Thursday, April 2nd, 2020

പട്ടാമ്പി: അന്യ സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. ബംഗാള്‍ ബര്‍ദ്വാന്‍ ജില്ലയിലെ പൂര്‍വ്വസ്ഥലി ജിഗ്രിയമാലിക്ക് എന്ന ആലിംമാലിക്കി(27)നെയാണ് പട്ടാമ്പി സി.ഐ ദേവസ്യ, എസ്.ഐ ബഷീര്‍ ചിക്കറല്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ഭാരതപ്പുഴയില്‍ പട്ടാമ്പി പെരുമുടിയൂര്‍ നമ്പ്രം കടവ് ഭാഗത്ത് ബംഗാള്‍ സ്വദേശിയായ ഇബ്രാഹീം ഗൊക്കാണി (34)ന്റെ തല അറുത്ത് മാറ്റിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. ഇബ്രാഹിമിന്റെ തല അറുത്തുമാറ്റി പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ആ ചാക്ക് മണല്‍ … Continue reading "കഴുത്തറുത്ത് കൊല ; മുഖ്യപ്രതി പോലീസ് പിടിയില്‍"

READ MORE
പാലക്കാട്: കുളമ്പുരോഗം ബാധിച്ച കന്നുകാലികള്‍ക്ക് മൃഗസംരക്ഷണവകുപ്പ് സൗജന്യചികില്‍സ നല്‍കും. കന്നുകാലികള്‍ക്ക് കുളമ്പുരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ സമീപത്തുള്ള മൃഗാശുപത്രിയിലെ വെറ്ററിനറി ഡോക്ടറെ അറിയിക്കണം. കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ ജില്ലാ തല കോ-ഓര്‍ഡിനേറ്ററുടെ ഓഫിസിലേക്ക് ഫോണ്‍ മുഖേന (0491-2529155) വിവരം അറിയിച്ചാലും ഡോക്ടറുടെ സേവനം ലഭ്യമാക്കും. രോഗമുള്ള പശുവിനെ മൃഗാശുപത്രിയിലെത്തിച്ച് ചികില്‍സക്ക് ശ്രമിക്കരുത്. ഇത് മറ്റു കാലികളില്‍ രോഗം പടരാന്‍ ഇടയാക്കും. വന്‍തുക ചെലവാകുമെന്ന് ഭയന്ന് പല കര്‍ഷകരും ചികില്‍സ ലഭ്യമാക്കുന്നില്ലെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. രോഗം പടരുന്ന പഞ്ചായത്തുകളിലേക്കാവശ്യമായ … Continue reading "കുളമ്പുരോഗം ; സൗജന്യചികില്‍സ നല്‍കും"
പാലക്കാട്: ഇന്നു മുതല്‍ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് പരിശോധന കര്‍ശനമാക്കാനിരിക്കെ ജില്ലയില്‍ ഇതുവരെ 40% സ്വകാര്യ യാത്രാ ബസുകള്‍ മാത്രമാണു വേഗപ്പൂട്ട് ഘടിപ്പിച്ചത്. ഇന്നലെ വേഗപ്പൂട്ട് ഘടിപ്പിച്ച 41 ബസുകള്‍ക്ക് ആര്‍ടിഒ സീല്‍ ചെയ്തു നല്‍കി. സാങ്കേതിക തകരാറുള്ള വേഗപ്പൂട്ട് ഘടിപ്പിച്ച 15 ബസുകളെ തിരിച്ചയച്ചു. വേഗപ്പൂട്ട് ഇല്ലാതെ നിരത്തിലിറങ്ങുന്ന ബസുകളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യാനാണു ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഭഷിരാജ് സിങ്ങിന്റെ നിര്‍ദേശം. വേഗപ്പൂട്ട് പരിശോധനയ്ക്കായി പ്രത്യേക സ്‌ക്വാഡും അടുത്ത ദിവസം മുതല്‍ പരിശോധന … Continue reading "പാലക്കാട് 40 ശതമാനം ബസുകള്‍ക്ക് വേഗപ്പൂട്ട്"
പാലക്കാട്: അമ്പലപ്പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഒറ്റപ്പാലം താലൂക്കില്‍ സിപിഎം പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഒറ്റപ്പെട്ട വാഹനങ്ങള്‍ നിരത്തിലിറങ്ങി. അമ്പലപ്പാറ, അറവക്കാട്, പുഞ്ചപ്പാടത്ത് കുണ്ടല്‍ ദീപു (23)വാണ് കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു. കണ്ണമംഗലം സ്വദേശിയായ യുവാവാണ് പ്രധാന പ്രതിയെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ സംഘപരിവാര്‍ പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെയെന്ന് പോലീസ് അന്വേഷിച്ചുവരുന്നു. ഒറ്റപ്പാലം … Continue reading "ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊല;ഒറ്റപ്പാലത്ത് ഹര്‍ത്താല്‍ പൂര്‍ണം"
പാലക്കാട്: മണല്‍ ലോറിയിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകര്‍ന്നു. പടിഞ്ഞാറങ്ങാടി കുമരനല്ലൂര്‍ റോഡില്‍ സാസ് ഓഡിറ്റോറിയത്തിന് സമീപം കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് റോഡരികിലെ പോസ്റ്റ് ഇടിച്ച് തകര്‍ത്തത്. അപകടത്തില്‍ ലോറിയുടെ മുന്‍വശം തകര്‍ന്നു. പോസ്റ്റ് അടിഭാഗം പൊട്ടി തൂങ്ങി നില്‍ക്കുന്ന നിലിയിലാണ്. ഇതിന് നൂറ് മീറ്റര്‍ അകലെയാണ് പടിഞ്ഞാങ്ങാടി ഇലക്ട്രിസിറ്റി ഓഫീസ്. അപകടത്തെത്തുടര്‍ന്ന് ലൈന്‍ ഓഫ് ചെയ്തതിനാല്‍ അപകടം ഒഴിവായി. പടിഞ്ഞാറങ്ങാടി ഭാഗത്ത് മണലിറക്കി ആനക്കര മേഖലയിലേക്ക് പോകുന്ന മണല്‍ ലോറിയാണ് അപകടത്തിന് കാരണമായത്.  
അഗളി: അട്ടപ്പാടിയില്‍ മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു. കുന്നന്‍ചാള ആദിവാസി ഊരിലെ ചെറൂട്ടിയുടെ മകന്‍ കുള്ളന്‍ (52) ആണ് മരിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മാനസികാസ്വാസ്ഥ്യമുള്ള മകന്‍ ചന്ദ്രനെ (24) വൈകീട്ട് ഏഴ് മണിയോടെ നരസിമുക്കില്‍ നിന്ന് പോലീസ് പിടികൂടി. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് കുള്ളനെ വീട്ടുമുറ്റത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടത്. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റിരിന്നത്. അടുത്ത് താമസിക്കുന്ന കുള്ളന്റെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. ഭാര്യ മല്ലി രാവിലെ പണിക്ക് … Continue reading "മകന്റെ വെട്ടേറ്റ് ആദിവാസി വൃദ്ധന്‍ മരിച്ചു"
ചിറ്റൂര്‍ : കണക്കമ്പാറയില്‍ തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. കണക്കമ്പാറ ബസ് സ്‌റ്റോപ്പിനു സമീപത്തെ പൂളമരത്തിലെ തേനീച്ചകളുടെ ആക്രമണത്തിലാണ് നാലുപേര്‍ക്കു പരുക്കേറ്റത്. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് പൂളമരത്തിലെ കൂറ്റന്‍ തേനീച്ചക്കൂട് ഇളകിയത്. കണക്കമ്പാറ സ്വദേശികളായ തങ്ക, രഘു, പൊന്നമ്മ, വാസു എന്നിവര്‍ക്കാണ് കുത്തേറ്റത്. നല്ലേപ്പിള്ളി സര്‍വീസ് സഹകരണ ബാങ്ക് കണക്കമ്പാറ ശാഖയിലെ അടിച്ചു വൃത്തിയാക്കുന്ന ജോലിയെടുക്കുന്നതിനിടെയാണ് തങ്കയ്ക്ക് കുത്തേറ്റത്. റോഡിലൂടെ പോവുകയായിരുന്ന പൊന്നമ്മയ്ക്കും കുത്തേറ്റു. തേനീച്ചകളുടെ ആക്രമണത്തില്‍ വീണുപോയ പൊന്നമ്മയ്ക്കാണ് ഒരുപാട് കുത്തേറ്റത്. ഇവരെ രക്ഷിക്കാന്‍ അവസാനം … Continue reading "തേനീച്ചയുടെ കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്"
പാലക്കാട്: രണ്ടംഗ മോഷണ സംഘം പിടിയില്‍. രണ്ടംഗ മോഷണ സംഘം ടൗണ്‍ നോര്‍ത്ത് ക്രൈം സ്‌ക്വാഡ് പിടിയിലായി. നേമം കനല്‍ക്കരയില്‍ സുധീര്‍ (31), മുണ്ടൂര്‍ വടക്കുംപുറം വലിയപറമ്പ് മുസ്തഫ (21) എന്നിവരെയാണ് ടൗണ്‍ നോര്‍ത്ത് സിഐ കെഎം ബിജുവിന്റെ നേതൃത്വത്തില്‍ പാലക്കാട് കോളജ് റോഡില്‍ വെച്ച് ഇന്നലെ പുലര്‍ച്ചെ അറസ്റ്റു ചെയ്തത്. മുഖംമൂടി ധരിച്ച് വീടുകളില്‍ കയറി സ്ത്രീകളുടെ മാല പൊട്ടിക്കുകയാണ് സുധീറിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. 15 വര്‍ഷത്തോളമായി ഇയാള്‍ മോഷണം നടത്തിവരികയാണ്. നേമം, കാട്ടാക്കട, … Continue reading "രണ്ടംഗ മോഷണ സംഘം പിടിയില്‍"

LIVE NEWS - ONLINE

 • 1
  13 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  16 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  17 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  17 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  17 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  17 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും