്നു. ഇതില്‍ രണ്ടുഗോളും വാന്‍ പേഴ്‌സിയുടെതായിരുന്നു. ഈ മല്‍സരത്തിന് ശേഷമാണ് 29 കാരനായ ഡച്ച് താരം തന്റെ തീരുമാനം ഫുട്‌ബോള്‍ ആരാധകരെ അറിയിച്ചത്. ‘വരും വര്‍ഷങ്ങളിലും തന്റെ ക്ലബ് യുനൈറ്റഡ് തന്നെയാണ്. എന്റെ അവസാനത്തെ ക്ലബും … Continue reading "വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ തുടരുമെന്ന് പേഴ്‌സി"
മയാമി : മയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ വനിതാവിഭാഗം ഫൈനലില്‍ റഷ്യയുടെ മരിയ ഷറപ്പോവയും അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ പോളണ്ടിന്റെ ആഗ്നിയേസ്‌ക രദ്‌വാന്‍സ്‌കയെ 6-0, 6-3ന് പരാജയപ്പെടുത്തിയാണ് സെറീന ഫൈനലിലെത്തിയത്. സെര്‍ബിയയുടെ യെലേന യാങ്കോവിച്ചിനെയാണ് (6-2, 6-1) ഷറപ്പോവ സെമിയില്‍ തോല്‍പ്പിച്ചത്. നേരത്തെ അഞ്ച് തവണ മയാമി ഓപ്പണ്‍ ചാമ്പ്യനായ സെറീനയും നാല് തവണ റണ്ണര്‍ അപ്പായ ഷറപ്പോവയും ഏറ്റുമുട്ടുമ്പോള്‍ വാശിയോടെയുള്ള പോരാട്ടത്തിനാണ് മയാമി വേദിയാകുക.
വെല്ലിങ്ടണ്‍ : ബാറിലുണ്ടായ വാക്തര്‍കക്കത്തിനിടെ തലക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ന്യൂസിലന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി മാനേജര്‍ ആരോണ്‍ ക്ലീ അറിയിച്ചു. റൈഡര്‍ കൈവിരല്‍ അനക്കി കാണിച്ചെന്നും ബന്ധുക്കളെ തിരിച്ചറിയുന്നുണ്ടെന്നും ആരോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ കൃത്രിമശ്വാസോച്ഛാസം നല്‍കുന്നുണ്ട്. റൈഡര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് റൈഡറുടെ മാതാവും ഭാര്യയും പറഞ്ഞു. ക്രെസ്റ്റ് ചര്‍ച്ചിലെ ഐക്മാന്‍ ബാറിലുണ്ടായ സംഘട്ടനത്തിലാണ് റൈഡര്‍ക്ക് പരിക്കേറ്റത്. വെല്ലിംഗ്ടണ്‍ ക്ലബിലെ സഹതാരങ്ങള്‍ക്കൊപ്പം മദ്യപിച്ചുകൊണ്ടിരിക്കെയാണ് മൂന്നംഗ സംഘവുമായി … Continue reading "ജെസ്സി റൈഡറുടെ നിലയില്‍ നേരിയ പുരോഗതി"
ഇന്‍ഡോര്‍ : മുഷ്താഖ് അലി ട്വന്റി ട്വന്റി ടൂര്‍ണമെന്റില്‍ കേരളം അട്ടിമറി തുടരുന്നു. വ്യാഴാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ കരുത്തരായ വിദര്‍ഭയെ ഒരു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് കേരളം തുടര്‍ച്ചയായ ജയം നേടിയത്. ആദ്യം ബാറ്റു ചെയ്ത വിദര്‍ഭ 18 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മഴ മൂലം മത്സരം 18 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ കേരളത്തിന്റെ വിജയലക്ഷ്യം 13 ഓവറില്‍ 108 റണ്‍സായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ … Continue reading "ട്വന്റി-20യില്‍ കേരളത്തിന് തടര്‍ച്ചയായ രണ്ടാം ജയം"
ആസ്‌ത്രേലിയക്കെതിരെ മികച്ച കളി പുറത്തെടുത്ത ചേതേശ്വര്‍ പൂജാരയെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണമെന്ന് മുന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. 13 ടെസ്റ്റില്‍ നിന്ന് ശരാശരി 65 റണ്‍റേറ്റുള്ള പൂജാര ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് പകരക്കാരനാാകാന്‍ കഴിയുന്ന ബാറ്റ്‌സ്മാനാണെന്ന് ചൂണ്ടിക്കാട്ടുന്നു. ഇതുവരെ നാല് സെഞ്ച്വറികളും മൂന്ന് അര്‍ധ സെഞ്ച്വറികളുമാണ് പൂജാരയുടെ നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്ക് കിട്ടിയതിനെക്കാള്‍ മികച്ച തുടക്കമാണ് പൂജാരക്ക് കിട്ടിയതെന്ന് ദ്രാവിഡ് അഭിപ്രായപ്പെടുന്നു. ഇ എസ് പി എന്‍ ചാലിന്റെ എ ഡേ വിത്ത് ദ്രാവിഡ് എന്ന … Continue reading "ചേതേശ്വര്‍ പൂജാരയെ ഏകദിനത്തിലും ഉള്‍പ്പെടുത്തണമെന്ന് ദ്രാവിഡ്"
ന്യൂഡല്‍ഹി : ഇന്ത്യക്കെതിരായ അവസാന ടെസ്റ്റിലും ആസ്‌ത്രേലിയ തകര്‍ന്നു. തലേദിവസത്തെ സ്‌കോറായ എട്ടു വിക്കറ്റിന് 231 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ച ആസ്‌ത്രേലിയയുടെ അവശേഷിക്കുന്ന രണ്ട് വിക്കറ്റുകളും രാവിലെ തന്നെ വീണു. 47 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന പീറ്റര്‍ സിഡില്‍ അര്‍ധസെഞ്ചുറി തികച്ച ഉടന്‍ പുറത്തായി. മൂന്ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്ത് സിഡിലിനെ അശ്വിനാണ് വീഴ്ത്തിയത്. ഇതോടെ ഒന്നാമിന്നിംഗ്‌സില്‍ അശ്വിന്റെ വിക്കറ്റ് നേട്ടം അഞ്ചായി. 30 റണ്‍സെടുത്ത പാറ്റിന്‍സണെ പ്രഗ്യാന്‍ ഓജയും പുറത്താക്കിയതോടെ ഓസീസ് ഇന്നിംഗ്‌സ് അവസാനിച്ചു.

LIVE NEWS - ONLINE

 • 1
  10 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  13 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  15 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  16 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  17 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  18 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  18 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  18 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  19 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു