Monday, September 21st, 2020

  ആലുവ: സരിത, ശാലു മേനോന്‍, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ തുടങ്ങിയ മാന്യന്‍മാരാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വളയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. സോളാര്‍ കഥകള്‍ പുറത്തു വന്നതു പോലെ കവിതാ പിള്ളയുടെ കാര്യവും മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു. ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്.

READ MORE
        തിരു: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിനും ഇന്റലിജന്‍സ് വിഭാഗത്തിനുമുണ്ടായ വീഴ്ചയില്‍ നടപടി വേണമെന്ന് ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം. കണ്ണൂര്‍ എസ്പിയും മൂന്നു ഡിവൈഎസ്പിമാരും ഉള്‍പ്പെടെ പതിനഞ്ചിലേറെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടത്. സംവം സംബന്ധിച്ച് സര്‍ക്കാറിന് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസിനു വീഴ്ച ഉണ്ടായില്ലെന്ന ഉത്തരമേഖലാ എഡിജിപി എന്‍. ശങ്കര്‍ റെഡ്ഡിയുടെ റിപ്പോര്‍ട്ടിനു വിരുദ്ധമായാണു ഡിജിപിയുടെ റിപ്പോര്‍ട്ട്. പൊലീസിന്റെ ഭാഗത്തുണ്ടായ ആറു വീഴ്ചകള്‍ റിപ്പോര്‍ട്ടില്‍ അക്കമിട്ടു … Continue reading "സുരക്ഷാ വീഴ്ച; പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി"
      എയര്‍ഇന്ത്യാ എക്‌സ്പ്രസ് കേരളത്തിനും ഗള്‍ഫ് മേഖല്ക്കുമിടയില്‍ 30 സര്‍വീസുകള്‍ അധികമായി തുടങ്ങിയതായി കേന്ദ്ര വ്യോമയാനസഹമന്ത്രി കെ.സി. വേണുഗോപാല്‍ അറിയിച്ചു. എയര്‍എക്‌സ്പ്രസിന്റെ പുതുക്കിയ ഷെഡ്യൂള്‍ നിലവില്‍വന്നതോടെയാണ് പ്രവാസികള്‍ക്കും ആഭ്യന്തരയാത്രികര്‍ക്കും കൂടുതല്‍ അവസരം തുറന്നത്. ഈ ആഴ്ച തുടങ്ങിയ പുതിയ ഷെഡ്യൂള്‍പ്രകാരമാണ് നേരത്തേയുള്ള 346 സര്‍വീസ് 386 ആയി വര്‍ധിപ്പിച്ചത്. കോഴിക്കോട്‌ദോഹ റൂട്ടില്‍ പുതിയ സര്‍വീസ് ഏര്‍പ്പെടുത്തിയതാണ് പ്രവാസികള്‍ക്കുള്ള ആശ്വാസം. കോഴിക്കോട്ടുനിന്ന് എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 5.55ന് ദോഹയിലേക്കുള്ള പുതിയ വിമാനം പറന്നുയരും. പ്രതിവാര ചെന്നൈതിരുവനന്തപുരം … Continue reading "എയര്‍ഇന്ത്യാ എക്‌സ്പ്രസ് 30 സര്‍വീസുകള്‍ വര്‍ധിപ്പിച്ചു"
കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി ഓഫീസിനുനേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയായിരുന്നു ആക്രമണം നടന്നത്. കല്ലേറില്‍ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. രാവിലെ ഓഫിസ് തുറക്കാനെത്തിയപ്പോഴാണു ഇക്കാര്യം ഭാരവാഹികള്‍ അറിഞ്ഞത്. പോലീസെത്തി തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ സംഭവത്തിനുശേഷവും പോലീസ് യാതൊരു സംരക്ഷണം നല്‍കിയിരുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. പുതിയ ഓഫിസ് മന്ദിര നിര്‍മാണം നടക്കുന്നതിനാല്‍ വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ ഡിസിസി ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ തടവില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ ജാര്‍ഖണ്ഡ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ആര്‍.ആര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റേതാണു തീരുമാനം. അഞ്ചു വര്‍ഷമാണ് ലാലുവിന്റെ ശിക്ഷ. കാലിത്തീറ്റ കുംഭകോണകേസില്‍ പ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയ്ക്കു കഴിഞ്ഞ ദിവസം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര, ജെഡി (യു) എംപി ജഗദീഷ് ശര്‍മ എന്നിവര്‍ക്ക് നാലുവര്‍ഷം വീതം തടവുശിക്ഷ ലഭിച്ചിരുന്നു.  
കണ്ണൂര്‍ : കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് കെഎസ്ടിഎ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്‍ ബാലകൃഷ്ണനെയാണ് പോലീസ് രാവിലെ സ്‌കൂളിലെത്തി അറസ്റ്റുചെയ്തത്. കൂടാതെ അഞ്ചുപേരെ കൂടി പോലീസ് ഇന്ന് കണ്ണൂരില്‍ അറസ്റ്റുചെയ്തു. ഇന്നലെ 29 പേരാണ് അറസ്റ്റിലായത്. കേസില്‍ ഇതുവരെ 58 പേരെ അറസ്റ്റുചെയ്തു. അറസ്റ്റിലായവരെല്ലാം സി.പി.എം. പ്രവര്‍ത്തകരും നേതാക്കളുമാണ്.
  വാഷിംഗ്ടണ്‍: ഇന്ത്യക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പാക്കിസ്ഥാന്‍ ഇപ്പോഴും പിന്തുണക്കുന്നതായി അമേരിക്ക. യുഎസ് കോണ്‍ഗ്രസില്‍ പെന്റഗണ്‍ മുന്‍ ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നവാസ് ഷരീഫ് അധികാരത്തിലെത്തിയ ശേഷവും ഇന്ത്യയില്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നതിന് തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് പാക് സര്‍ക്കാര്‍. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നതിന് താലിബാനും അല്‍-ഖെയ്ദയും പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്. ഇത് തടയാന്‍ പാക് ഇന്റലിജന്‍സ് വിഭാഗം കാര്യമായ നടപടികള്‍ എടുക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു നേരെ കണ്ണൂരില്‍ വെച്ചുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് അധ്യാപക നേതാവിനെ അറസ്റ്റു ചെയ്തു. സി പി എം അനുകൂല അധ്യാരക സംഘടനയായ കെ എസ് ടി എ വൈസ് പ്രസിഡന്റ് കെബാലകൃഷ്ണനെയാണ് അറസ്റ്റു ചെയ്തത്. സ്‌കൂളിലെത്തിയായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ കൂടാതെ അഞ്ചു പേരെ കൂടി അറസ്റ്റു ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ 58 പേര്‍ അറസ്റ്റിലായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരെ കല്ലെറിഞ്ഞെന്ന് സംശയിക്കപ്പെടുന്ന ശ്രീകണ്ഠാപുരത്തെ ഡി വൈ എഫ് ഐ നേതാവ് രാജേഷിനെ കണ്ടെത്താന്‍ പോലീസ് … Continue reading "മുഖ്യമന്ത്രിക്കെതിരായ അക്രമം ; അധ്യാപക നേതാവ് അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  8 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  8 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  9 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  9 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  9 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  9 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  10 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍