Friday, April 3rd, 2020

പാലക്കാട്‌: ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ദിനകരന്‍ ലേഖകന്‍ എല്‍ ശിവമുരുകനാണ്‌ മര്‍ദ്ദനമേറ്റതായി പരാതി. ചിറ്റൂര്‍ എസ്‌ഐയുടെ പേരിലാണ്‌ പരാതി. ചിറ്റൂര്‍ എസ്‌ഐയും സംഘവും ചേര്‍ന്നു മര്‍ദ്ദിച്ചതിനു പുറമെ ഒരു ദിവസം മുഴുവന്‍ സ്‌റ്റേഷനില്‍ തടഞ്ഞുവെയ്‌ക്കുകയും ഡിജിറ്റല്‍ ക്യാമറ കേടുവരുത്തുകയും ചെയ്‌തതായി മുഖ്യമന്ത്രിയ്‌ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്‌. 

READ MORE
പാലക്കാട് : ഷൊര്‍ണൂരിന് സമീപം കൈയിലിയാടുണ്ടായ വാഹനാപകടത്തില്‍ ഒരു കുട്ടിയടക്കം രണ്ടു പേര്‍ മരണപ്പെട്ടു.
ഷൊര്‍ണൂര്‍ : നഗരസഭയില്‍ സി പി എം വിമതരും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധരണ പൊളിഞ്ഞു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന ധാരണയില്‍ നിന്ന് വിമതരുടെ സംഘടനയായ ജനകീയ വികസന സമിതി നേതാവും നിലവിലെ ചെയര്‍മാനുമായ എം ആര്‍ മുരളി പിന്‍മാറിയതോടെയാണ് കോണ്‍ഗ്രസ് – സി പി എം വിമത ബന്ധം പൊളിഞ്ഞത്. വിമതരെ തിരികെ കൊണ്ടുവരാനുള്ള സി പി എം നീക്കമാണ് മുരളിയുടെ വാക്കുമാറ്റത്തിന് കാരണമെന്നാണ് സൂചന. പാര്‍ട്ടി വിട്ടവര്‍ തിരികെ വരണമെന്ന് … Continue reading "ഷൊര്‍ണൂര്‍ : ചെയര്‍മാന്‍ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന് എം ആര്‍ മുരളി"
പാലക്കാട് : അട്ടപ്പാടിയില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തക തീ കൊളുത്തി മരിച്ച നിലയില്‍. അഗളിയിലെ മഹിള സമഖ്യ സൊസൈറ്റി പ്രവര്‍ത്തക ഇടുക്കി സ്വദേശി ഗീത മുത്തയ്യ (27) ആണ് മരിച്ചത്. അഗളിയിലെ സ്വന്തം വീട്ടിലാണ് ഇവരെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അട്ടപ്പാടിയിലെ ആദിവാസി അവിവാഹിത അമ്മമാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുന്ന സംഘടനയാണ് മഹിള സമഖ്യ സൊസൈറ്റി.
പാലക്കാട് : കാറിടിച്ച് മുത്തശ്ശിയും പേരമകനും മരണപ്പെട്ടു. പാലക്കാട് കൊടുവായൂര്‍ നൊച്ചൂര്‍ വളവില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് അപകടം. കൊടുവായൂര്‍ കിഴക്കേത്തല ഫാറൂക്കിന്റെ ഭാര്യ നിരാവര്‍ണീസ (51), പേരമകന്‍ സുല്‍ത്താന്‍ (12) എന്നിവരാണ് മരിച്ചത്. റോഡരികിലൂടെ നടക്കുകയായിരുന്ന ഇവരെ കൊടുവായൂരിലേക്കു വരികയായിരുന്ന കെഎല്‍ 9 സി 1895 കാര്‍ ഇടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പാലക്കാട് : മകള്‍ക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതില്‍ മനംനൊന്ത് ബാങ്കിനു മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച രക്ഷിതാവ് ഗുരുതരാവസ്ഥയില്‍. പുതൂര്‍ സ്വദേശി രാജനാണ് അഗളി എസ് ബി ഐ ബ്രാഞ്ചിനു മുന്നില്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ച് അഞ്ചു മാസം കഴിഞ്ഞിട്ടും ലോണ്‍ അനുവദിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യാശ്രമം.
പാലക്കാട് : സൈലന്റ്‌വാലിയില്‍ കടുവയുടെ ആക്രമണത്തിന് വിധേയനായ ആന ചരിഞ്ഞു. സൈലന്റ്‌വാലി സൈരന്ധ്രിയില്‍ നിബിഢവനത്തിനുള്ളിലാണ് കാട്ടാനയുടെ ജഡം കണ്ടത്. രാവിലെ കാട്ടിനുള്ളില്‍ പരിശോധനക്കെത്തിയ വനപാലകരാണ് കുട്ടിക്കൊമ്പന്റെ ജഡം കണ്ടെത്തിയത്. കുടല്‍മാല പുറത്തുവന്ന നിലയിലായിരുന്നു ആനയുടെ മൃതദേഹം. രാത്രിയില്‍ കടുവയുടെ അലര്‍ച്ച കേട്ടിരുന്നതായി വനപാലകര്‍ പറഞ്ഞു.
പാലക്കാട് : പിഞ്ചുകുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യചെയ്തു. ലക്കിടി പഴയന്നൂര്‍ സ്വദേശി റീമയാണ് ഒരു വയസ്സുള്ള കുഞ്ഞിനെ കൊന്നശേഷം തൂങ്ങിമരിച്ചത്.

LIVE NEWS - ONLINE

 • 1
  30 mins ago

  ‘രഹസ്യ സ്വഭാവം ആണ് ഇത്തരം ആപ്പിനെ ഇത്രയും ജനപ്രിയമാക്കിയത്’; രഹസ്യ ബന്ധങ്ങളുടെ ലോക്ക്ഡൗണ്‍ കാലം

 • 2
  38 mins ago

  കോവിഡ് -19 ലോക്ക് ഡൗണ്‍ സമയത്ത് വീട്ടില്‍ വ്യായാമം ചെയ്യാനും ഫിറ്റ് ആയിരിക്കാനും സഞ്ജയ് ദത്ത്

 • 3
  44 mins ago

  ദീപം തെളിയിക്കല്‍; ഒരു കാഴ്ചപ്പാടുമില്ലാത്ത ഷോ മാത്രമെന്ന് തരൂര്‍

 • 4
  48 mins ago

  ചൂ​ടു​കാ​ലാ​വ​സ്ഥ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് കു​റ​യു​മെ​ന്ന​തി​ന് തെ​ളി​വി​ല്ല: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

 • 5
  51 mins ago

  ലോക്ക്ഡൗണിനിടെ ഇരട്ടക്കുട്ടികള്‍; കൊറോണയെന്നും കോവിഡെന്നും പേരുനല്‍കി മാതാപിതാക്കള്‍

 • 6
  1 hour ago

  ‘ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരിക്കുമൊന്നും ഇതുവരെ പഞ്ഞമുണ്ടായിരുന്നില്ല, ഇനി അതും ഉണ്ടാവും’- പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പരിഹസിച്ച്‌ കണ്ണന്‍ ഗോപിനാഥന്‍

 • 7
  2 hours ago

  കൊല്ലം മുൻ സബ് കളക്ടറുടെ ഗൺമാനും ഡ്രൈവർക്കും സസ്‌പെൻഷൻ

 • 8
  2 hours ago

  കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവ് ചാടി

 • 9
  3 hours ago

  ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു: പ്രധാനമന്ത്രി