Saturday, February 22nd, 2020

പാലക്കാട്: അട്ടപ്പാടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടുകള്‍ക്കെതിരെ എല്‍.ഡി.എഫ് അട്ടപ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 28ന് ഹര്‍ത്താല്‍ ആചരിക്കാന്‍ ഇ.എം.എസ് സ്മാരക മന്ദിരത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വനംവന്യജീവി സംരക്ഷണത്തോടൊപ്പം ഇവിടെ കാടിന്റെ മക്കളായി ജീവിക്കുന്ന ആദിവാസികളുടെയും കര്‍ഷകരുടെയും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ജോസ് ബേബി, ജില്ലാ കമ്മിറ്റി … Continue reading "അട്ടപ്പാടിയില്‍ 28ന് ഹര്‍ത്താല്‍"

READ MORE
പാലക്കാട്: കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് എടത്തറ മൂത്താന്തറ പാളയം രമേഷ് എന്ന ഉടുമ്പ് രമേഷ് (26) പിടിയിലായി. മോഷണ മുതല്‍ വില്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെ രാവിലെ പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡിനു സമീപത്തു നിന്നാണ് രമേഷ ിനെ പോലീസ് പിടികൂടിയത്. കേരള, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് രമേഷ്.
പാലക്കാട്: കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പാലക്കാട് ആര്‍.പി.എഫ് പിടികൂടി. കോയമ്പത്തൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചറിലാണ് അനധികൃതമായി റേഷനരി കടത്തിയത്. കഞ്ചിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ ഇറക്കിയ അരി അവിടെ വെച്ച് ത്രാസില്‍ തൂക്കി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. റെയില്‍വെ സംരക്ഷണ സേനയെ കണ്ട് അരികടത്തിയിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. അരി തൂക്കാനുപയോഗിച്ച ത്രാസും കടത്താന്‍ ഉപയോഗിക്കുന്ന മൊപ്പെഡും പിടിച്ചെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ സൗജന്യമായി നല്‍കുന്ന റേഷനരി കിലോയ്ക്ക് അഞ്ചുരൂപക്ക് വാങ്ങിയാണ് കേരളത്തിലേക്ക് കടത്തുന്നത്. ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന അരി ഇടനിലക്കാര്‍ … Continue reading "കേരളത്തിലേക്ക് കടത്തിയ ഒന്നര ടണ്‍ തമിഴ്‌നാട് റേഷനരി പിടികൂടി"
  പാലക്കാട് : അഷ്ട വൈദ്യ പരമ്പരയിലെ പ്രധാനിയും മേഴത്തൂര്‍ വൈദ്യമഠത്തിലെ കാരണവരുമായ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി(84) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ വൈകിട്ട് 3.55 നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഈ മാസം തുടക്കം മുതല്‍ ഇവിടെ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി മൃതദേഹം വൈദ്യ മഠത്തിലെത്തിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യ സിദ്ധികളുടെ ഈറ്റില്ലമായ വൈദ്യമഠത്തില്‍ വൈദ്യശാസ്ത്ര മഹോദധി വലിയ നാരായണന്‍ നമ്പൂതിരിയുടെയും ഉണിക്കാളി അന്തര്‍ജനത്തിന്റെയും മകനായി പിറന്ന കുട്ടന്‍ നമ്പൂതിരിയാണ് … Continue reading "വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി അന്തരിച്ചു"
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് പാലക്കാട് ജില്ലയില്‍ നിന്ന് 18,480 പരാതി ലഭിച്ചു. പരാതികളില്‍ 12,548 എണ്ണം എപിഎല്‍ കാര്‍ഡ് ബിപിഎല്‍ ആക്കാനാണ്. പരാതികള്‍ ബന്ധപ്പെട്ട വകുപ്പ് തലവന്‍മാര്‍ക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്. 28 ന് രാവിലെ ഒന്‍പതിന് മന്ത്രി എ.പി.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി പരാതികളില്‍ അന്തിമ തീര്‍പ്പുകല്‍പ്പിക്കും. മുഖ്യമന്ത്രി നേരിട്ടു പരിഹരിക്കേണ്ട പരാതികള്‍ തിരഞ്ഞെടുത്ത് അദ്ദേഹത്തിനു കൈമാറും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ പരാതികളുടെ നടപടിക്രമങ്ങള്‍ സഹിതം വകുപ്പു മേധാവികള്‍ നേരിട്ട് ഹാജരാകണമെന്നും കലക്ടര്‍ … Continue reading "ജനസമ്പര്‍ക്ക പരിപാടി നവംബര്‍ 11ന്"
മലമ്പുഴ : ചേമ്പന അടുപ്പു കോളനിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവതിക്കു പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ക്കെതിരെ മലമ്പുഴ പൊലീസ് കേസെടുത്തു. അടുപ്പു കോളനിയില്‍ കൃഷ്ണന്റെ ഭാര്യ കുഞ്ചുദേവി (42)യാണു സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയത്. അയല്‍വാസികളായ മണികണ്ഠന്‍ (32), തെന്നാസി (31) എന്നിവര്‍ക്കെതിരെയാണു കേസെടുത്തിരിക്കുന്നത്.
പാലക്കാട്: പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഞ്ചാമത് ദേശീയ സംഗീതോത്സവം 19 മുതല്‍ 25 വരെ പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 19 ന് വൈകീട്ട് 5 ന് സംഗീത കലാനിധി ഡോ ഉമയാള്‍പുരം കെ ശിവരാമന്‍ ഉദ്ഘാടനം ചെയ്യും. സ്വരലയ സെക്രട്ടറി ടിആര്‍ അജയന്‍, മൈസൂര്‍ നാഗരാജ്, മൈസൂര്‍ ഡോ മഞ്ജുനാഥ് സംസാരിക്കും. പാലക്കാട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നല്‍കുന്ന മൃദംഗ വിദ്വാന്‍ പുരസ്‌കാരം ഗുരുവായൂര്‍ ദൊരൈയ്ക്ക് … Continue reading "അഞ്ചാമത് ദേശീയ സംഗീതോത്സവം ഈ മാസം 19 മുതല്‍"
പാലക്കാട്: ഇന്നലെകളെക്കുറിച്ച് ചിന്തിച്ച് അതില്‍ ചവിട്ടി നില്‍ക്കലല്ല സമൂഹത്തിന്റെ കടമയെന്നും മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മൂന്നോട്ടു പോവുകയാണ് വേണ്ടതെന്നും കേന്ദ്രമന്ത്രി വയലാര്‍ രവി. പാലക്കാട്ട് ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ യാക്കര വിശ്വേശ്വര ക്ഷേത്രത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പൂര്‍വസുകൃതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയലാറിലെ കുളവന്‍കോട് മഹാക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്തുക വഴി ഗുരുദേവന്‍ മനുഷ്യമനസുകളില്‍ കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതുണ്ട് എന്നാണ് കാണിച്ചുതന്നത്. ഗുരുദേവന്റെ ആദര്‍ശങ്ങളില്‍ നിന്നുകൊണ്ട് മലബാറിലെ കാര്‍ഷിക, സഹകരണ, വിദ്യാഭ്യാസ മേഖലകളില്‍ കാലത്തിന്റെ … Continue reading "സമൂഹം മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം: വയലാര്‍ രവി"

LIVE NEWS - ONLINE

 • 1
  17 hours ago

  ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

 • 2
  18 hours ago

  മലപ്പുറത്ത് സൂര്യാതപമേറ്റ് ഒരാള്‍ മരിച്ചു

 • 3
  20 hours ago

  കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പിളര്‍ന്നു

 • 4
  21 hours ago

  ആഭരണ പ്രേമികൾക്ക് തിരിച്ചടിയായി സ്വർണ്ണ വില; ഒരു പവൻ വാങ്ങാൻ വേണം 35000 രൂപ

 • 5
  21 hours ago

  വേനൽക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണ സാധനങ്ങൾ ഇവയാണ്; ഉൾപ്പെടുത്തേണ്ടതും

 • 6
  21 hours ago

  താപനില 37 ഡിഗ്രിക്കും മുകളിലേക്ക്;ചുട്ടുപൊള്ളുന്ന വേനലിൽ ഇക്കാര്യങ്ങൾ സൂക്ഷിക്കണം

 • 7
  21 hours ago

  അലർജിക്ക് കാരണമാകുന്ന ഭക്ഷണ സാധനങ്ങൾ ഇവയാണ്

 • 8
  21 hours ago

  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് പരിക്ക്

 • 9
  21 hours ago

  റെയ്ഡ് അനുഗ്രഹമായി; വി.എസ് ശിവകുമാര്‍