Thursday, April 2nd, 2020

പാലക്കാട്: പ്രകാശന്‍ കൊലക്കേസിലെ പ്രതികള്‍ ക്വട്ടേഷന്‍ സംഘമാണെന്ന് സൂചന. കോടതിയിലേക്ക് കൊണ്ടുപോകുംവഴി കൊലക്കേസ്പ്രതിയായ പ്രകാശനെ വെട്ടിക്കൊന്നത്. തിങ്കളാഴ്ചരാവിലെ പത്തരയോടെ കൊല നടത്തിയ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. പ്രകാശന്‍, പ്രതികളെപ്പറ്റി സൂചനയൊന്നും തന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ മൂന്നിന് അയല്‍വാസിയായ ശിവദാസിനെ വെട്ടിക്കൊന്ന കേസില്‍ റിമാന്റ്്പ്രതിയായി ജുഡീഷ്യല്‍കസ്റ്റഡിയില്‍ കഴിയുകയായിരുന്നു പ്രകാശന്‍. ശിവദാസന്‍ വധവുമായി പ്രകാശന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണം. എന്നാല്‍, പ്രകാശന്റെ സാമ്പത്തികയിടപാടും ക്രിമിനല്‍പശ്ചാത്തലവുമാണ് കൊലപാതകത്തിന് പിന്നിലെന്ന സൂചനയാണ് പോലീസിന് ലഭിച്ചത്. തിങ്കളാഴ്ചത്തെ ഹര്‍ത്താലിന്റെമറവില്‍ … Continue reading "കൊലക്കേസ്പ്രതിയെ വെട്ടിക്കൊന്ന സംഭവം; പ്രതികള്‍ ക്വട്ടേഷന്‍ സംഘം"

READ MORE
പാലക്കാട്: പുതുപ്പരിയാരത്ത് യൂത്ത്‌ലീഗ്-ആര്‍.എസ്.എസ് സംഘര്‍ഷം. യൂത്ത്‌ലീഗ് പുതുപ്പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്മല്‍ റോഷ(23)ന് വെട്ടേറ്റു. ഇന്നലെ രാവിലെ 11 മണിയോടെ പുതുപ്പരിയാരം വേലങ്കാട് താഴെമുരളിയിലാണ് സംഭവം. ആറംഗ സംഘമാണ് ആക്രമിച്ചത്. കഴിഞ്ഞദിവസം പൂച്ചിറ വീട്ടില്‍ ഹമീദിന്റെ മകന്‍ അനീഷിനെയും (18) ഒരുസംഘം ആക്രമിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസെത്തിയാണ് പ്രവര്‍ത്തകരെ മാറ്റിയത്. അജ്മലിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട.
      പാലക്കാട്: സി.ബി.എസ്.ഇ സംസ്ഥാന കലോല്‍സവത്തിന് പത്തിരിപ്പാല മൗണ്ട് സീന പബ്ലിക്ക് സ്‌കൂളില്‍ വര്‍ണാഭമായ തുടക്കം. ഇന്നലെ രാവിലെ 10ന് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വിജയദാസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ സി.പി. മുഹമ്മദ്, എം. ഹംസ, സിനിമാ നടന്‍ മാമുക്കോയ എന്നിവരടക്കം പ്രമുഖര്‍ പങ്കെടുത്തു. ഇനിയുള്ള രണ്ട് ദിനങ്ങള്‍ കലയുടെ പകലിരവുകള്‍ വിരിയും. നിരവധിപേരാണ് പരിപാടി കാണാനെത്തിയത്.
        സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രക്ഷക് പദ്ധതി ഒരുങ്ങുന്നു. പോലീസ് വനിതാ സെല്‍, ജില്ലാ വിദ്യാഭ്യാസ വകുപ്പ്, ഓയിസ്‌ക ഇന്റര്‍നാഷനല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പദ്ധതിക്ക് രൂപം നല്‍കുന്നത്. സ്‌കൂളില്‍ നിന്ന് പഠനംപൂര്‍ത്തിയാക്കാതെ കൊഴിയുന്നവരില്‍ ഭൂരിഭാഗവും സാമൂഹിക തിന്മകളിലേക്ക് തിരിയുകയും മദ്യം, മയക്കുമരുന്ന് ഉപഭോഗത്തിനടിമകളാവുകയും ചെയ്യുന്നുണ്ട്. ഇവര്‍ കുറ്റകൃത്യങ്ങളിലേക്കും വഴിമാറുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഇവരുടെ ജീവിത പ്രശ്‌നങ്ങളെ നേരിടാനും പ്രതിസന്ധികളെ മറികടക്കാനും പഠനം തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാനും സഹായിക്കുക … Continue reading "വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന കുട്ടികള്‍ക്കായി ‘രക്ഷക്’"
പാലക്കാട്: അഗ്രഹാരവീഥികളില്‍ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ദേവരഥങ്ങളുടെ പ്രയാണത്തിന് തുടക്കം. ഇനിയുള്ള രണ്ടുനാള്‍ അഗ്രഹാരം ഭക്തിയുടെ പാരമ്യത്തില്‍ മതിമറക്കും. രഥോത്സവവുമായി ബന്ധപ്പെട്ട പ്രധാനക്ഷേത്രമായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ മൂന്ന് രഥങ്ങളാണ് ഇന്നലെ പ്രയാണം തുടങ്ങിയത്. വിശ്വനാഥ സ്വാമിക്ക് പുറമെ ഗണപതി, മുരുകന്‍ രഥങ്ങളാണ് രാവിലെ രഥാരോഹണത്തോടെ സജ്ജമായത്. വൈകീട്ടാണ് ആയിരങ്ങളുടെ ആര്‍പ്പുവിളിയുടെ അകമ്പടിയുമായി പ്രയാണം ആരംഭിച്ചത്. ശനിയാഴ്ചവരെ ഈ രഥങ്ങള്‍ വീഥികളിലുണ്ടാകും. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷായിരുന്നു ഇത്തവണത്തെ മുഖ്യാതിഥി. ഷാഫി പറമ്പില്‍ എം.എല്‍.എയും എത്തിയിരുന്നു. … Continue reading "കല്‍പ്പാത്തി രഥപ്രയാണത്തിന് തുടക്കം"
പാലക്കാട്: ഭാര്യയെ കുത്തികൊന്ന് ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. ചുണ്ടക്കാമുത്തൂര്‍ റോഡില്‍ കടലൂര്‍ ചിദംബരത്തിന് സമീപം മുക്കനൂര്‍ സ്വദേശി രാജേന്ദ്രന്‍(44)ആണ് ഭാര്യ കസ്തൂരി(40)യെ കൊന്ന് പൊലീസില്‍ കീഴടങ്ങിയത്. മദ്യപാനിയായ രാജേന്ദ്രന്‍ ദിവസവും മദ്യപിച്ചെത്തി കസ്തൂരിയുമായി വഴക്കിടുക പതിവാണ്. പതിവ് പോലെ രാത്രി മദ്യപിച്ചെത്തിയ രാജേന്ദ്രന്‍ ഉറങ്ങിക്കിടന്ന ഭാര്യയെ വിളിച്ചുണര്‍ത്തി വഴക്കുണ്ടാക്കുകയും വഴക്കിനിടെ കൈയിലുണ്ടായിരുന്ന കത്തികൊണ്ട് കസ്തൂരിയുടെ കുത്തികൊലപ്പെടുത്തുകയും കസ്തൂരി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം കുനിയമുത്തൂര്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയുമായിരുന്നു.
പാലക്കാട്: സോളാര്‍തട്ടിപ്പ്‌കേസ് സിറ്റിംഗ് ജഡ്ജിതന്നെ അന്വേഷിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബീലകൃഷ്ണന്‍. സര്‍ക്കാരിന്റെ നിക്ഷിപ്ത താല്‍പ്പര്യം സംരക്ഷിക്കാനാണ് റിട്ട. ജഡ്ജിയെ നിയമിച്ചച്ചത്. അതിനോട് സഹകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു. എല്‍.ഡി.എഫ് വടക്കന്‍മേഖലാജാഥാപ്രയാണത്തിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മലയോര കര്‍ഷകരാകെ ആശങ്കയിലാണ്. ഗുരുതര പ്രശ്‌നമായിട്ടും നിയമസഭ വിളിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. യു.ഡി.എഫിലെ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുമെന്നതിനാലാണ് നിയമസഭ വിളിക്കാന്‍ മടിക്കുന്നതെന്നും കോടിയേരി പറഞ്ഞു. സോളാര്‍ കുംഭകോണവും ജനങ്ങള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളുമുയര്‍ത്തി … Continue reading "സോളാര്‍ കുംഭകോണം; സിറ്റിംഗ് ജഡ്ജിതന്നെ അന്വേഷിക്കണം: കോടിയേരി"
      പാലക്കാട്: രാജാവും പ്രജകളും എന്ന രീതിയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. രാജാവിനെ വന്നുകാണുന്നവര്‍ക്ക് മാത്രം പണം കൊടുക്കുന്ന പരിപാടിയായി ജന സമ്പര്‍ക്കം മാറിയെന്നും മുഖ്യമന്ത്രിയെ കാണാന്‍ കഴിയാത്ത മഹാഭൂരിപക്ഷം അര്‍ഹതപ്പെട്ട നിരാലംബര്‍ക്ക് നീതി നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്കപരിപാടിക്കെതിരായ എല്‍.ഡി.എഫിന്റെ പ്രതിഷേധം ജനങ്ങള്‍ക്കെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LIVE NEWS - ONLINE

  • 1
    13 hours ago

    വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

  • 2
    16 hours ago

    മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

  • 3
    17 hours ago

    മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

  • 4
    17 hours ago

    ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

  • 5
    17 hours ago

    തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

  • 6
    17 hours ago

    വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

  • 7
    17 hours ago

    ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

  • 8
    17 hours ago

    എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

  • 9
    19 hours ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും