Wednesday, December 11th, 2019
കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ശല്യപ്പെടുത്താനെത്തിയ പതിവ് ശല്യക്കാരനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. പ്രഭാത് ജംഗ്ഷന്‍ ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെ സമീപത്തെ സ്‌കൂളുകള്‍ വിട്ട് ബസ് സ്റ്റോപ്പിലെത്തിയ വിദ്യാര്‍ത്ഥിനികളെ നേരത്തെ അവിടെ സ്ഥാനം പിടിച്ച യുവാവ് ഉപദ്രവിക്കുകയായിരുന്നുവത്രെ. ശല്യം സഹിക്കാതായപ്പോള്‍ ഒരു കുട്ടി ബഹളമുണ്ടാക്കിയതോടെ ബസ് കാത്തുനില്‍ക്കുകയായിരുന്ന മറ്റ് യാത്രക്കാര്‍ കുട്ടിയോട് കാര്യം തിരക്കി. ഇതിനിടയില്‍ സംഗതി പന്തികേടാണെന്ന് മനസ്സിലാക്കിയ ഞരമ്പ് രോഗി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിക്കവെ നാട്ടുകാര്‍ … Continue reading "പിങ്ക് പോലീസിനെ കാണാനില്ല, ബസ് സ്‌റ്റോപ്പില്‍ ഞരമ്പ് രോഗിയുടെ പരാക്രമം"
കണ്ണൂര്‍: വീടിന്റെ ദോഷം മാറ്റാന്‍ പരമ്പരാഗതമായി സിദ്ധിച്ച രത്‌നക്കല്ലുകള്‍ ക്ഷേത്രനടയില്‍ സമര്‍പ്പിക്കണമെന്ന് പറഞ്ഞ് കൈക്കലാക്കി വഞ്ചിച്ചുവെന്ന പരാതിയില്‍ ജ്യോത്സ്യനെതിരെ പോലീസ് കേസെടുത്തു. കണ്ണപുരം ഇടക്കേപ്പുറത്തെ രാംനിവാസില്‍ പോളജയരാജന്റെ പരാതിയിലാണ് ജ്യോതിര്‍ഭൂഷണം സുഭാഷ് ചെറുകുന്നിനെതിരെ കേസെടുത്തത്. മരുമകന്റെ അകാല മരണവുമായി ബന്ധപ്പെട്ട് വീടിന്റെ ദോഷങ്ങള്‍ മാറ്റാന്‍ സ്വര്‍ണപ്രശ്‌നം വെപ്പിക്കലും പ്രശ്‌നത്തില്‍ തെളിഞ്ഞതുപോലെ വീട്ടില്‍ സൂക്ഷിച്ച പരമ്പരാഗതമായി സിദ്ധിച്ച ചെറുതും വലുതുമായ രണ്ട് രത്‌നങ്ങള്‍ കണ്ണപുരത്തെ തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ നടക്കല്‍ സമര്‍പ്പിക്കണമെന്ന് ജ്യോത്സ്യന്‍ സുഭാഷ് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു. അതുപ്രകാരം … Continue reading "ലക്ഷങ്ങളുടെ രത്‌നങ്ങള്‍ തട്ടി; ജ്യോത്സ്യനെതിരെ കേസ്"
കണ്ണൂര്‍: നടപ്പാതയില്‍ കാല്‍നടയാത്രക്കാര്‍ തട്ടിത്തടഞ്ഞ് വീണ് നടുവൊടിക്കാന്‍ സ്ലാബുകള്‍ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലും സ്റ്റേറ്റ്ബാങ്ക് ജംഗ്ഷനിലും ബാങ്ക് റോഡിലും മറ്റുമാണ് ഈ ഗതികേട്. ഇവിടങ്ങളിലെ സ്ലാബുകളാണ് ഓടയിലേക്ക് ചരിഞ്ഞും തകര്‍ന്നും കിടക്കുന്നത്. കാല്‍നടയാത്രക്കാരുടെ കാലുകള്‍ കുടുങ്ങി വീഴുന്നത് നിത്യസംഭവമാണ്. ഇവിടെ സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്നതറിയാതെ വരുന്നവരുടെ കാലുകള്‍ കുടുങ്ങി മുഖംപൊത്തി വീഴുകയാണ്. ബസ് സ്റ്റോപ്പിലും വ്യാപാര സ്ഥാപനങ്ങളിലും പോകുന്ന ചെറിയ കുട്ടികള്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍ വൃദ്ധര്‍ വരെ പോകുന്ന നടപ്പാതയിലാണ് വിവിധയിടങ്ങളില്‍ ഈ സ്ലാബ് കെണി. കോര്‍പ്പറേഷന്റെ … Continue reading "സൂക്ഷിക്കുക, അപകടം വാ തുറന്നിരിക്കുന്നു"
കണ്ണൂര്‍: ചിന്‍മയ വിദ്യാലയ മാനേജ്‌മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍ 17 മുതല്‍ സമരം നടത്തും. ഇതുമായി ബന്ധപ്പെട്ട് സമരസമിതി രൂപീകരിച്ചു. സമരസമിതി ഭാരവാഹികളായി പി.പ്രശാന്തന്‍ (ചെയ), കെ.കെ. റിജു (കണ്‍), കെ. ലത, എം. ശ്രീരാമന്‍ (വൈ ചെയ) പി.എ. കിരണ്‍, അഡ്വ. വിമലകുമാരി (ജോ. കണ്‍) എന്നിവരെ തെരഞ്ഞെടുത്തു. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത അധ്യാപകരെയും ജീവനക്കാരെയും ഒറ്റപ്പെടുത്തി ജോലിയില്‍ … Continue reading "തൊഴില്‍ പീഡനം; ചിന്മയ വിദ്യാലയയില്‍ 17 മുതല്‍ സമരം"
കണ്ണൂര്‍: വേണ്ടത്ര ഒരുക്കം കൂടാതെ ചരക്ക് സേവന നികുതി നിയമം (ജി എസ് ടി) നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടപ്പ് സമരം നടത്തി. എന്നാല്‍ മത്സ്യമാര്‍ക്കറ്റും പൂക്കടകളും ട്രാവല്‍സുകളും ചില ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നിട്ടുണ്ട്്. ജി എസ് ടിയുടെ പേരില്‍ നടത്തുന്ന അനധികൃത കടപരിശോധനയും പിഴയീടാക്കലും അവസാനിപ്പിക്കുക, വ്യാപാരികള്‍ക്കെതിരെയുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഏകോപനസമിതി ഉന്നയിച്ചിട്ടുണ്ട്്. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസേന മാറ്റുന്ന രീതിയില്‍ സുതാര്യത … Continue reading "കടകളും പമ്പുകളും അടച്ചിട്ടു"
ദിലീപിന്റെ മാതാവ് സരോജവും സിനിമാ നിര്‍മ്മാതാവ് കൂടിയായ സഹോദരന്‍ അനൂപ്, ഭാര്യ എന്നിവരും കൊട്ടാരക്കടവിലെ വീട്ടിലുണ്ടായിരുന്നു. ആരും ഭക്ഷണം പോലും കഴിച്ചിട്ടില്ലെന്നാണ് സൂചന
പാര്‍ട്ടി വിലക്കിയിരുന്നെങ്കില്‍ ഒരിക്കലും താന്‍ പോകില്ലായിരുന്നു. പാര്‍ട്ടിക്കെതിരായ താന്‍ ഒരിക്കലും പ്രവര്‍ത്തിക്കില്ല. ഒളിച്ച് ആരും കാണാതെയല്ല താന്‍ ചര്‍ച്ചക്ക് പോയത്.

LIVE NEWS - ONLINE

 • 1
  13 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  15 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  15 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  15 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  16 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  16 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  16 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  16 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  16 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു