Thursday, October 22nd, 2020

തലശ്ശേരി : ടി.പി. വധക്കേസില്‍ മുന്‍കൂര്‍ ജാമ്യഹരജി ഫയല്‍ചെയ്ത സി.പി.എം പാനൂര്‍ ഏരിയാ കമ്മറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ ജാമ്യഹരജിയില്‍ ജില്ലാ സെഷന്‍സ് ജഡ്ജ് നാളെ വിധിപറയും. അങ്ങേയറ്റം പൈശാചികമായ കൊലപാതകമാണ് ടി.പി. ചന്ദ്രശേഖരന്റെതെന്നും അതിനാല്‍ ഹരജിക്കാരന്റെ ജാമ്യാപേക്ഷ സമൂഹത്തിന് തന്നെ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും മുന്‍കൂര്‍ ജാമ്യഹരജിയെ എതിര്‍ത്ത് പ്രോസിക്യൂഷന് വേണ്ടി ഹാജരായ അഡീഷനല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ എം.ജെ. ജോണ്‍സണ്‍ കോടതി മുമ്പാകെ ബോധിപ്പിച്ചു. ഹരജിക്കാരന്‍ ഗൂഢാലോചന നടത്തിയതായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് വളരെ … Continue reading "ടി പി വധം : ബുദ്ധി കേന്ദ്രം കുഞ്ഞനന്തനെന്ന് പ്രൊസിക്യൂഷന്‍"

READ MORE
ടോക്കിയോ : ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം. പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പസഫിക് തീരത്തുനിന്നും 115 കിലോമീറ്റര്‍ തെക്കുകിഴക്ക് മൊറിയോകയില്‍ 31 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇജക്കാര്‍ത്ത : ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സൈനാ നെഹ്‌വാളിന്റെ ജൈത്രയാത്ര തുടരുന്നു. ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ ലോക പത്താം നമ്പര്‍ കൊറിയയുടെ ജിന്‍ ഹ്യൂന്‍ സംഗിനെ തോല്‍പ്പിച്ച് സൈന ഫൈനലിലെത്തി. ലോക അഞ്ചാം നമ്പര്‍ താരം ചൈനയുടെ ഷിങ്‌സിയന്‍ വാംഗിനെ പരാജയപ്പെടുത്തിയാണ് സൈന സെമിയിലെത്തിയത്. നേരത്തെ 2009, 2010 വര്‍ഷങ്ങളില്‍ ഇന്തോനേഷ്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം ചൂടിയ ആളാണ് സൈന.
തിരു : അരീക്കോട് ഇരട്ടക്കൊലപാതക കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി കെ ബഷീര്‍ എം എല്‍ എക്കെതിരെ ഗവര്‍ണര്‍ ഉചിതമായ നടപടിക്ക് നിര്‍ദ്ദേശം നല്‍കി. ബഷീറിനെതിരെ ഉചിതമായ നടപടിക്ക് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയെന്നാണ്് ഗവര്‍ണര്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നത്. പി കെ ബഷീറിനെ സര്‍ക്കാര്‍ സംരക്ഷിക്കുന്നവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുളള സംഘം ഗവര്‍ണര്‍ക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ബഷീറിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങളായി പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുകയായിരുന്നു. ബഷീര്‍ സഭയിലുണ്ടെങ്കില്‍ തങ്ങള്‍ … Continue reading "പി കെ ബഷീറിനെതിരെ നടപടിക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടു"
എറണാകുളം: ഒളിക്യാമറ വിവാദത്തില്‍ തന്നെ കുടുക്കിയത് എസ്. ശര്‍മയും ചന്ദ്രന്‍പിള്ളയുമാണെന്ന് സി.പി.എം മുന്‍ എറണാകുളം ജില്ലാ സിക്രട്ടറി ഗോപി കോട്ടമുറിക്കല്‍. ചന്ദ്രന്‍പിള്ളയുടെ ലാപ്‌ടോപ്പ് പിടിച്ചെടുക്കാന്‍ അന്വേഷണ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഗോപി കോട്ടമുറിക്കല്‍ വ്യക്തമാക്കി. കേന്ദ്രകമ്മറ്റി അംഗം എം.സി. ജോസഫൈന്‍ അഭിഭാഷകയെ കണ്ടത് സംശയകരമാണ്. എസ്. ശര്‍മയുടെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫിനെ ചോദ്യംചെയ്യാനും ആവശ്യപ്പെട്ടിരുന്നു. ബന്ധം ആരോപിക്കപ്പെട്ട അഭിഭാഷകയില്‍ നിന്ന് നിര്‍ബന്ധിച്ച് പരാതി എഴുതി വാങ്ങാന്‍ ശ്രമം നടന്നെന്നും ഗോപി കോട്ടമുറിക്കല്‍ … Continue reading "ഒളിക്യാമറ : കുടുക്കിയത് ചന്ദ്രന്‍ പിള്ളയും ശര്‍മയുമെന്ന് ഗോപി കോട്ടമുറിക്കല്‍"
കോഴിക്കോട് : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ കൊലയാളി സംഘാംഗം ടി കെ രജീഷിനെ തെളിവെടുപ്പിനായി മുംബൈയിലെത്തിച്ചു. രജീഷ് ഒളിവില്‍ കഴിഞ്ഞ സിഗോള, ഭട്ചി, അക്കലുജ്, എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തുന്നത്. ടി പിയെ വധിച്ച ശേഷം മുംബൈയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന രജീഷിനെ കൊങ്കണ്‍ മേഖലയിലെ രത്‌നഗിരിയില്‍ നിന്ന് ജൂണ്‍ ഏഴിനാണ് തലശ്ശേരി ഡിവൈ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രജീഷിനെ മുംബൈയില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ച നാലു പേരും പിടിയിലായിരുന്നു.
കോഴിക്കോട് : സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ഊമയായ സഹോദരിയെ കെട്ടിയിട്ട ശേഷം വീട്ടമ്മയെ കഴുത്ത് ഞെരിച്ചുകൊന്ന് കാറും ആഭരണങ്ങളും കവര്‍ച്ച ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. വയനാട് പനമരം സ്വദേശികളായ ഷിന്‍ജു, ലിജോ എന്നിവരെയാണ് കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ നിന്ന് ശനിയാഴ്ച പുലര്‍ച്ചെ പോലീസ് പിടികൂടിയത്. മോഷ്ടിക്കപ്പെട്ട ആഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തൃശ്ശൂര്‍ ചുങ്കം അരണാട്ടുകര റോഡില്‍ ഗോകുലം വീട്ടില്‍ ഗോപാലകൃഷ്ണന്റെ ഭാര്യ ഷീല(52)യാണ് ഇന്നലെ കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഊമയായ സഹോദരി ഉഷ(60)യെ കയ്യും കാലും … Continue reading "വീട്ടമ്മയെ കൊന്ന് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍"
തിരു : തിരുവനന്തപുരത്തെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതില്‍ മേയര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് നഗരസഭക്ക് മുന്നില്‍ യു ഡി എഫ് കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച ഉപരോധത്തിനിടെ സംഘര്‍ഷം. ഉപരോധം അവസാനിപ്പിച്ച് കൊണ്‍സിലര്‍മാര്‍ മടങ്ങാന്‍ തുടങ്ങവെ മുദ്രാവാക്യം വിളികളോടെ ഇടത് സംഘടനാ ജീവനക്കാര്‍ ഇരച്ചെത്തുകയായിരുന്നു. ഇതിനിടെ ജീവനക്കാര്‍ തങ്ങളെ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ തിരിച്ചെത്തിയതോടെ ഉന്തും തള്ളുമുണ്ടായി. പോലീസ് ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. എന്നാല്‍ തങ്ങളെ മര്‍ദ്ദിച്ച ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പിരിഞ്ഞുപോകില്ലെന്നറിയിച്ച് കൗണ്‍സിലര്‍മാര്‍ പ്രതിഷേധം തുടര്‍ന്നു. … Continue reading "മാലിന്യം : തിരുവനന്തപുരത്ത് കൗണ്‍സിലര്‍മാരും ജീവനക്കാരും ഏറ്റുമുട്ടി"

LIVE NEWS - ONLINE

 • 1
  2 hours ago

  7482 പേര്‍ക്ക് കോവിഡ്

 • 2
  4 hours ago

  കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  5 hours ago

  ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

 • 4
  6 hours ago

  മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

 • 5
  8 hours ago

  ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

 • 6
  8 hours ago

  സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

 • 7
  9 hours ago

  രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

 • 8
  9 hours ago

  നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

 • 9
  10 hours ago

  കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല