Thursday, April 2nd, 2020

പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് എടത്തറ മൂത്താന്തറ പാളയം രമേഷ് എന്ന ഉടുമ്പ് രമേഷ് (26) പിടിയിലായി. മോഷണ മുതല്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് രമേഷ ിനെ പോലീസ് പിടികൂടിയത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് രമേഷ്.

READ MORE
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പാലക്കാട് ജില്ലയില്‍ നിന്ന് 18,480 പരാതി ലഭിച്ചു. പരാതികളില്‍ 12,548 എണ്ണം എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനാണ്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. 28 ന് രാവിലെ ഒന്‍പതിന് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പരാതികളില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ടു പരിഹരിക്കേണ്ട പരാതികള്‍ തിരഞ്ഞെടുത്ത് അദ്ദേഹത്തിനു കൈമാറും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പരാതികളുടെ നടപടിക്രമങ്ങള്‍ സഹിതം വകുപ്പു മേധാവികള്‍ നേരിട്ട് ഹാജരാകണമെന്നും കലക്ടര്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 11ന്"
മലമ്പുഴ : ചേമ്പന അടുപ്പു കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവതിക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ മലമ്പുഴ പൊലീസ് കേസെടുത്തു. അടുപ്പു കോളനിയില്‍ കൃഷ്ണന്റെ ഭാര്യ കുഞ്ചുദേവി (42)യാണു സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അയല്‍വാസികളായ മണികണ്ഠന്‍ (32), തെന്നാസി (31) എന്നിവര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.
പാലക്കാട്: പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ സംഗീതോത്സവം 19 മുതല്‍ 25 വരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകീട്ട് 5 ന് സംഗീത കലാനിധി ഡോ ഉമയാള്‍പുരം കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടിആര്‍ അജയന്‍, മൈസൂര്‍ നാഗരാജ്, മൈസൂര്‍ ഡോ മഞ്ജുനാഥ് സംസാരിക്കും. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന മൃദംഗ വിദ്വാന്‍ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക് … Continue reading "അഞ്ചാമത് ദേശീയ സംഗീതോത്സവം ഈ മാസം 19 മുതല്‍"
പാലക്കാട്: ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് അതില്‍ ചവിട്ടി നില്‍ക്കലല്ല സമൂഹത്തിന്റെ കടമയെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നോട്ടു പോവുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. പാലക്കാട്ട് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വസുകൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയലാറിലെ കുളവന്‍കോട് മഹാക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തുക വഴി ഗുരുദേവന്‍ മനുഷ്യമനസുകളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് കാണിച്ചുതന്നത്. ഗുരുദേവന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് മലബാറിലെ കാര്‍ഷിക, സഹകരണ, വിദ്യാഭ്യാസ മേഖലകളില്‍ കാലത്തിന്റെ … Continue reading "സമൂഹം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: വയലാര്‍ രവി"
വണ്ടിത്താവളം: മീനാക്ഷിപുരത്ത് ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് ചിറ്റൂര്‍ റേഞ്ച് ഇന്‍സ്‌പെക്ടറും സംഘവും പിടികൂടി. കാറോടിച്ചു വന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. പാലക്കാട് പുതുശേരി തങ്കവേലു(42)വാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ഒന്‍പതിന് നെല്ലിമേട്ടിലാണ് വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. 30 ലിറ്റര്‍ വീതുമുള്ള ആറു കന്നാസുകള്‍ കാറിന്റെ പിന്‍സീറ്റില്‍ നിരത്തിവച്ച നിലയിലായിരുന്നു. പഴനിയില്‍നിന്നും കൊല്ലങ്കോട്ട് കാര്‍ എത്തിക്കാനാണത്രേ തങ്കവേലുവിനു നിര്‍ദേശം നല്‍കിയിരുന്നത്. അവിടെ നിന്നു വേറെയാള്‍ എത്തി തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി. ടിഎന്‍ … Continue reading "ആഡംബരകാറില്‍ ഒളിപ്പിച്ചു കടത്തിയ 180 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി"
പാലക്കാട്: കാരക്കാട്-ഷൊര്‍ണൂര്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നോണ്‍ ഇന്റര്‍ ലോക്ക്ഡ്(എന്‍ഐ) പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം, ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി, നിസാമുദ്ദീന്‍-എറണാകുളം മംഗള, കോട്ടയം വഴിയുള്ള ജനശതാബ്ദി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളുടെ സമയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് റയില്‍വേ അറിയിച്ചു. എന്നാല്‍ ട്രെയിനുകള്‍ 13, 16 തീയതികളില്‍ വൈകിയോടും. ഷൊര്‍ണൂരില്‍ വരാത്ത ട്രെയിനുകള്‍ക്ക് ഒറ്റപ്പാലം, വടക്കാഞ്ചേരി സ്‌റ്റേഷനുകളില്‍ അനുവദിച്ച സ്‌റ്റോപ്പുകള്‍ തുടരും. ഷൊര്‍ണൂരില്‍ നിന്നു പുറപ്പെടുന്ന 14 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി.
പാലക്കാട്: മലമ്പുഴ കുടിവെള്ള വിതരണ പദ്ധതിനവീകരണത്തിനായി നാല്‌കോടി രൂപയുടെ പദ്ധതി. ഡാം മുതല്‍ ശുദ്ധീകരണശാലവരെ കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാനാണ് പദ്ധതി. വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫിസിന്റെ അനുമതിക്കായി സമര്‍പ്പിച്ച പദ്ധതി ചീഫ് എന്‍ജിനീയര്‍ മുഖേന അടുത്തു തന്നെ ബോര്‍ഡിന്റെ പരിഗണനക്കായി സമര്‍പ്പിക്കും. പിന്നീട് സര്‍ക്കാരിനു സമര്‍പ്പിച്ചുവേണം അനുമതി നേടിയെടുക്കാന്‍. ഡാമില്‍ നിന്ന് ഫില്‍ട്ടര്‍ സ്‌റ്റേഷന്‍ വരെയുള്ള 1550 മീറ്റര്‍ പ്രീമോ പൈപ്പ്‌ലൈന്‍ മാറ്റി ഡക്‌റ്റൈല്‍ അയേണ്‍ പൈപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. 1981ല്‍ സ്ഥാപിച്ച് നിലവിലുള്ള പൈപ്പ് … Continue reading "മലമ്പുഴ കുടിവെള്ളപദ്ധതി നവീകരണത്തിന് നാല്‌കോടി"

LIVE NEWS - ONLINE

  • 1
    11 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    14 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    15 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    15 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    15 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    15 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    15 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    15 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    17 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും