Wednesday, December 11th, 2019

      കോട്ടയം: ടി.പി. വധക്കേസ് അന്വേഷണം സി.ബി.ഐയെകൊണ്ട് ഏറ്റെടുപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് സി.പി.എമ്മുമായ ഒത്തുകളി രാഷ്ട്രീയത്തിന്റെ ഭാഗമായാണന്ന് കെ.കെ. രമ. അന്വേഷണം പി. മോഹനനില്‍ നിര്‍ത്തിയതുതന്നെ ആദ്യ ഘട്ട ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ്. ഇപ്പോള്‍ അതു കൂടുതല്‍ വ്യക്തമാക്കികൊണ്ടാണ് സി.ബി.ഐയെ അന്വേഷണം ഏറ്റെടുപ്പിക്കാന്‍ ഉദാസീനത കാട്ടുന്നത്. ജനങ്ങള്‍ക്ക് ഈ ഒത്തു തീര്‍പ്പ് രാഷ്ട്രീയം മനസിലാകുന്നുണ്ട്. അതുകൊണ്ടു തന്നെ രണ്ടു മുന്നണികളുമല്ലാത്ത ഒരു ജനാധിപത്യ ബദലാവും ഈ തെരഞ്ഞടുപ്പില്‍ മുന്നിലെത്തുക. വി.എസ്. അച്യുതാനന്ദന്റെ നിലപാടുകളില്‍നിന്ന് … Continue reading "വിഎസിനെ അവസരവാദിയെന്നു വിളിച്ചാല്‍ തെറ്റു പറയാനാവില്ല: രമ"

READ MORE
  കോട്ടയം: മാതാ അമൃതാനന്ദമയിക്കെതിരെ പുസ്‌കം പ്രസിദ്ധീകരിച്ച ഡി സി ബുക്‌സ് ഓഫീസിന് നേരെയും സ്ഥാപന ഉടമ രവി ഡി സിയുടെ വീടിനു നേരയും ആക്രമണം. തിങ്കളാഴ്ച കോട്ടയം ഗുഡ്‌ഷെപ്പേഡ് റോഡിലെ ഡി സി ബുക്‌സ് ഹെറിറ്റേജ് ശാഖയില്‍ ആക്രമണം നടത്തിയ മുന്നംഗ സംഘം കഴിഞ്ഞ ദിവസം രാത്രി രവി ഡിയുടെ വീടിനു നേരെയും ആക്രമണം നടത്തി. കോട്ടയത്തെ ഡി സി ബുക്‌സിന്റെ ഓഫീസിലെത്തിയ മൂന്നംഗ ആക്രമിസംഘം പുസ്തകങ്ങള്‍ കീറിയെറിയുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മാതാ അമൃതാനന്ദമയിക്കെതിരെയുള്ള … Continue reading "അമ്മയ്‌ക്കെതിരെ പുസ്തകം; ഡിസി ബുക്‌സിനും രവി ഡി സിക്കും നേരെ അക്രമം"
      കോട്ടയം: എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി ജെ കുര്യനോടൊപ്പം രാവിലെ എട്ടരയോടെ പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനത്തായിരുന്നു കൂചിക്കാഴ്ച. ചര്‍ച്ച അരമണിക്കൂറോളം നീണ്ടു. കെ പി സി സി പ്രസിഡന്റ് വി എം സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ വിസമ്മതിച്ചതോടെ കഴിഞ്ഞ കുറേക്കാലമായി കോണ്‍ഗ്രസ് നേതൃത്വവുമായുള്ള എന്‍ എസ് എസിന്റെ പിണക്കം പുതിയ … Continue reading "മുഖ്യമന്ത്രി സുകുമാരന്‍ നായരുമായി കൂചടിക്കാഴ്ച നടത്തി"
വൈക്കം: മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ അക്രമരാഷ്ട്രീയത്തിനെതിരെ വിധിയെഴുത്തും ഈ തിരഞ്ഞെടുപ്പ്ഫലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ എല്‍ ഡി എഫ് നിലപാടുകളുടെ വിലയിരുത്തലാകും തിരഞ്ഞെടുപ്പുഫലമെന്ന് പറയാന്‍ പിണറായിവിജയന് ധൈര്യമുണ്ടോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കോട്ടയം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
    കോട്ടയം: മന്ത്രി കെ.സി. ജോസഫും ചീഫ് വിപ്പ് പി.സി. ജോര്‍ജും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. പലപ്പോഴും ഇവരെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ സാധിക്കുന്നത്. പി.സി. ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമൊലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചതെന്നും വിഎസ് പറഞ്ഞു.കോട്ടയത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാത്യു ടി. തോമസിന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു വിഎസ്. സലിംരാജ് ഭൂമിതട്ടിപ്പു കേസിലെ കോടതി വിധിയിലൂടെ ജഡ്ജി മുഖ്യമന്ത്രിയുടെ കരണത്തടിക്കുകയായിരുന്നു. സലിംരാജ് മുഖ്യമന്ത്രിയുടെ അരുമയാണെന്നും വിഎസ് പരിഹസിച്ചു. … Continue reading "കെ.സി. ജോസഫും പി.സി. ജോര്‍ജും മുഖ്യമന്ത്രിയുടെ കൂലിത്തല്ലുകാര്‍: വി.എസ്"
കോട്ടയം: പാലാ ടൗണിലും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തി വന്നയാള്‍ പിടിയില്‍. കണ്ടത്തില്‍ വീട്ടില്‍ ജോബിന്‍ കെ ജോസഫിനെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വില്‍പനയ്ക്ക് സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടി. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സ്‌ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പാലാ ജുഡീഷ്യല്‍ ഫസ്റ്റ് കഌസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ചന്തപ്പാലം റോഡിന്റെ നിര്‍മാണം നടക്കുന്നിടത്ത് പൂഴിയുമായെത്തിയ ടിപ്പര്‍ തൊട്ടടുത്ത കരിക്കനാലിലേക്ക് മറിഞ്ഞു. ടിപ്പര്‍ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ പാലാംകടവ് സ്വദേശി മനോഹര (50) നെ നാട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച പത്തരയോടെയാണ് അപകടം നടന്നത്. വീതികൂട്ടേണ്ടഭാഗത്ത് മണ്ണിടിച്ച് തിരികെപോരുന്നതിനിടെയാണ് കനാലിലേക്ക് ടിപ്പര്‍ മറിഞ്ഞത്.
പാലാ : ഇടതുപക്ഷ സ്ഥാനാര്‍ഥി മാത്യു ടി തോമസിന്റെ പാലാ മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം കൊല്ലപ്പള്ളിയില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു. നൂറു കണക്കിനു എല്‍ഡിഎഫ് പ്രവര്‍ത്തകരുംകര്‍ഷകരും വീട്ടമ്മമാരും ചേര്‍ന്ന് സ്ഥാനാര്‍ഥിയെ വരവേല്‍പ്പ് നല്‍കി സ്വീകരിച്ചു. പ്രഫ. എന്‍.എം. ജോസഫ്, മാണി സി. കാപ്പന്‍, വി.കെ. സന്തോഷ്‌കുമാര്‍, ലാലിച്ചന്‍ ജോര്‍ജ്, വി.എന്‍. വാസവന്‍, ബാബു കെ. ജോര്‍ജ്, അഡ്വ. വി.ജി. വേണുഗോപാല്‍, ആര്‍ ടി മധുസൂദനന്‍, സണ്ണി പുളിക്കന്‍, സിബി തോട്ടുപുറം, … Continue reading "മാത്യു ടി തോമസിനു പാലായില്‍ വരവേല്‍പ്പ് നല്‍കി"

LIVE NEWS - ONLINE

 • 1
  12 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  14 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  14 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  14 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  15 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  15 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  15 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  15 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  15 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു