Thursday, April 2nd, 2020

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുള്ളശ്ശേരിയില്‍ കഴിഞ്ഞദിവസം നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം വേണ്ടത്ര ഫലപ്രദമല്ലെന്ന് വ്യാപക പരാതി. ബസ് സ്റ്റാന്റില്‍ നിന്ന്് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകള്‍ ഏഴ് മിനിറ്റ് മുമ്പ് മാത്രമെ ബസ്‌സ്റ്റാന്റില്‍ പ്രവേശിക്കാവൂ എന്നാണ് പുതിയ നിയമമെങ്കിലും പല ബസുകളും ചെവികൊണ്ടില്ല. മാത്രമല്ല, ടൗണില്‍തന്നെ പലഭാഗങ്ങളില്‍ നിന്നും ആളുകളെ കയറ്റുന്നതും ഗതാഗത കുരുക്കിന് കാരണമാവുകയാണ്. പാര്‍ക്കിംഗ് ഇല്ലാത്ത ഓട്ടോറിക്ഷകള്‍ നഗരത്തില്‍ ചുറ്റിതിരിയുന്നതും സ്വകാര്യ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നതും പോലീസിന് ഇനിയും നിയന്ത്രിക്കാനായിട്ടില്ല. ഡിവൈഡറുകളാകട്ടെ നഗര ഗതാഗതത്തിന് ശാപവുമാണ്. … Continue reading "ട്രാഫിക് പരിഷ്‌കരണം ഫലപ്രദമല്ലെന്ന് പരാതി"

READ MORE
ഷൊര്‍ണൂര്‍: ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 27 കോടി രൂപ അനുവദിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ഇബ്രാഹിം കുഞ്ഞ്. ഇതുസംബന്ധിച്ച് കുളപ്പുള്ളിയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ റോഡുകള്‍ക്കുണ്ടായ കേടുപാടുകള്‍ താരതമ്യേന കുറവാണ്. ഇവ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഫണ്ട് ഇതിനൊരു തടസ്സമാകില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി. 14 ജില്ലകളിലും ഇത്തരത്തില്‍ യോഗം ചേരും. ആദ്യത്തെ യോഗമാണ് പാലക്കാട് ജില്ലയിലേത്. പാലക്കാട്-തൃശൂര്‍ ദേശീയപാതയുടെ … Continue reading "റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 27 കോടി: മന്ത്രി"
പാലക്കാട് : ആലത്തൂരിലെ നെച്ചൂരില്‍ അമ്മയെയും രണ്ടു കുട്ടികളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യ (28) മക്കളായ ജെബി(3), ജിന്‍സ(1) എന്നിവരുടെ മൃതദേഹമാണ് വീട്ടുകിണറ്റില്‍ കണ്ടെത്തിയത്.
പാലക്കാട് : ട്രെയിന്‍ തട്ടി മൂന്നു പേര്‍ മരണപ്പെട്ടു. പാലക്കാട് കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രതീഷ്, സതീഷ് എന്നിവരാണ് മരിച്ചത്. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ഇന്നലെ രാത്രി തീവണ്ടിയിടിച്ചു മരിച്ച തമിഴ്‌നാട് സ്വദേശിയുടെ ജഡം കണ്ട് മടങ്ങുമ്പോള്‍ കോയമ്പത്തൂരില്‍ നിന്ന് വരികയായിരുന്ന ഷോര്‍ണൂര്‍ പാസഞ്ചര്‍ തട്ടിയായിരുന്നു മരണം. ശക്തമായ മഴയില്‍ തീവണ്ടി വരുന്ന ശബ്ദം കേള്‍ക്കാതിരുന്നതാണ് അപകടകാരണമെന്നാണ് സൂചന.
ലക്കിടി: പേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നാളെ നടക്കും. കോണ്‍ഗ്രസ്സിന്റെ പഞ്ചായത്ത്‌ അംഗം പ്രസിഡന്റ്‌ സ്‌ഥാനം രാജിവെച്ചതിനെ തുടര്‍ന്ന്‌ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ ലീഗ്‌ സ്‌ഥാനം പിടിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമുണ്ടായില്ല. ബി.ജെ.പി അംഗങ്ങള്‍ സി.പി.എമ്മിനെ പിന്തുണച്ചെങ്കിലും ബി.ജെ.പിയുടെ പിന്തുണ ആവശ്യമില്ലെന്നറിയിച്ച്‌ പ്രസിഡന്റ്‌സ്ഥാനം ഏറ്റെടുക്കാതെ സി.പി.എം അംഗം രാജി വെച്ചു. ഇതോടെ വീണ്ടും തിരഞ്ഞെടുപ്പിന്‌ വേദിയൊരുങ്ങി. 4 കോണ്‍ഗ്രസ്സ്‌, 4 ലീഗ്‌, 7 സി.പി.എം, 4 ബി.ജെ.പി. എന്നിങ്ങനെയാണ്‌ സീറ്റു നില.
വടക്കഞ്ചേരി: മംഗലംഡാം ഓടന്തോട്ട വനത്തിലും രണ്ട്‌ സ്‌ഥലത്തും കരിങ്കയം മാനിളയ്‌ക്ക്‌ മുകളിലും ഇന്നലെ ഉച്ചയ്‌ക്ക്‌ 12 മണിയോടെ ഉരുള്‍പൊട്ടിയത്‌. കാലവര്‍ഷം ശക്‌തമായതിനെ തുടര്‍ന്ന്‌ കഴിഞ്ഞ്‌ മൂന്ന്‌ ദിവസമായി പെയ്‌തു കൊണ്ടിരിക്കുന്ന മഴയെ തുടര്‍ന്നാണ്‌ ഉരുള്‍പൊട്ടിയത്‌. വലിയ ശബ്‌ദത്തോടെയാണ്‌ ഉരുള്‍പൊട്ടിയതെന്ന്‌ സമീപവാസികള്‍ പറഞ്ഞു. വനത്തില്‍ പൊട്ടിയതും കൃഷിയിടത്തില്‍ പൊട്ടിയതും മൂന്നായി തിരിഞ്ഞ്‌ ചെറു തോടുകളായി ഒഴുകി ഓടന്തോട്‌ തോട്ടിലൂടെ മംഗലംഡാമില്‍ എത്തിചേരുകയാണുണ്ടായത്‌. തോടുകളിലൂടെ വെള്ളം കലങ്ങി മറിഞ്ഞ്‌ ഒഴുകിവരുമ്പോഴാണ്‌ പലരും ഉരുള്‍പൊട്ടിയ വിവരം തന്നെ അറിയുന്നത്‌. തോടിന്റെ വശങ്ങളില്‍ … Continue reading "മംഗലംഡാമിനടുത്ത്‌ ഉരുള്‍പൊട്ടല്‍"
പാലക്കാട് : പാലക്കാട് തിരുനെല്ലായിക്ക് സമീപം കൊല്ലങ്കോട് ഒഴുക്കില്‍പെട്ട് കാണാതായ കണ്ണന്നൂര്‍ സ്വദേശിനി ആര്യ(12)യെ കണ്ടെത്താന്‍ അഗ്നിശമന സേന തെരച്ചില്‍ തുടങ്ങി.  
പാലക്കാട്‌: നഗരത്തിലെ ഇംഗ്ലീഷ്‌ചര്‍ച്ച്‌ റോഡിലെ ക്ലബ്ബില്‍ പണംവെച്ച്‌ ചൂതാടിയ 41 പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായി. ഇവരില്‍നിന്ന്‌ 7,70,000 രൂപ പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്‌.പി. പി.കെ.മധുവിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ സൗത്ത്‌ സി.ഐ. ബി. സന്തോഷ്‌, നോര്‍ത്ത്‌ സി.ഐ. കെ.എം.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ പ്രതികളെ അറസ്റ്റ്‌ചെയ്‌തത്‌. 

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  15 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  17 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും