Thursday, April 2nd, 2020

      പാലക്കാട്: നഗരസഭ മാര്‍ച്ചിനിടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പാലക്കാട് ഇന്ന് ബി ജെ പി ഹര്‍ത്താല്‍. രാവിലെ ആറ് മണിമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. അപ്രതീക്ഷിതമായുണ്ടായ ഹര്‍ത്താലില്‍ ജനം ആകെ വലഞ്ഞു. ഹര്‍ത്താല്‍ തുടങ്ങിയതോടെ ബസ്സുകള്‍ പെട്ടെന്ന് പിന്‍വലിച്ചു. അതോടെ ഓഫീസിലേക്ക് പുറപ്പെട്ടവര്‍ ഉള്‍പ്പടെ പലരും പാതിവഴിയില്‍ കുടങ്ങി. റോഡ് ഉപരോധിച്ച ബി.ജെ.പിആര്‍.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാവിലെ ഒമ്പത് മണിയോടെ പാര്‍ട്ടി മിന്നല്‍ … Continue reading "പാലക്കാട് ബിജെപി ഹര്‍ത്താല്‍"

READ MORE
പാലക്കാട്: കരിമ്പുഴ എസ്.ബി.ടി ശാഖയില്‍ വ്യാജ സ്വര്‍ണം പണയപ്പെടുത്തി കോടികള്‍ തട്ടിയ കേസിലെ മുഖ്യ പ്രതികള്‍ ചെര്‍പ്പുളശ്ശേരി പോലീസ് മുമ്പാകെ കീഴടങ്ങി. ശ്രീകൃഷ്ണപുരം ആറ്റാശ്ശേരി മേലേതില്‍ വീട്ടില്‍ ബാലകൃഷ്ണന്‍ (36), ആറ്റാശ്ശേരി പുളിക്കഞ്ചേരി വീട്ടില്‍ സൂര്യന്‍ എന്ന കട്ട (29) എന്നിവരാണ് കീഴടങ്ങിയത്. വ്യാജ സ്വര്‍ണം പണയം വെച്ച് 1,60,22,000 രൂപയാണ് ബാലകൃഷ്ണന്‍ അടക്കമുള്ള 17 പ്രതികള്‍ കൈക്കലാക്കിയത്. ഇതില്‍ 11 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയ മുഖ്യപ്രതി ബാലകൃഷ്ണന്റെ … Continue reading "വ്യാജ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ്; മുഖ്യപ്രതികള്‍ കീഴടങ്ങി"
പാലക്കാട്: ഈ മാസം 27മുതല്‍ 29 വരെ പാലക്കാട്ട് തുടങ്ങുന്ന സംസ്ഥാന പ്ലീനത്തില്‍ കരുത്താര്‍ജിക്കാന്‍ സി.പി.എം ഒരുങ്ങുന്നു. സംഘടനാ പ്രവര്‍ത്തനത്തിലുള്ള പ്രശ്‌നങ്ങള്‍ ക്രോഡീകരിച്ച് പരിഹാരം കാണാന്‍ കഴിഞ്ഞ സംസ്ഥാന സമ്മേളനം നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശമനുസരിച്ചാണ് പ്ലീനം സംഘടിപ്പിച്ചിട്ടുള്ളത്. ഏരിയാ സെക്രട്ടറിമാര്‍, കേന്ദ്ര നേതാക്കള്‍ എന്നിവരുള്‍പ്പെടെ നാനൂറോളം പ്രതിനിധികള്‍ പ്ലീനത്തില്‍ പങ്കെടുക്കും. കേന്ദ്രനേതൃത്വം അംഗീകരിച്ച സംഘടനാ രൂപരേഖ സംസ്ഥാനനേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏരിയാ കമ്മിറ്റികള്‍ മുതല്‍ക്കുള്ള ഘടകങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പാര്‍ട്ടിയുടെ ചരിത്രത്തിലാദ്യമായി സംഘടനാ പ്രവര്‍ത്തനം … Continue reading "സംസ്ഥാന പ്ലീനത്തില്‍ കരുത്താര്‍ജിക്കാന്‍ സി.പി.എം നീക്കം"
പാലക്കാട് : മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി 11ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. പരാതി നല്‍കാനെത്തുന്നവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി കുടിവെള്ള സൗകര്യം, ടോയ്‌ലെറ്റ്, പൊലീസ് സഹായ സെല്‍ എന്നിവയുമുണ്ടാകും. ശാരീരിക വൈകല്യമുള്ളവരെ വേദിയിലെത്തിക്കാന്‍ പൊലീസ് സേനയുടെ സേവനം ലഭ്യമാക്കുന്നുണ്ട്. പ്ലോട്ട് എ, പ്ലോട്ട് ബി എന്നു രണ്ടായി തിരിച്ചാണ് വേദി സജീകരിക്കുന്നത്. നേരത്തെ നിവേദനം നല്‍കി ക്ഷണകത്തു ലഭിച്ചവര്‍ക്കാണ് പ്ലോട്ട് എ സജീകരിച്ചിട്ടുള്ളത്. ഇവര്‍ നിവേദനം നല്‍കിയതിന്റെ രസീതും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു ലഭിച്ച … Continue reading "ജനസമ്പര്‍ക്ക പരിപാടി 11ന്"
പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്ക് പരിക്ക്. പാലക്കാട് ഭാഗത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും എതിരെവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ 25 ഓളംപേര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ 4.30ന് തേനാരിക്കുസമീപമാണ് അപകടം. ബസ് ഡ്രൈവര്‍ സിയാവുദ്ദീന്‍(30), കണ്ടക്ടര്‍ ഹരിശങ്കര്‍, ലോറി ഡ്രൈവര്‍ ശങ്കര്‍ എന്നിവര്‍ക്ക് സാരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
  പാലക്കാട്: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ കുറ്റവിമുക്തനാക്കിയ വിധി വി.എസ്.അച്യുതാനന്ദന്‍ എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള. വിധിയില്‍ പിണറായിയേക്കാള്‍ സന്തോഷം തനിക്കുണ്ടെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളവാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലകൃഷ്ണപ്പിള്ള.
പാലക്കാട്: ക്വാറിയില്‍ നിന്നു കരിങ്കല്‍ കയറ്റി മേലോട്ട് കയറിവരികയായിരുന്ന ടിപ്പര്‍ ലോറി വെള്ളത്തിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ആനക്കര ചേക്കോട് പള്ളിക്ക് സമീപം കുന്നമ്പാടത്ത് പരേതനായ അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ്‌റാഫി(26) ആണ് മരിച്ചത്. കരിങ്കല്‍ ലോഡുള്ളതിനാല്‍ ലോറിയും ഡ്രൈവറും ഉള്‍പ്പടെ 15 മീറ്റര്‍ ആഴത്തിലേക്ക് പതിക്കുകയായിരുന്നു.  
പാലക്കാട്: സ്ത്രീകള്‍ മാത്രമുള്ള കടകളില്‍ കയറി പണം തട്ടിയെടുക്കുന്ന യുവാവിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റുചെയ്തു. ആലത്തൂര്‍ സ്വാതിജംഗ്ഷനടുത്ത് പണ്ടാരക്കാട് സ്വദേശി മഹേഷിനെ(27)യാണ് എസ്.ഐ ബിനു തോമസ്, അഡീഷണല്‍ എസ്.ഐമാരായ രാജഗോപാല്‍, മാത്യു പൗലോസ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈ മുതല്‍ ഒകേ്ടാബര്‍വരെയുള്ള മാസങ്ങളിലായി മുടപ്പല്ലൂരിലെ വിവിധ കടകളില്‍നിന്നും പണംതട്ടിയെടുത്തെന്നാണ് പരാതി. പരിചയം നടിച്ച് കടയില്‍ കയറുന്ന യുവാവ് സാധനങ്ങള്‍ വാങ്ങി ഉടനെ വരുമെന്ന് പറഞ്ഞ് പുറത്തുപോകും. തിരിച്ചെത്തി കടയുടമയെ മൊബൈലില്‍ വിളിക്കുന്നതുപോലെ ഭാവിച്ച് കടയിലുള്ള സ്ത്രീ … Continue reading "കടകളില്‍ നിന്ന് പണം മോഷണം; യുവാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  15 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  16 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  16 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  16 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  16 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  16 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  16 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  18 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും