Monday, September 21st, 2020

തിരു: മാധ്യമപ്രവര്‍ത്തകയായ നിഷ പുരുഷോത്തമനെതിരെ ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ ദേശാഭിമാനി ജീവനക്കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ദേശാഭിമാനി ജീവനക്കാരനായ വിനീത്, കൊല്ലം സ്വദേശി ജയജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ഫോണുകള്‍ പിടിച്ചെടുത്ത ശേഷം കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കി. മനോരമാ ന്യൂസിലെ അവതാരിക നിഷാ പുരുഷോത്തമന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായിരിക്കുന്നത്. പരാതി നല്‍കി ഒന്നരമാസത്തിനു ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിച്ചതിന്റെ പേരിലാണ് നിഷ ഉള്‍പ്പെടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ ആക്രമണം ഉണ്ടായത്. … Continue reading "നിഷ പുരുഷോത്തമനെതിരായ സൈബര്‍ ആക്രമണം; ദേശാഭിമാനി ജീവനക്കാരന്‍ അറസ്റ്റില്‍"

READ MORE
തിരുവനന്തപുരം: സര്‍ക്കാരിന്റെ ജനപ്രീതിയില്‍ അസ്വസ്ഥരായവര്‍ സംസ്ഥാനത്ത് ഭരണം അട്ടിമറിക്കാന്‍ ആസൂത്രിത സമരം നടത്തുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസും ബി ജെ പിയും നടത്തുന്ന അട്ടിമറി സമരങ്ങളെ തുറന്നു കാണിക്കാന്‍ ഏരിയാ തലങ്ങളില്‍ പ്രതിഷേധം ശക്തമാക്കും. ഓരോ ദിവസവും ഒറ്റപ്പെടുന്ന സമരക്കാര്‍ അറിയപ്പെടുന്ന ഗുണ്ടകളെ ഇറക്കിയാണ് സമരം നയിക്കുന്നത്. തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങള്‍ ഒത്തുചേര്‍ന്ന പോലെ സംസ്ഥാനത്ത് എല്ലായിടത്തും നടക്കുന്നു. മന്ത്രിമാരെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നത്. കൊല്ലത്ത് കെ ടി ജലീലിന്റെ വാഹനത്തിനു … Continue reading "സംസ്ഥാനത്ത് നടക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ആസൂത്രിത സമരം: കോടിയേരി"
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ മൂന്നു തവണ ആവശ്യപ്പെട്ടിട്ടും ഹാജരാകാതിരുന്ന ശ്രീറാം വെങ്കിട്ടരാമന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. കേസില്‍ വിചാരണ നടപടി ആരംഭിക്കാനിരിക്കെയാണ് ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ട രാമന് കോടതി അന്ത്യശാസനം നല്‍കിയിരിക്കുന്നത്. അതേസമയം, രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ … Continue reading "മൂന്നുപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹാജരായില്ല; ശ്രീറാമിന് കോടതിയുടെ അന്ത്യശാസനം"
സംസ്‌കരിച്ച ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത് പാലക്കാട്: കൊവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം സംസ്‌കരിക്കാനായി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം. പാലക്കാട് ജില്ലാ ആശുപത്രി അധികൃര്‍ക്കാണ് ഗുരുതരമായ പിഴവ് സംഭവിച്ചത്. കൊവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം അട്ടപ്പാടി സ്വദേശിനിയായ ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് ആശുപത്രി അധികൃതര്‍ സംസ്‌കരിക്കാനായി വിട്ടുനല്‍കിയത്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് സംസ്‌കാരം നടന്നത്. രണ്ടുദിവസം മുമ്പാണ് വള്ളി കാല്‍വഴുതി വെള്ളത്തില്‍ വീണ് മരിച്ചത്. വള്ളിയുടെ മൃതദേഹം … Continue reading "പാലക്കാട് കൊവിഡ് ബാധിച്ച് മരിച്ചയാള്‍ക്കു പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് ആദിവാസി യുവതിയുടെ മൃതദേഹം"
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ മതത്തെ മറയാക്കിയുള്ള ഇരവാദമാണ് ഉയര്‍ത്തുന്നതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഖുറാനെ അവഹേളിക്കുന്നത് ജലീലാണ്. മന്ത്രിക്ക് അന്വേഷണ ഏജന്‍സികള്‍ ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ചട്ടലംഘനക്കേസില്‍ അല്ല മറിച്ച് ഭീകരവാദം, ഗൂഢാലോചന തുടങ്ങിയ കേസുകളിലാണ് ജലീല്‍ ചോദ്യം ചെയ്യലിന് വിധേയനായത്. വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് സി പി എം ശ്രമിക്കുന്നത്. ഖുറാന്‍ വിതരണം ചെയ്യുന്നതില്‍ ആര്‍ക്കും പരാതിയില്ല. ക്രിമിനല്‍ കേസിനെ മതവുമായി ബന്ധപ്പെടുത്തി സി പി എം വര്‍ഗീയവല്‍ക്കരിക്കുകയാണ്. … Continue reading "ജലീലിന്റേത് മതം മറയാക്കിയുള്ള ഇരവാദം: കെ സുരേന്ദ്രന്‍"
ന്യൂഡല്‍ഹി: ഗൂഗിളിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്ന് പേടിഎം ആപ്ലിക്കേഷനെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. പേടിഎമ്മിന്റെ പേമെന്റ് ആപ്പ് മാത്രമാണ് ഒഴിവാക്കിയത്. ഇവരുടെ അനുബന്ധ ആപ്പുകളായ പേടിഎം മണി, പേടിഎം മാള്‍ എന്നിവ ഇപ്പോഴും പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. അതേസമയം ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ പേടിഎം ഇപ്പോഴും ലഭ്യമാണ്.
മലപ്പുറം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഖുര്‍ആന്‍ പരാമര്‍ശത്തെ വിമര്‍ശിച്ച് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഖുര്‍ആനെപ്പോലും പ്രതിപക്ഷം രാഷ്ട്രീയക്കളിക്ക് ആയുധമാക്കുന്നുവെന്ന വാക്കുകളിലൂടെ സി പി എം സംസ്ഥാന സെക്രട്ടറി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ നാട്ടില്‍ ഓരോ മതവിശ്വാസിക്കും വിശുദ്ധ ഗ്രന്ഥങ്ങള്‍ കൊണ്ടു നടക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അത് ഇന്നലെ അധികാരത്തില്‍ വന്ന കേരള സര്‍ക്കാര്‍ നല്‍കിയ സൗജന്യമല്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യമാണ്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ ഇക്കാര്യം വിവാദമാക്കുന്നതില്‍ … Continue reading "കോടിയേരിയുടെ ഖുര്‍ആന്‍ പരാമര്‍ശം: സിപിഎം വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി"
പയ്യന്നൂര്‍: സി പി എം ലോക്കല്‍ കമ്മറ്റി ഓഫീസിന് നേരെ ബോംബേറ്. കുഞ്ഞിമംഗലം നോര്‍ത്ത്ലോക്കല്‍ കമ്മറ്റി ഓഫീസായി പ്രവര്‍ത്തിക്കുന്ന കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ പി ഭരതന്‍ മന്ദിരത്തിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെ ബോംബേറ് നടന്നത്. രണ്ട് സ്റ്റീല്‍ ബോംബുകള്‍ ഓഫീസിന് നേരെ എറിഞ്ഞതായാണ് പരാതിയില്‍ പറയുന്നത് ഒന്ന് ചുമരില്‍ തട്ടി പൊട്ടുകയും ഒരു ബോംബ് വാതില്‍ തകര്‍ത്ത് അകത്ത് വീണ് പൊട്ടുകയുമായിരുന്നത്രെ ആണി സ്റ്റീല്‍ തുടങ്ങിയ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയതായും അറിയുന്നു വാതിലും രണ്ട് … Continue reading "പയ്യന്നൂരില്‍ സി പി എം ഓഫീസിന് നേരെ ബോംബേറ്"

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  7 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  8 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  8 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  8 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  8 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  9 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  9 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍