Monday, September 21st, 2020
കണ്ണൂര്‍: പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ടു പേര്‍ പിടിയില്‍. വാരം സ്വദേശി മഹറൂഫ്, മുണ്ടേരിയിലെ റിയാസ് എന്നിവരാണ് പിടിയിലായത്. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ കടത്തുകയായിരുന്ന ആനക്കൊമ്പ് പിടികൂടിയത്. പിടിച്ചെടുത്ത ആനക്കൊമ്പിന് വിദേശ വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വില വരുമെന്ന് അധികൃതര്‍ പറഞ്ഞു. കണ്ണൂര്‍ ഫ്ളൈയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടിച്ചത്. മൂന്ന് ദിവസമായി ഇവര്‍ വനം വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. വില്‍പ്പനയിലെ മറ്റ് ഇടപാടുകാര്‍ക്ക് വേണ്ടിയുള്ള … Continue reading "പയ്യാമ്പലത്ത് ആനക്കൊമ്പുമായി രണ്ട് പേര്‍ പടിയില്‍"
പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു തിരുവനന്തപുരം: ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് സംസ്ഥാന സര്‍ക്കാരിനെന്നും മന്ത്രിസഭയിലടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ടെന്നും ആരോപിച്ച് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സിമിയുടെ പ്രവര്‍ത്തകനായിരുന്നു കേരളത്തിലെ മന്ത്രിയായ കെ.ടി ജലീല്‍. ആ ബന്ധങ്ങളൊന്നും അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ അദ്ദേഹം നിയമിച്ച പലരും എസ്.ഡി.പി.ഐ ബന്ധമുളളവരാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. മുസ്ലീങ്ങള്‍ രണ്ടാംകിട പൗരന്മാരാണെന്ന ഇരവാദം പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസും സി.പി.എമ്മും. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിത ബോധം ഭരിക്കുന്ന … Continue reading "മന്ത്രിസഭയിലും ഭീകരവാദ സാന്നിധ്യം; മന്ത്രി നിയമിച്ച പലരും എസ്.ഡി.പി.ഐ ബന്ധമുളളവരെന്ന് കെ സുരേന്ദ്രന്‍"
കാസര്‍കോട്: ലഹരി മരുന്ന് കടത്തിയ സംഭവത്തില്‍ ഡാന്‍സറും നടനുമായ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. ഇന്ന് രാവിലെയാണ് മംഗലാപുരം സിറ്റി ക്രൈം ബ്രാഞ്ച് കിഷോറിനെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് ചിത്രം എബിസിഡിയില്‍ കിഷോര്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയുമായിരുന്നു. മയക്കുമരുന്ന് ഉപയോഗം തടയാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് കര്‍ശന നടപടി സ്വീകരിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് കിഷോര്‍ ഷെട്ടിയെ അറസ്റ്റ് ചെയ്തത്.
തിരു: തീവ്രവാദികള്‍ സംസ്ഥാനത്ത് എത്തിയിട്ടും സര്‍ക്കാര്‍ അറിഞ്ഞില്ലെന്നും ഇത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയാണെന്നും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തില്‍ നിയമ സംവിധാനം തകര്‍ന്നു. ദുബായില്‍ നിന്നും യു എ ഇ കോണ്‍സുലേറ്റിലേക്ക് ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തത് അത്ഭുതപ്പെടുത്തുന്ന വാര്‍ത്തയാണ്. ഇതോടെയാണ് കള്ളക്കടത്തില്‍ സര്‍ക്കാറിന്റെ പങ്ക് വ്യക്തമായത്. മതത്തെ ദുരുപയോഗം ചെയ്യാനാണ് സര്‍ക്കാറിന്റെ ശ്രമം.ഒരു കൂട്ടം മന്ത്രിമാരും ഉപജാപക സംഘങ്ങളാണ് നാടിനെ നശിപ്പിക്കുന്നത്. പോളിറ്റ് ബ്യൂറോയ്ക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്. … Continue reading "തീവ്രവാദികള്‍ എത്തിയത് അറിയാത്തത് ഇന്റലിജന്‍സ് വീഴ്ച: മുല്ലപ്പള്ളി"
തിരു: പ്രതിഷേധം ശക്തമായതോടെ സാലറി കട്ടില്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി ധനവകുപ്പ്. ഒരു മാസം ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനം അഞ്ച് ദിവസമായി ചുരുക്കും. ചില വിഭാഗങ്ങള്‍ക്ക് പണം പിന്നീട് നല്‍കാമെന്ന വ്യവസ്ഥയും വരും. ശമ്പളം ആറ് മാസം പിടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി ധനവകുപ്പിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇളവുകള്‍ നല്‍കാന്‍ ധനവകുപ്പ് തയ്യാറായത്. ആറ് ദിവസം ശമ്പളം പിടിക്കുന്നത് അഞ്ചു ദിവസമായി കുറയ്ക്കുന്നത് അല്‍പം ആശ്വാസം നല്‍കുമെന്നാണ് ധനവകുപ്പിന്റെ പ്രതീക്ഷ. … Continue reading "പ്രതിഷേധം ശക്തമായതോടെ സാലറി കട്ടില്‍ ഇളവുമായി ധനവകുപ്പ്; ഇനി മാസത്തില്‍ അഞ്ചു ദിവസത്തെ ശമ്പളം മാത്രം പിടിക്കും"
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13 ആം എഡിഷന് ഇന്ന് പ്രൗഢോജ്ജ്വലമായ തുടക്കം. കൊവിഡ് പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ നിരവധി മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് സംഘാടകര്‍ ആദ്യ മത്സരത്തിനൊരുങ്ങുന്നത്. ഇക്കുറി കാണികളും ചിയര്‍ ലീഡേര്‍സും ഒന്നും ഇല്ലാതെയാണ് മത്സരമെന്നത് തിരിച്ചടിയാണെങ്കിലും ഇത് മറികടക്കാന്‍ മികച്ച ടീമുകളെ തന്നെ ആദ്യ മത്സരങ്ങളില്‍ അണിനിരത്തിയിട്ടുണ്ട്. ഐപിഎലിലെ എല്‍ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ്’ മത്സരത്തോടെയാണ് പുതിയ സീസണ് ഇന്ന് അരങ്ങുണരുക. കഴിഞ്ഞ തവണ ഇരു ടീമുകളും നാലു … Continue reading "കാത്തിരിപ്പിനൊടുവില്‍ ഐപിഎല്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം; ചെന്നൈ-മുംബൈ പോരാട്ടം വൈകിട്ട് 7.30 ന്"
കൊച്ചി: നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളെ ഇന്‍കംടാക്സ് ചോദ്യം ചെയ്യും. ഇതിന് അനുമതി തേടിയുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയിലാണ് അപേക്ഷ നല്‍കിയത്. സ്വപ്ന സുരേഷ്, പി എസ് സരിത്, സന്ദീപ് നായര്‍, കെ ടി റമീസ്,ഹംജദ് അലി, ജലാല്, മുഹമ്മദ് ഷാഫി, മുഹമ്മദ് അന്‍വര്‍, ഇ സെയ്തലവി എന്നിവരെയാണ് ചോദ്യം ചെയ്യുക. പ്രതികളുടെ പണത്തിന്റെയും മറ്റ് വസ്തുക്കളുടെയും ഉറവിടം വ്യക്തമല്ല. പ്രതികള്‍ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രതികള്‍ ലംഘിച്ചിട്ടുണ്ടെന്നും … Continue reading "സ്വര്‍ണക്കടത്ത്; പ്രതികളെ ഇന്‍കംടാക്‌സ് ചോദ്യം ചെയ്യും"

LIVE NEWS - ONLINE

 • 1
  8 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  9 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  9 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  9 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  9 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  9 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  10 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  10 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  10 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍