Tuesday, December 1st, 2020

കോല്‍ക്കത്ത : രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിനും മാന്ത്രിക ബൗളിംഗിനും മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കാലിടറി. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് വിക്കറ്റിന് തോല്‍പ്പിച്ചു. സ്വന്തം ഗ്രൗണ്ടില്‍ കൊല്‍ക്കത്തയെ മെരുക്കി. 120 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ചെന്നൈ ഒരു ഘട്ടത്തില്‍ 71 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് പതറുമ്പോഴാണ് ജഡേജ ക്രീസിലെത്തുന്നത്. 14 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സും അടക്കം 36 റണ്‍സ് അടിച്ചു കൂട്ടി ചെന്നൈയുടെ വിജയം കാണുന്നതുവരെ ജഡേജ ക്രീസില്‍ നിലയുറപ്പിച്ചിരുന്നു. ആദ്യം … Continue reading "ജഡേജയുടെ മികവില്‍ ചെന്നൈക്ക് വിജയം"

READ MORE
ന്യൂഡല്‍ഹി : പഴകിത്തേഞ്ഞ വിവാദം ശ്രീശാന്ത് വീണ്ടും കുത്തിപ്പൊക്കി. 2008ലെ ഐ പി എല്‍ മത്സരത്തിനിടെ നടന്ന ചെകിട്ടത്തടി വിവാദമാണ് ട്വിറ്ററിലൂടെ ശ്രീശാന്ത് വീണ്ടും പുറത്തിട്ടത്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനനാണെന്ന് ശ്രീശാന്ത് ട്വിറ്ററിലൂടെ നല്‍കിയ സന്ദേശമാണ് പഴയ നാണം കെട്ട അധ്യായത്തെ വീണ്ടും ജീവന്‍ വെപ്പിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന ശ്രീശാന്ത് അങ്ങിനെ ഒരിക്കല്‍ കൂടി വിവാദനായകനാവുകയാണ്. ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും 2008ലെ സംഭവം ആസുത്രിതമായിരുന്നും എന്നുമാണ് ട്വിറ്ററിലൂടെ ശ്രീ വിമര്‍ശിച്ചിരിക്കുന്നത്. അന്നത്തെ … Continue reading "ശ്രീശാന്തിന്റെ ട്വീറ്റ് ; ഭാജി പിന്നില്‍ നിന്ന് കുത്തുന്നവന്‍"
ബംഗലുരു : ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ബംഗലുരു റോയല്‍ ചലഞ്ചേഴ്‌സിന് എട്ടു വിക്കറ്റ് ജയം. 50 പന്തില്‍ നിന്ന് 85 റണ്‍സ് നേടിയ ക്രിസ് ഗെയ്‌ലിന്റെ മികവില്‍ 155 റണ്‍സിന്റെ വിജയ ലക്ഷ്യം റോയല്‍ ചലഞ്ചേഴ്‌സ് 15 പന്തുകള്‍ ശേഷിക്കെ മറികടക്കുകയായിരുന്നു. 9 സിക്‌സുകളും 4 ഫോറുകളുുമായി ഗെയ്ല്‍ കളം നിറഞ്ഞാടിയപ്പോള്‍ വിരാട് കോഹ്‌ലി 35 റണ്‍സുമായി പിന്തുണ നല്‍കി. നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഗൗതം ഗംഭീര്‍ 59 റണ്‍സും യൂസഫ് പത്താന്‍ … Continue reading "ഗെയ്‌ലിന്റെ ചിറകിലേറി ചലഞ്ചേഴ്‌സിന് ജയം"
ബംഗലുരു : വിരാട് കോഹ്്‌ലിയുടെ ചിറകിലേറി ബാംഗഌര്‍ റോയല്‍ ചലഞ്ചേഴ്‌സ് സണ്‍റൈസേഴ്‌സിന്റെ ചിറകരിഞ്ഞു. 47 പന്തില്‍ 93 റണ്‍സെടുത്ത കൊഹ്‌ലിയുടെ വിജയലക്ഷ്യമായ 163 റണ്‍സ് മറികടക്കുമ്പോള്‍ 14 പന്തുകളും ഏഴു വിക്കറ്റുകളും ബാക്കിയുണ്ടായിരുന്നു. 11 ബൗണ്ടറികളും നാലു സിക്‌സറുകളുമാണ് കൊഹ്‌ലിയുടെ സംഭാവന. നേരത്തെ ആറ് വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 161 റണ്‍സ് നേടിയത്. 34 പന്തില്‍ 52 റണ്‍സെടുത്ത കാമറൂണ്‍ വൈറ്റും 24 പന്തില്‍ 49 റണ്‍സെടുത്ത തിസാര പെരേരയുമാണ് സണ്‍റൈസേഴ്‌സിനു വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. … Continue reading "വിരാടപ്രഭയില്‍ സൂര്യതേജസ് മങ്ങി"
പ്രീമിയര്‍ ലീഗ് കിരീടം ഏതാണ്ട് ഉറപ്പിച്ചെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സിറ്റിക്കെതിരെ കളത്തിലിറങ്ങുന്നത് കരുതലോടെ. ഏഴു കളികള്‍ മാത്രം ബാക്കി നില്‍ക്കെ 15 പോയിന്റുമായി യുണൈറ്റഡ് ഏറെ മുന്നിലാണ്. എന്നാല്‍ ഒരു തോല്‍വി താഴോട്ടേക്കുള്ള വീഴ്ചയുടെ തുടക്കമായിരിക്കുമെന്ന് നന്നായി അറിയാവുന്ന മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍ സിറ്റിക്കെതിരായ മത്സരത്തിലും പരീക്ഷണങ്ങള്‍ക്ക് തയ്യാറായേക്കില്ല. കഴിഞ്ഞ തവണ സാങ്കേതികമായി ചാമ്പ്യന്‍മാരാടി നില്‍ക്കെ ഇഞ്ച്വറി ടൈമില്‍ സിറ്റി താരം സെര്‍ജിയോ അഗ്വേറോയുടെ മിന്നുന്ന ഗോള്‍ യുണൈറ്റഡിനെ മോഹങ്ങള്‍ തല്ലിക്കെടുത്തിയ കാര്യം ഫെര്‍ഗൂസണ്‍ തന്റെ ടീമംഗങ്ങളെ … Continue reading "കിരീടം ഉറപ്പിച്ചിട്ടും കരുതലോടെ യുണൈറ്റഡ് സിറ്റിക്കെതിരെ"
ന്യൂഡല്‍ഹി : ഐ പി എല്ലിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയുമായി ഡല്‍ഹി നിരാശപ്പെടുത്തി. രാജസ്ഥാനെതിരെ അവസാന ഓവറില്‍ ജയിക്കാന്‍ കേവലം ഒമ്പത് റണ്‍സ് മാത്രം വേണ്ടിയിരുന്ന ഡല്‍ഹി പടിക്കല്‍ കലമുടക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത വെസ്റ്റ് ഇന്‍ഡീസ് താരം കെവിന്‍ കൂപ്പര്‍ ്‌വസാന ഓവര്‍ എറിയാനെത്തുമ്പോള്‍ അനായാസ വിജയമായിരുന്നു ഡല്‍ഹിയുടെ മനസ്സില്‍. എന്നാല്‍ വെറും മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കൂപ്പര്‍ ഇന്ദ്രജാലം കാട്ടിയപ്പോള്‍ കൈപ്പിടിയില്‍ നിന്ന് ജയം വഴുതിപ്പോയതിന്റെ നിരാശ ഡല്‍ഹി … Continue reading "ഡല്‍ഹിക്ക് രണ്ടാം തോല്‍വി ; അപ്രതീക്ഷിത വിജയത്തില്‍ രാജസ്ഥാന്‍"
പാരീസ് : ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ പാരീസ് സാന്‍ ഷെര്‍മാങ് സമനിലയില്‍ തളച്ചു. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച ബാഴ്‌സലോണ മെസ്സിയുടെ സുന്ദരമായ ഗോളില്‍ മുപ്പത്തിയെട്ടാം മിനുട്ടില്‍ തന്നെ മുന്നിലെത്തിയിരുന്നു. ഇടക്കു വെച്ച് മെസ്സി പരിക്കേറ്റ് പുറത്തു പോയതോടെ ബാഴ്‌സലോണയുടെ താളം തെറ്റി. മെസ്സിക്ക് പകരക്കാരനായി എത്തിയ ഫാബര്‍ഗാസിന് ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 79ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചിലൂടെ ഷെര്‍മാങ് സമനില നേടി. എന്നാല്‍ 88ാം മിനുട്ടില്‍ ലഭിച്ച ഒരു … Continue reading "ബാഴ്‌സലോണക്ക് സമനില ; ബയറണിന് ജയം"
കൊല്‍ക്കത്ത : ആരാധകര്‍ക്ക് ആവേശനാളുകള്‍ സമ്മാനിക്കാന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് തുടക്കമായി. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലെയ്ക്ക് സ്റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ ചടങ്ങില്‍ കൊല്‍ക്കത്ത മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രമുഖ താരങ്ങളും ബോളിവുഡ്, ഹോളിവുഡ് സിനിമാ താരങ്ങളും പങ്കെടുത്തു. തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തിയായിരുന്നു ഐ പി എല്‍ പൂരത്തിന് അരങ്ങൊരുങ്ങിയത്.

LIVE NEWS - ONLINE

 • 1
  12 hours ago

  സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

 • 2
  15 hours ago

  കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

 • 3
  17 hours ago

  ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

 • 4
  18 hours ago

  കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

 • 5
  19 hours ago

  കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

 • 6
  20 hours ago

  എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

 • 7
  20 hours ago

  കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

 • 8
  21 hours ago

  മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

 • 9
  21 hours ago

  കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു