Thursday, April 2nd, 2020

പാലക്കാട്: അനധികൃത മണല്‍ ശേഖരവും മോട്ടോറുകളും പിടികൂടി. എലപ്പുള്ളി തനാരി ഒകരപ്പള്ളത്താണ് നധികൃത കരമണല്‍ ഖനനം പിടികൂടിയത്. ഒകരപ്പള്ളം റാബിന്‍ദാസിന്റെ കൃഷിസ്ഥലത്തു നിന്നാണു വന്‍കരമണല്‍ ശേഖരം പിടികൂടിയത്. ഖനനത്തിനു ഉപയോഗിച്ചിരുന്ന മോട്ടോറും അഞ്ചുലോഡ് കരമണലും മിശ്രിതത്തിന് ഉപയോഗിക്കാന്‍ സൂക്ഷിച്ചിരുന്ന 50 ലോഡ് മണ്ണുമാണു പൊലീസ് പിടിച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസബ എസ്‌ഐ ജെ. മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. കുളം കുഴിക്കാനെന്ന വ്യാജേന കൃഷി സ്ഥലത്തോടു ചേര്‍ന്ന് കരമണല്‍ ഖനനം നടത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. … Continue reading "മണല്‍ശേഖരവും മോട്ടോറുകളും പിടികൂടി"

READ MORE
      പാലക്കാട് : ചാലക്കുടി കസ്തൂര്‍ബാഭായി ബാലികാ വിദ്യാലയത്തിന്റെ മാതൃകയില്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായി അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിനു കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും. സിബിഎസ്ഇ സിലബസില്‍ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയത്തിനാണു ശ്രമം. ഇതുസംബന്ധിച്ചു രൂപരേഖ തയാറാക്കാന്‍ എസ്എസ്എയെ ചുമതലപ്പെടുത്തി. നിലവില്‍ ഇത്തരം വിദ്യാലയത്തിന് അട്ടപ്പാടിക്ക് അര്‍ഹതയില്ല. പ്രദേശത്തിന്റെ പ്രത്യേക സാഹചര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാണു പദ്ധതിക്കു ശ്രമിക്കുന്നത്. മേഖലയില്‍ ആദിവാസികളുമായി ഇടപെടുന്ന വിവിധ വകുപ്പുകളിലെ സന്നദ്ധപ്രവര്‍ത്തകരുടെ സാമൂഹിക പ്രതിബദ്ധത വര്‍ധിപ്പിക്കുന്നതിനും ശാസ്ത്രീയമായ പരിശീലനം നല്‍കാനും അട്ടപ്പാടിക്കുള്ള കേന്ദ്ര … Continue reading "അട്ടപ്പാടിയില്‍ വിദ്യാലയം ആരംഭിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ നല്‍കും"
പാലക്കാട്: സ്പിരിറ്റെന്ന് കരുതി എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് നികുതിയടക്കാത്ത കോഴിക്കുഞ്ഞുങ്ങള്‍. സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് നടത്തിയത്. സിനിമയെ വെല്ലുന്ന കാര്‍ ചേസിംഗിലൂടെയാണ് കോഴിവണ്ടിയെ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മറ്റൊരു കോഴി വണ്ടിയും സംഘം പിടികൂടി. ഇരു വാഹനങ്ങള്‍ക്കുമായി 2.04 ലക്ഷം രൂപ പിഴയും ഈടാക്കി.
നെന്മാറ: നാട്ടുകാരുടെ സൈ്വരം നഷ്ടപ്പെടുത്തി സൈ്വരവിഹാരം നടത്തിയ പുലിക്കൂട്ടത്തില്‍ നിന്നും ഒരു പുലിയെ കൂടി കൂട്ടിലാക്കി വനംവകുപ്പിന്റെ പുലി പിടുത്തം ശ്രദ്ധേയമാവുന്നു. പോത്തുണ്ടി മേഖലയില്‍ അളുവശ്ശേരി പോക്കാമടയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണു മൂന്നു വയസ്സുപ്രായമായ പെണ്‍പുലി കുടുങ്ങിയത്. കൂട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ആടിനെ കൊന്നെങ്കിലും മാംസം അകത്താക്കിയിരുന്നില്ല. പുലിയെ നേരില്‍ കാണാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. അതിരാവിലെ തന്നെ നെല്ലിയാമ്പതി റേഞ്ച് ഓഫിസര്‍ ഇംത്യാസിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം നെല്ലിയാമ്പതി തൂത്തംപാറ വഴി വാകപ്പള്ളത്തു കൊണ്ടുവിട്ടു. തേവര്‍മണി അയ്യപ്പന്‍പാറയില്‍ … Continue reading "ഒടുവില്‍ ഒരു പുലികൂടി കൂട്ടില്‍"
ഒറ്റപ്പാലം: അനധികൃത മണല്‍ക്കടത്ത് റവന്യു സംഘത്തെ അറിയിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ യുവാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മൂവര്‍സംഘം അറസ്റ്റില്‍. കുളപ്പുള്ളി സ്വദേശികളായ ഷെഫീക്ക്(24), അക്ബറലി(25), വാടാനാംകുറുശി സ്വദേശി അഹമ്മദ് കബീര്‍(25) എന്നിവരാണ് അറസ്റ്റിലായത്. വാടാനാംകുറുശി കിഴക്കേതില്‍ ഹൈദരലി(25)യുടെ ഓട്ടോറിക്ഷ വീട്ടുമുറ്റത്തു നിന്നു തള്ളിക്കൊണ്ടുപോയി മണല്‍നിറച്ചു റോഡില്‍ ഉപേക്ഷിച്ചു പൊലീസിനെ കൊണ്ടു പിടിപ്പിക്കുകയായിരുന്നു സംഘം. കുഴിയാനാംകുന്ന് നമ്പ്രം കടവില്‍ അനധികൃത കടത്തിനു സംഭരിച്ചിരുന്ന 1600 ചാക്ക് മണല്‍ കഴിഞ്ഞ 26നു റവന്യു സ്‌ക്വാഡിനെ കൊണ്ടു പിടിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാനാണു … Continue reading "കള്ളക്കേസ് സൃഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍"
  തേക്കിന്‍ചിറ: കൊല്ലങ്കോട്, തേക്കിന്‍ചിറയില്‍ ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പുള്ളിപ്പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. വനപാലകര്‍ നിലമ്പൂരില്‍ നിന്നും എത്തിച്ച കൂട്ടില്‍ കുടുങ്ങി. വെള്ളിയാഴ്ച രാത്രിയാണ് പരിസരവാസികളുടെ സഹായത്തോടെ തേക്കിന്‍ചിറ പാറക്കെട്ടിനു താഴെ കൂടുവച്ചത്. പുലിയെ പ്രലോഭിക്കുന്നതിനായി കൂട്ടില്‍ ആടിനെയും കെട്ടി. പാറക്കെട്ടില്‍ ഒളിച്ചിരുന്ന പുലി ആടിനെ പിടിക്കാന്‍ രാത്രി കൂട്ടില്‍ കയറിയതോടെ കുരുക്കില്‍ അകപ്പെടുകയായിരുന്നു. രണ്ടുമാസക്കാലമായി തേക്കിന്‍ചിറ ജനവാസകേന്ദ്രത്തില്‍ ആടുകളെയും മറ്റു വളര്‍ത്തുമൃഗങ്ങളെയും കൊന്നൊടുക്കി കഴിയുകയായിരുന്ന രണ്ടുവയസുള്ള ആണ്‍പുലിയാണ് കെണിയില്‍ കുടുങ്ങിയത്. രാത്രിയോടെ റേഞ്ച് … Continue reading "പാലക്കാട് വനംവകുപ്പിന്റെ കെണിയില്‍ പുള്ളിപുലി കുടുങ്ങി"
പാലക്കാട്: ഗാര്‍ഹിക പീഡനമുള്‍പ്പെടെയുള്ള പീഡനത്തിനിരയാകുന്ന സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങാന്‍ 10 പേര്‍ക്ക് 4,50,000 രൂപ ധനസഹായം നല്‍കാന്‍ ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ്് കമ്മിറ്റി യോഗം സാമൂഹികനീതി വകുപ്പിനോട് ശുപാര്‍ശ ചെയ്തു. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ അധ്യക്ഷത വഹിച്ചു. എ.ഡി.എം കെ. ഗണേശന്‍, പ്രൊബേഷന്‍ ഓഫിസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫിസര്‍, ജില്ലാ വുമണ്‍സ് വെല്‍ഫെയര്‍ ഓഫിസര്‍, സാമൂഹികനീതി വകുപ്പ് ഓഫിസര്‍, പൊലീസ്, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വടക്കഞ്ചേരി: കിഴക്കഞ്ചേരി പള്ളിപ്പുറം സ്വദേശി ഉസ്മാനാണ്(38) ഇരയെ തേടിയുള്ള കറക്കത്തിനിടെ ടൗണില്‍വച്ച് പോലീസിന്റെ പിടിയിലായത്, കഴിഞ്ഞ മെയ് എട്ടിന് പട്ടിക്കാട് സ്വദേശി സലിമിന്റെ തോള്‍ സഞ്ചിയില്‍ നിന്നും 13,000 രൂപ കവര്‍ന്ന കേസിലെ പ്രതിയാണ് ഉസ്മാന്‍. ബസില്‍ കയറുന്നതിനിടെയാണ് സഞ്ചിയില്‍ നിന്നും പണം നഷ്ടമായത്. പണം എടുക്കുന്നതുകണ്ട് മറ്റു യാത്രക്കാര്‍ പറഞ്ഞ് ഉസ്മാനെ പിടികൂടാന്‍ സലീം പിന്നാലെ ഓടിയെങ്കിലും കിട്ടിയില്ല. എന്നാല്‍ വ്യാഴാഴ്ച വൈകുന്നേരം സലീം മംഗലംഡാം ഒടുകൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ പോകാന്‍ വടക്കഞ്ചേരിയില്‍ എത്തി. ഈ … Continue reading "ജില്ലയിലെ കുപ്രസിദ്ധ പോക്കറ്റടിക്കാരന്‍ പിടിയില്‍"

LIVE NEWS - ONLINE

 • 1
  11 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  14 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  14 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  14 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  15 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  15 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  15 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  15 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  16 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും