Thursday, April 2nd, 2020

പാലക്കാട്: ഗോപിച്ചെട്ടിപാളയത്തില്‍ സ്ഥാപിച്ചിരുന്ന മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ബൊമ്മനായിക്കന്‍ പാളയം സ്വദേശികളായ മണികണ്ഠന്‍, ആറുമുഖം എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഗോപിച്ചെട്ടിപാളയത്തിലുള്ള ബൊമ്മനായിക്കന്‍ പാളയത്തില്‍ സ്ഥാപിച്ചിരുന്ന പ്രതിമയുടെ കൈ ഭാഗങ്ങളും തല ഭാഗവുമാണ് തകര്‍ത്തത്. പ്രതിമ തകര്‍ത്തവര്‍ ചുമരില്‍ ശ്രീലങ്കയില്‍ നടന്ന ഉച്ചകോടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതിനും കോണ്‍ഗ്രസ് പാര്‍ട്ടി എല്ലായ്‌പ്പോഴും ശ്രീലങ്കയോട് അനുകമ്പ കാണിക്കുന്നതിലും പ്രതിഷേധിച്ചാണ് പ്രതിമ തകര്‍ത്തതെന്നു രേഖപ്പെടുത്തിയിരുന്നു. ശ്രീലങ്കയില്‍ നടന്ന ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് … Continue reading "പ്രതിമ തകര്‍ത്ത സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍"

READ MORE
പാലക്കാട് : തഞ്ചാവൂരില്‍ നിന്ന് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 27 ടണ്‍ റേഷനരി വാഹനപരിശോധന്ക്കിടെ പിടികൂടി. സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ പിടിയിലായി. സിവില്‍ സപ്ലൈസ് ജീവനക്കാരായ മാധവന്‍(42), ജയരാമന്‍(37) എന്നിവരും രാജഗോപാല്‍(45), മുരുകന്‍(35), വെങ്കടേശന്‍(37) എന്നിവരുമാണ് പിടിയിലായത്. ഇവരെ റിമാന്റ് ചെയ്തു. റേഷന്‍കടകളിലൂടെ വിതരണം ചെയ്യാനായി ശേഖരിച്ച അരി തിരുവള്ളൂര്‍ ഗോഡൗണിലേക്ക് കൊണ്ടുപോകുന്നതിനുപകരം കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കവേ, തഞ്ചാവൂര്‍പുതുക്കോട്ടൈ റോഡില്‍ ഇച്ചടി എന്ന സ്ഥലത്ത് വെച്ച് പോലീസ് പിടികൂടുകയായിരുന്നു. 550 ചാക്കുകളിലായി … Continue reading "റേഷനരി കടത്ത് പിടികൂടി"
പാലക്കാട്: വേണാട് എക്‌സ്പ്രസില്‍ യാത്രികനു നേരെ കുപ്പിയേറ്. യാത്രക്കാര്‍ പറഞ്ഞ വിവരമനുസരിച്ച് ഷൊര്‍ണൂര്‍ റയില്‍വേ പൊലീസ് ട്രെയിനില്‍ പരിശോധന നടത്തിയെങ്കിലും പരിക്കേറ്റയാളെ കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയ്ക്ക് 12.50ന് ട്രെയിന്‍ വള്ളത്തോള്‍ നഗര്‍ സ്‌റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രാക്കിനരികില്‍ നിന്നുള്ള കുപ്പിയേറില്‍ യാത്രക്കാരനു പരിക്കേറ്റതായി പറയുന്നു. സംഭവമറിഞ്ഞു തൊട്ടടുത്ത സ്‌റ്റോപ്പായ ഷൊര്‍ണൂരില്‍ ട്രെയിന്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസ് പരിശോധന നടത്തി. സമീപത്തെ ആശുപത്രികളിലും അന്വേഷിച്ചതായി റയില്‍വേ പൊലീസ് അറിയിച്ചു. എന്നാല്‍ ഇത്തരത്തില്‍ പരുക്കേറ്റ ആരേയും പ്രവേശിപ്പിച്ചിട്ടില്ലെന്നാണു വിവരം. കാലിനു പരുക്കേറ്റ … Continue reading "കുപ്പിയേറില്‍ പരിക്കേറ്റു"
    കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ആദ്യ ദിനം പാലക്കാട് മുന്നേറുന്നു. ഒടുവില്‍ വിവിരം കിട്ടുമ്പോള്‍ 30 പോയിന്റോടെ പാലക്കാട് കുതിക്കുകയാണ്. 22 പോയിന്റുള്ള എറണാകുളം ജില്ലയാണ് രണ്ടാമത്. ഒന്‍പത് പോയിന്റുള്ള ഇടുക്കി മൂന്നാമതാണ്. സ്‌കൂളുകളുടെ വിഭാഗത്തില്‍ മുണ്ടൂര്‍ സ്‌കൂള്‍ 14 പോയിന്റോടെ ഒന്നാമതെത്തിനില്‍ക്കുന്നു. പത്ത് പോയിന്റ് വീതമുള്ള കുമരംപുത്തൂര്‍ സ്‌കൂളും മര്‍ ബേസില്‍ കോതമംഗലം സ്‌കൂളുമാണ് പിറകില്‍ . ദേശീയ റെക്കോഡിന്റെ അകമ്പടിയോടെയാണ് കൗമാരകായിക കലക്ക് തുടക്കമായത്. രാവിലെ സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ … Continue reading "സംസ്ഥാന സ്‌കൂള്‍ കായികമേള ; പാലക്കാട് മുന്നില്‍"
പാലക്കാട്: ലോറിയില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചമ്മണാംപതി ഇടുക്കുപാറ പരീദ് മുസ്ല്യാരുടെ മകന്‍ ജാഫിര്‍ (20) ആണ് മരിച്ചത്. മുതലമട കാമ്പ്രത്ത് ചള്ള സഹകരണ ബാങ്കിന് സമീപം വളമിറക്കാന്‍ വന്ന ലോറിയുടെ പിറകില്‍ ബൈക്കിടിച്ചാണ് അപകടം. കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
പാലക്കാട്: കൊലക്കേസ് പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകവെ വെട്ടികൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കണ്ണാടി കടലാക്കുറിശ്ശി പുത്തന്‍പുര വീട്ടില്‍ കൃഷ്ണപ്രസാദ് എന്ന സ്പിരിറ്റ് പ്രസാദ്(36), കൊല്ലങ്കോട് ഊട്ടറ മലയമ്പള്ളം കറുത്തേടത്ത് വീട്ടില്‍ മധു(35), ഊട്ടറ മലയമ്പള്ളം പുല്ലാഴികുളമ്പ് രാജേന്ദ്രന്‍ എന്ന കുഞ്ചു(26), കണ്ണാടി കാവുവട്ടം പുത്തന്‍പുര വീട്ടില്‍ അജീഷ്(24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ ഉള്‍പ്പെടെ അഞ്ചുപേരെ പിടികൂടാനുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ജി. സോമശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ 18 ന് രാവിലെ പാലക്കാട് … Continue reading "പ്രകാശന്‍വധം; നാലുപേര്‍ അറസ്റ്റില്‍"
        പാലക്കാട്: സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ മൊഴി ആസ്വദിക്കുകയായിരുന്നു എറണാകുളം അഡീഷണല്‍ സിജെഎം കോടതി ജഡ്ജിയെന്നു സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍. ഒറ്റപ്പാലത്ത് ഡിവൈഎഫ്‌ഐ യുവജനസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. മൊഴി അന്നു കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കില്‍ അത് തെളിവാകുമായിരുന്നു. ഇത്തരം ജഡ്ജിമാരെയാണു താന്‍ ശുംഭന്മാരെന്നു വിശേഷിപ്പിച്ചതെന്നും എം.വി. ജയരാജന്‍ തുടര്‍ന്ന് പറഞ്ഞു.
പാലക്കാട്: സി.പി.എം സംസ്ഥാന പ്ലീനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ തൃത്താല ഏരിയയില്‍ പൂര്‍ത്തിയായി. ഏരിയയിലെ 7 ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ പ്രചരണങ്ങളാണ് നടത്തിയിട്ടുള്ളത്. ഓരോ ബൂത്തിലും അഞ്ചു വീധം പ്രചരണ ബോര്‍ഡുകളു ചുമരെഴുത്തും എന്ന രീതിയിലാണ് പൂര്‍ത്തിയായത്. ബൂത്ത് കമ്മറ്റികളുടെ പ്രധാന കേന്ദ്രത്തില്‍ ബൂത്ത് തല സംഘാടക ഓഫീസുകളും പ്രവര്‍ത്തനമാരംഭിച്ചു. ബൂത്ത് കമ്മറ്റി യോഗങ്ങള്‍ക്കു ശേഷം ഓരോ ബൂത്തിലും കുടുംബ യോഗങ്ങള്‍ നടന്നുവരുന്നു. വെള്ളിയാഴ്ച കാലത്ത് 9 ന് കൂറ്റനാട് നടക്കുന്ന ഫണ്ട് ശേഖരണ ജാഥയില്‍ ഫണ്ട് … Continue reading "സിപിഎം സംസ്ഥാന പ്ലീനം ; പ്രചരണം പൂര്‍ത്തിയായി"

LIVE NEWS - ONLINE

 • 1
  12 hours ago

  വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ മി​ല്‍​മ പാ​ല്‍ ശേ​ഖ​രി​ക്കും

 • 2
  14 hours ago

  മദ്യത്തിന് ഡോക്ടർമാർ കുറിപ്പടി നൽകണമെന്ന ഉത്തരവിന് സ്റ്റേ

 • 3
  15 hours ago

  മുഖ്യമന്ത്രിയുടെ പരാതി പരിഹാര സംവിധാനമായ സ്‌ട്രെയ്റ്റ് ഫോര്‍വേര്‍ഡിന്‌ ഐഎസ്ഒ അംഗീകാരം

 • 4
  15 hours ago

  ചൈനീസ് നഗരത്തില്‍ വന്യജീവികളുടെ മാംസ വില്‍പനയ്ക്ക് പൂര്‍ണ നിരോധനം

 • 5
  15 hours ago

  തിരുവനന്തപുരത്ത് എസ്.കെ.ആശുപത്രിയിലെ 11 നഴ്‌സ്മാരെ പിരിച്ചുവിട്ടതായി ആരോപണം

 • 6
  15 hours ago

  വൈറസ് ബാധ സ്ഥിരീകരിച്ച 1541 പേര്‍ക്ക് ഒരു തരത്തിലുള്ള ലക്ഷണവുമില്ലായിരുന്നു; ആശങ്ക പടര്‍ത്തുന്ന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ട് ചൈന

 • 7
  15 hours ago

  ജോര്‍ദാനില്‍ കിടക്കുന്ന രാജുമോന്‍ വരെ ഫോണ്‍ എടുത്തു”; ആസിഫ് അലിയോട് ചാക്കോച്ചന്‍

 • 8
  15 hours ago

  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ അരി വീടുകളിലെത്തിക്കാന്‍ നടപടി സ്വീകരിച്ച്‌ സര്‍ക്കാര്‍

 • 9
  17 hours ago

  രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും