Wednesday, December 11th, 2019

        ഓരോ മോഡലിന്റെയും രൂപകല്‍പ്പനയില്‍ വ്യത്യസ്തത വരുത്താന്‍ ശ്രമിക്കുന്ന കമ്പനിയാണ് എച്ച്ടിസി. ഇപ്പോളിതാ വണ്ണിന്റെ (എം7) പുതിയ വെര്‍ഷനായ വണ്‍ (എം8) ( HTC One (M8) ) അവതരിപ്പിച്ചിരിക്കുകയാണ് എച്ച്ടിസി. മാര്‍ച്ച് 25 നാണ് കമ്പനി ഈ ഫോണ്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. ഏപ്രില്‍ ആദ്യവാരത്തോടെ ഫോണ്‍ ഇന്ത്യയിലും വില്‍പനയ്‌ക്കെത്തും. 1080 ത 1920 പിക്‌സല്‍സ് റിസൊല്യൂഷനുള്ള അഞ്ചിഞ്ച് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. പോറലേല്‍ക്കാത്ത തരത്തിലുള്ള കോര്‍ണിങ് ഗ്ലാസ് 3 … Continue reading "പുതിയ മോഡലുമായി എച്ച്ടിസി"

READ MORE
        സ്ത്രീകളെ ശല്യം ചെയ്യാന്‍ ശ്രമിക്കുന്ന പൂവാലന്‍മാരെ നേരിടാനായി തോക്കുകള്‍ വിപണിയില്‍. നിര്‍ഭയ എന്ന് പേരിട്ടിരിക്കുന്ന കൈത്തോക്കാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ചൊവ്വാഴ്ച പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ബസില്‍ കൂട്ട ബലാത്സംഗത്തിനിരയായി ജീവന്‍ വെടിഞ്ഞ നിര്‍ഭയയുടെ പേരിലാണ് തോക്കുകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. താരതമ്യേന ഭാരം കുറഞ്ഞ 32 ബോര്‍ തോക്കാണിത്. ചെറിയ പെഴ്‌സിലോ, ഹാന്റ് ബാഗിലോ സൂക്ഷിക്കാവുന്നതാണ് ഈ തോക്ക്. കാണ്‍പൂരില്‍ നിര്‍മിച്ച ഈ തോക്കിന്റെ വില 1,22,360 രൂപയാണ്. സ്ത്രീകള്‍ തന്നെയാണ് … Continue reading "പൂവാലന്‍മാരെ നേരിടാനായി നിര്‍ഭയ തോക്കുകള്‍"
        കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കളക്ടറേറ്റിലെയും താലൂക്ക് ഓഫീസുകളിലെയും വോട്ടര്‍ സഹായ വിജ്ഞാനകേന്ദ്രത്തില്‍ ടച്ച് സ്‌ക്രീന്‍ സൗകര്യം ഒരുക്കി. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റിലും വിവരം ലഭിക്കും. മാര്‍ച്ച് 10 വരെ ലഭിച്ച അപേക്ഷകളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിച്ചത്. ഏപ്രില്‍ ഏഴിനകം തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
        ബുധഗ്രഹം ഏഴ് കിലോമീറ്ററോളം ചുരുങ്ങിയതായി കണ്ടെത്തല്‍. 450 കോടി വര്‍ഷംമുമ്പ് രൂപപ്പെട്ട ഗ്രഹം, കാലങ്ങള്‍ പിന്നിട്ടപ്പോള്‍ തണുത്ത് ചുരുങ്ങുകയാണ് ചെയ്തതെന്ന് ഗവേഷകര്‍ പറയുന്നു. ആ ചുരുങ്ങലിന്റെ പ്രതിഫലനമാണ് ഗ്രഹപ്രതലത്തിലെ ചുളിവുകള്‍ . 4880 കിേ ലാമീറ്റര്‍ വ്യാസമുള്ള ഗ്രഹമാണ് ബുധന്‍ . ഇത് ഭൂമിയുടെ വലിപ്പത്തിന്റെ മൂന്നിലൊന്ന് വരും. സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രതയേറിയ ഗ്രഹവുമാണിത്. വെള്ളത്തിന്റെ 5.3 മടങ്ങാണ് ബുധഗ്രഹത്തിന്റെ സാന്ദ്രത. 1974, 1975 വര്‍ഷങ്ങളില്‍ ബുധഗ്രഹത്തിനടുത്തുകൂടി രണ്ടുതവണ കടന്നുപോകുമ്പോള്‍, ഗ്രഹപ്രതലത്തില്‍ … Continue reading "ബുധഗ്രഹം ചുരുങ്ങുന്നു"
        പത്തനംതിട്ട: വോട്ടെടുപ്പിനായി പത്തനംതിട്ട ജില്ലയില്‍ ഇത്തവണ ഉപയോഗിക്കുന്നത് ബംഗളുരുവിലെ ഭാരത് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബെല്‍) നിര്‍മിച്ച വോട്ടിങ് മെഷീനുകള്‍. സംസ്ഥാനത്ത് ഇതാദ്യമായാണ് ബെല്‍ നിര്‍മിത മെഷീന്‍ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നത്. ഇതിന്റെഭാഗമായി 1300 കണ്‍ട്രോള്‍ യൂണിറ്റുകളും 2351 ബാലറ്റ് യൂണിറ്റുകളും കളക്ടറേറ്റില്‍ എത്തിച്ചു.ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇസിഐഎല്‍) നിര്‍മിച്ച വോട്ടിങ് മെഷീനുകളാണ് സംസ്ഥാനത്ത് മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചിരുന്നത്. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളായ തിരുവല്ല, ആറ•ുള, റാന്നി, അടൂര്‍, കോന്നി എന്നിവിടങ്ങളിലാവും … Continue reading "പത്തനംതിട്ടയില്‍ ബെല്‍നിര്‍മിത വോട്ടിംഗ് മെഷീനുകള്‍"
        വഴികാട്ടിയായി ഗൂഗിളിന്റെ ഇന്‍ഡോര്‍മാപ്പ് സംവിധാനം വരുന്നു. വലിയ മാളിലോ അതുപോലുള്ള കെട്ടിടത്തിലോ എങ്ങോട്ടു പോകണമെന്നറിയാതെ ഇനി അന്തംവിട്ടു നില്‍ക്കേണ്ട. ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും മാളുകള്‍ക്കുള്ളിലും വഴികാണിക്കാന്‍ ഓരോ സ്ഥലത്തിന്റെയും വിശദമായ ഫ്‌ലോര്‍ പ്ലാനാണ് പുതിയ ഗൂഗിള്‍ മാപ്പിന്റെ പ്രത്യേകത. ഇതിനായുള്ള ആപ് ആന്‍ഡ്രോയ്ഡിലോ ഐഫോണിലോ ഉപയോഗിച്ച് കെട്ടിടത്തിനു നേരെ സൂം ചെയ്താല്‍ മതി. ഉള്ളിലെ പൂര്‍ണമായ മാപ്പ് ലഭിക്കും. സൂം ഔട്ട് ചെയ്യുമ്പോള്‍ മാപ്പ് അപ്രത്യക്ഷമാകുകയും ചെയ്യും. ഇതുപയോഗിച്ച് വഴിതെറ്റാതെ പോകാം. … Continue reading "വഴികാട്ടിയായി ഗൂഗിളിന്റെ ഇന്‍ഡോര്‍മാപ്പ്"
        കാതിലണിയാവുന്ന കമ്പ്യൂട്ടറുമായി ജപ്പാനീസ് ഗവേഷകര്‍. വെറും 17 ഗ്രാം മാത്രം ഭാരമുള്ള ഈ കമ്മല്‍ കമ്പ്യൂട്ടര്‍ ബ്ലൂടൂത്ത് സങ്കേതമുള്ള വയര്‍ലെസ്സ് ഉപകരണമാണ്. ജി.പി.എസ്, കോംപസ്, ഗൈറോസെന്‍സര്‍, ബാറ്ററി, ബാരോമീറ്റര്‍ , സ്പീക്കര്‍ , മൈക്രോഫോണ്‍ ഇതെല്ലാമുള്ള ഉപകരണമാണ്. ഗൂഗിള്‍ ഗ്ലാസ് പോലെ ശരീരത്തിലണിയാവുന്ന കമ്പ്യൂട്ടിങ് ഉപകരണങ്ങളുടെ ഭാവിസാധ്യത മുന്നില്‍ കണ്ടാണ് ജാപ്പനീസ് ഗവേഷകര്‍ ഇത്തരമൊരു നൂതന കമ്പ്യൂട്ടര്‍ തയ്യാറാക്കിയത്. കണ്ണുചിമ്മലും നാക്കുകൊണ്ടുള്ള നൊട്ടയിടലുംകൊണ്ട് നിയന്ത്രിക്കാം. ‘ഇയര്‍ക്ലിപ്പ്‌ടൈപ്പ് വിയറബില്‍ പി.സി.’ ( Earclip … Continue reading "കമ്മല്‍ കമ്പ്യൂട്ടര്‍"
          മൊബൈല്‍ ലോകത്ത് മറ്റൊരു ചൈനീസ് കമ്പനി കൂടി ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു. ചൈനയിലെ ഗ്വാങ്‌ഡോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഒപ്പോ ഇലക്‌ട്രോണിക്‌സ്’ കമ്പനിയാണ് തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോഡലുമായി ഇന്ത്യയിലെത്തിയിരിക്കുന്നത്. തുടക്കം ചീനദേശത്ത് നിന്നാണെങ്കിലും ലോകം മുഴുവന്‍ വിപണനശൃംഖലയുളള വമ്പന്‍ കമ്പനിയാണ് ഒപ്പോ. എം.പി. 3 പ്ലെയര്‍ തൊട്ട് ബ്ലൂറേ പ്ലെയര്‍ വരെ നിര്‍മിക്കുന്ന കമ്പനി ഈയിടെയാണ് സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ചത്. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്‌ഫോണായ ഫൈന്‍ഡര്‍ എന്ന … Continue reading "മൊബൈല്‍ ലോകത്ത് ചുവടുറപ്പിക്കാന്‍ ഒപ്പോ എന്‍ 1"

LIVE NEWS - ONLINE

 • 1
  13 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  15 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  15 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  16 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  16 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  16 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  16 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  16 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  16 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു