Sunday, May 31st, 2020

        ജലഗതാഗത മേഖലയില്‍ ഇനി സോളാര്‍ ബോട്ടും. ജലഗതാഗത വകുപ്പിനായി ഫ്രഞ്ച് സങ്കേതിക സഹായത്തോടെ രൂപകല്‍പന ചെയ്ത ബോട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായി. അവസാന മിനുക്കുപണിക്കുശേഷം നവംബര്‍ പകുതിയോടെ ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വിസ് തുടങ്ങും. കോട്ടയം ജില്ലയിലെ വൈക്കം മുതല്‍ തവണക്കടവുവരെ സര്‍വിസ് നടത്താന്‍ ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിങ്ങിന്റെ അനുമതിയും ലഭിച്ചുകഴിഞ്ഞു. ഡീസല്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുമ്പോഴുണ്ടാകുന്ന ജലമലിനീകരണം പൂര്‍ണമായി ഒഴിവാക്കാന്‍ സൗരോര്‍ജം ഉപയോഗിക്കുന്നതിലൂടെ കഴിയും. ഇതിനൊപ്പം ശബ്ദ,അന്തരീക്ഷ മലിനീകരണവും ഇല്ലാതാകും. കേന്ദ്ര … Continue reading "ഇനി സോളാര്‍ ബോട്ടും"

READ MORE
          ടെലികോം മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച പ്രമുഖ മൊബൈല്‍ കമ്പനിയായ ബ്ലാക്ക് ബെറി നിര്‍മാണം നിര്‍ത്തുന്നു. കനേഡിയയില്‍ നിന്നുള്ള മൊബൈല്‍ കമ്പനിയാണ് ബ്ലാക്ക്‌ബെറി. സോഫ്റ്റ് വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് നിര്‍മാണം നിര്‍ത്തുന്നത്. ആവശ്യമായ ഹാര്‍ഡവെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായി ബ്ലാക്ക്‌ബെറി സി.ഇ.ഒ ജോണ്‍ ചെന്‍ പറഞ്ഞു. ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ) ലൈസന്‍സിനു കീഴിലാകും. ഡിവൈസ് … Continue reading "ബ്ലാക് ബെറി നിര്‍മാണം നിര്‍ത്തുന്നു"
        ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ വികസിപ്പിച്ച സമുദ്ര, കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ സ്‌കാറ്റ്‌സാറ്റ്1 വിക്ഷേപിച്ചു. സ്‌കാറ്റ്‌സാറ്റിനെ കൂടാതെ എട്ട് ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി -35 ഇന്ന് ഭ്രമണപഥത്തിലെത്തിക്കുക. ഒരു വിക്ഷേപണത്തില്‍ തന്നെ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിലെത്തിക്കാന്‍ പിഎസ്എല്‍വി- 35നു കഴിയും. ഇത്തരത്തില്‍ ആദ്യമായാണ് ഐഎസ്ആര്‍ഒ പരീക്ഷണം നടത്തുന്നത്. ഏകദേശം രണ്ടു മണിക്കൂര്‍ 15 മിനിറ്റ് വേണ്ടിവരും എട്ട് ഉപഗ്രഹങ്ങളെ ഭ്രമണപഥങ്ങളിലെത്തിക്കാന്‍. കാലാവസ്ഥാ നിരീക്ഷണത്തിനു പുറമെ കാറ്റിന്റെ ദിശ മനസിലാക്കി ചുഴലിക്കാറ്റിന്റെ വരവ് പ്രവചിക്കാനും സ്‌കാറ്റ്‌സാറ്റിനാവും. … Continue reading "സ്‌കാറ്റ്‌സാറ്റ് ഇനി ഭ്രമണ പഥത്തില്‍"
        ആറിഞ്ച് ഡിസ്‌പ്ലേയും 5000 എംഎഎച്ച് ബാറ്ററിയുമുള്ള ഗ്യാലക്‌സി എ9 പ്രോയുമായി സാംസങ് ഇന്ത്യന്‍ വിപണിയില്‍. ചൈനയില്‍ മാര്‍ച്ചില്‍ ഇറക്കിയ ഫോണാണിത്. നാല് ജി.ബി റാം, 16 മെഗാപിക്‌സല്‍ പിന്‍കാമറ, ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍, ഇരട്ട നാനോ സിം, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 1080ഃ1920 പിക്‌സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനുള്ള ആറ് ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 1.8 ജിഗാഹെര്‍ട്‌സ് എട്ടുകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 652 പ്രോസസര്‍, എല്‍ഇഡി ഫ്‌ളാഷുള്ള … Continue reading "ഗ്യാലക്‌സി എ9 പ്രോ വിപണിയിലെത്തുന്നു"
      നമ്മളില്‍ പലരും പലപ്പോഴും യാത്രക്കിടെ കൂടെ കരുതാന്‍ മറന്ന് പോകുന്ന ഒന്നാണ് ഡ്രൈവിംഗ് ലൈസന്‍സ്. പക്ഷേ ഇനി ലൈസന്‍സ് മറന്നാലും പ്രശ്‌നമില്ല കാരണം… വിദേശരാജ്യങ്ങളിലേത് പോലെ ഡ്രൈവിംഗ് ലൈസന്‍സ് സംവിധാനം ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍. പദ്ധതിയനുസരിച്ച് കയ്യില്‍ കൊണ്ട് നടക്കുന്ന ഡ്രൈവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ ഇനി കൂടെക്കരുതണമെന്നില്ല. പകരം ഡിജിലോക്കര്‍ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഡ്രൈവിംഗ് ലൈസന്‍സുകളും മറ്റ് രേഖകളും ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയും. പുതുതായി പുറത്തിറക്കുന്ന ഡ്രൈവിംഗ് ലൈസന്‍സുകളും … Continue reading "ഡ്രൈവിംഗ് ലൈസന്‍സ് ഡിജിറ്റല്‍ രൂപത്തില്‍"
        മൂന്നു കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാവുന്ന മൗസുമായി ലോജിടെക് രംഗത്ത്. ‘ലോജിടെക് M720 ട്രയാത്‌ലണ്‍ മള്‍ട്ടി ഡിവൈസ് മൗസ്’ ആണ് ഒരു ബട്ടണില്‍ വിരലോടിച്ചാല്‍ മൂന്ന് കമ്പ്യൂട്ടറുകളില്‍ പ്രവര്‍ത്തനം സാധ്യമാക്കുന്നത്. ലോജിടെക് യൂനിഫൈയിങ് റിസീവര്‍ അല്ലെങ്കില്‍ ബ്ലൂടൂത്ത് എന്നീ രണ്ട് വഴിയിലാണ് ഉപകരണങ്ങളുമായി മൗസിനെ ബന്ധിപ്പിക്കുക. ഇത് വിന്‍ഡോസ്, ആപ്പിളിന്റെ മാക് ഒ.എസ് എക്‌സ്, ക്രോം, ആന്‍ഡ്രോയിഡ്, ലിനക്‌സ് എന്നീ ഓപറേറ്റിങ് സിസ്റ്റങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഒരു AA ബാറ്ററിയില്‍ രണ്ടുവര്‍ഷം വരെ … Continue reading "ട്രയാത്‌ലണ്‍ മള്‍ട്ടി ഡിവൈസ് മൗസുമായി ലോജിടെക്"
      ഉപഭോക്താക്കളുടെ വിവരങ്ങള്‍ മാതൃസ്ഥാപനമായ ഫേസ്ബുക്കിന് കൈമാറാന്‍ വാട്ട്‌സ് ആപ്പ് തയാറായെന്ന് റിപ്പോര്‍ട്ട്. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്നതിനാല്‍ വിവരങ്ങള്‍ ഫേസ്ബുക്കിന് നല്‍കില്ലെന്ന നയമാണ് ഇതുവരെ വാട്ട്‌സ് ആപ്പ് സ്വീകരിച്ചിരുന്നത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യമായി വെക്കുമെന്നും വാട്ട്‌സ് ആപ്പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നയം മാറ്റത്തോടെ ഫേസ്ബുക്കിന് വാട്ട്‌സ് ആപ്പ് ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ അറിയാനാകും. ഇതുവഴി ഈ രണ്ടുസേവനങ്ങളുടെ ഉപയോഗപ്പെടുത്തുന്ന വ്യക്തിയുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് പിന്തുടരാനാകും. ഉപഭോക്താക്കളുടെ സ്വകാര്യതയെ ബഹുമാനിക്കുമെന്നത് കമ്പനിയുടെ ഡി.എന്‍.എ നിയമത്തിലൂടെ ഉറപ്പു … Continue reading "വാട്ട്‌സ് ആപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫേസ്ബുക്കിന് കൈമാറും"
      ഇന്ത്യ 900 കോടി രൂപ വില വരുന്ന സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം വാങ്ങുന്നു. യുഎസില്‍ നിന്നുമാണ് യുദ്ധവിമാനങ്ങള്‍ വാങ്ങുക. നിര്‍ദേശം പ്രതിരോധമന്ത്രാലയം അംഗീകരിച്ചു. സി130 ഹെര്‍ക്കുലീസ് വിമാനമാണ് വാങ്ങുക. ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്ന സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനങ്ങളിലൊന്ന് 2014 ല്‍ പരിശീലനത്തിനിടെ തകര്‍ന്നിരുന്നു. നാല് ഉദ്യോഗസ്ഥരടക്കം അഞ്ച് വ്യോമസേനാംഗങ്ങള്‍ അന്ന് കൊല്ലപ്പെട്ടിരുന്നു. ഇതിന് പകരമാണ് പുതിയത് വാങ്ങാന്‍ തീരുമാനമായത്. 2010 ലാണ് വ്യോമസേന വിഭാഗം ഈ വിമാനങ്ങള്‍ സ്വന്തമാക്കിയത്. ട്രാവല്‍  

LIVE NEWS - ONLINE

 • 1
  7 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  15 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  17 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  17 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  2 days ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  2 days ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌