Monday, May 25th, 2020

  തിരു: എല്‍.ഡി.എഫ് വിട്ടു പോയ ഘടകകക്ഷികളെ തിരികെ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആര്‍.എസ്.പി വിലപേശുകയാണെന്ന് തനിക്ക് അഭിപ്രായമില്ല. ആര്‍.എസ്.പി, ജെ.ഡി.യു അടക്കം വിട്ടുപോയ എല്ലാ കക്ഷികളും ഇടതുമുന്നണിയിലേക്ക് മടങ്ങിവരണമെന്ന ആവശ്യത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു. പി.സി ജോര്‍ജിനെയും ഗണേഷ് കുമാറിനേയും മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വ്യക്തമാക്കി. ആര്‍.എസ്.പി വിലപേശല്‍ തന്ത്രം നടപ്പാക്കുകയാണെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പ്രസ്താവന നടത്തിയിരുന്നു. ആര്‍.എസ്.പി, ജെ.ഡി.യു കക്ഷികളെ എല്‍.ഡി.എഫിലേക്ക് സ്വാഗതം ചെയ്യുന്നതായി സി.പി.എം സംസ്ഥാന … Continue reading "ജോര്‍ജിനെയും ഗണേഷിനെയും മുന്നണിയിലെടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല: വിഎസ്"

READ MORE
        തിരു: സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തുടക്കമാവും. ഇന്നും നാളെയും നടക്കുന്ന യോഗത്തില്‍ സംസ്ഥാന എക്‌സിക്യൂട്ടീവിനെയും രണ്ട്് അസിസ്റ്റന്റ് സെക്രട്ടറിമാരെയും തെരഞ്ഞെടുക്കും. കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ കൗണ്‍സില്‍ മാത്രമാണു രൂപീകരിച്ചിരുന്നത്. സിപിഐയില്‍ 31 അംഗ എക്‌സിക്യൂട്ടീവും ഒമ്പത് അംഗ സെക്രട്ടറിയേറ്റുമാണ് ഉള്ളത്. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ഘടകം വേണോയെന്ന കാര്യവും തീരുമാനിക്കും.  
    പുണെ: രാജസ്ഥാന്‍ റോയല്‍സിന് ഐ.പി.എല്‍ എട്ടാം പതിപ്പില്‍ വിജയത്തുടക്കം. പുണെയില്‍ നടന്ന മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 26 റണ്‍സിനാണ് റോയല്‍സ് തോല്‍പിച്ചത്. 33 പന്തില്‍ നിന്ന് 46 റണ്ണെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഫോക്‌നറാണ് മാന്‍ ഓഫ് ദി മാച്ച്. ഓസ്‌ട്രേലിയന്‍ താരം ജെയിംസ് ഫോക്‌നറുടെ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 162 റണ്‍സാണ് നേടിയത്. 20 ഓവര്‍ ബാറ്റ് ചെയ്‌തെങ്കിലും പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 … Continue reading "രാജസ്ഥാന്‍ റോയല്‍സിന് വിജയത്തുടക്കം"
    ന്യൂയോര്‍ക്ക് :ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യെമനില്‍ ജനജീവിതം മണിക്കൂറുകള്‍ കഴിയും തോറും മോശമാവുകയാണെന്ന് യുഎന്‍ വക്താവ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം സംഘര്‍ഷത്തില്‍ ഇതുവരെ 643 പേര്‍ കൊല്ലപ്പെടുകയും 2,226 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ച് 19 മുതല്‍ ഏപ്രില്‍ 6 വരെയുള്ള കണക്കാണിത്. യെമനിലെ തുറമുഖ നഗരമായ ഏഡനില്‍ സംഘര്‍ഷം രൂക്ഷമായി. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. കുടിവെള്ളവും മരുന്നുമെത്തിക്കാനാവാത്തത് ജനജീവിതം കൂടുതല്‍ ദുസഹമാക്കി. അതിനിടെ കടല്‍മാര്‍ഗം രാജ്യത്തുനിന്ന് രക്ഷപെടാനുള്ള സാധാരണക്കാരുടെ … Continue reading "യെമന്‍ സംഘര്‍ഷം ; കൊല്ലപ്പെട്ടത് 643 പേര്‍"
      കോട്ടയം: അഴിമതിക്കെതിരായ പോരാട്ടം താന്‍ തുടരുമെന്ന് പിസി ജോര്‍ജ്. വിളിച്ചില്ലെങ്കിലും പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കും യുഡിഎഫിന്റെ അടിത്തറ തകര്‍ന്നെന്നും ജോര്‍ജ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തന്റെ കത്ത് തള്ളിയവര്‍ സരിതയുടെ കത്ത് വായിച്ചു കാണും. മാണിയടക്കമുള്ള അഴിമതിവീരന്മാര്‍ ഉള്ളടത്തോളം കാലം യുഡിഎഫ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ലെന്നും ജോര്‍ജ് പറഞ്ഞു. ജോസ് കെ. മാണി എന്തുകൊണ്ട് സരിതക്കെതിരേ നിയമനടപടി സ്വീകരിക്കുന്നില്ലെന്നും ജോര്‍ജ് ചോദിച്ചു. അഴിമതിക്കെതിരേ വാര്‍ഡുതലം മുതല്‍ ആളുകളെ സംഘടിപ്പിച്ചു മുന്നോട്ടു പോകും. തന്റെ … Continue reading "തന്റെ കത്ത് തള്ളിയവര്‍ സരിതയുടെ കത്ത് വായിച്ചു കാണും: പിസി ജോര്‍ജ്"
      ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സഖി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ മോചിപ്പിച്ചെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരമാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. വ്യാഴാഴ്ചയാണു ലാഹോര്‍ കോടതി ലഖ്‌വിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്. ലഖ്‌വിയെ നിയമവിരുദ്ധമായാണു തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന നിരീക്ഷണത്തോടെയായിരുന്നു ലഖ്‌വിയെ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടത്. ജയില്‍മോചിതനായ ലഖ്‌വിയെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയതായാണു വിവരം. മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‌വി അറസ്റ്റിലായത്. പിന്നീടു മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം … Continue reading "ലഖ്‌വിയെ മോചിപ്പിച്ചെന്ന വാര്‍ത്ത ദൗര്‍ഭാഗ്യകരം : രാജ്‌നാഥ് സിംഗ്"
      ന്യൂഡല്‍ഹി: എ.കെ.ജി സെന്ററില്‍ ഇരിക്കുന്ന ആരെങ്കിലും പറയുന്നത് കേട്ട് മന്ത്രിസ്ഥാനം ഉപേക്ഷിച്ചു പോവാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ എം മാണി. ജനങ്ങളാണ് തന്നെ തെരഞ്ഞെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കറ പറ്റിയിട്ടില്ലെങ്കില്‍ ആരെ വേണമെങ്കിലും നമുക്ക് എതിരിടാം. സ്വത്തുക്കള്‍ സംബന്ധിച്ചുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍. മന്ത്രി ആവുമ്പോള്‍ മുഖ്യമന്ത്രിക്ക് സ്വത്ത് വിവരം സംബന്ധിച്ച് വിവരം നല്‍കാറുണ്ടെന്നും മാണി പറഞ്ഞു. ധനന്ത്രിമാരുടെ ഉന്നതാധികാര സമിതി ചെയര്‍മാനായി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ബാര്‍ കോഴക്കേസില്‍ … Continue reading "അമ്മി കൊത്താനുണ്ടോ അമ്മി എന്ന് ഇപ്പോഴും ചോദിച്ച് നടക്കുന്നു: മാണി"
      തലശ്ശേരി: സോളാര്‍ കേസില്‍ സരിത എസ് നായര്‍ തലശ്ശേരി കോടതിയില്‍ ഹാജരായി. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സരിത തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എസ് സൂരജ് മുമ്പാകെ ഹാജരായത്. സോളാര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തലശ്ശേരിയിലെ ചില ഡോക്ടര്‍മാരില്‍ നിന്നും പണംവാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന കേസിലാണ് സരിത ഹാജരായത്. കേസ് പരിഗണനക്കെടുത്ത കോടതി ആവശ്യമായ തെളിവുകള്‍ ശേഖരിക്കാനായി വീണ്ടും മാറ്റുകയാണുണ്ടായത്. സരിതയോടൊപ്പം കൂട്ടുപ്രതികളും ഹാജരായിരുന്നു. സരിത കോടതിയില്‍ ഹാജരാവുന്നതിനാല്‍ ഒട്ടേറെ … Continue reading "കത്ത് ആര്‍ക്കും നല്‍കില്ല: സരിത"

LIVE NEWS - ONLINE

 • 1
  2 hours ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 2
  4 hours ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 3
  5 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 4
  7 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 5
  7 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 6
  7 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 7
  8 hours ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 8
  23 hours ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

 • 9
  24 hours ago

  സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം