Sunday, May 31st, 2020

കോട്ടയം: ബധിരയും മൂകയുമായ ഭാര്യയെയും ഒമ്പതുവയസ്സുകാരിയായ മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. തമ്പലക്കാട് വണ്ടനാമല പുത്തന്‍വീട്ടില്‍ വിനോദ് (33) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ വിനോദ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കുന്നതിനിടയിലാണ് മകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റ അമ്മയും മകളും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

READ MORE
        കോട്ടയം: സഹികെട്ടാല്‍ ഫെയ്‌സ് ബുക്ക് കമന്റിനെച്ചൊല്ലിയും കൂട്ടത്തലുണ്ടാകാം. കോട്ടയം ബസേലിയസ് കോളേജിലാണ് ഫെയ്‌സ്ബുക്ക് കൂട്ടത്തല്ലുണ്ടായത്. എസ്എഫ്‌ഐ – എബിവിപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്കു പരിക്കേറ്റു. ബസേലിയസ് കോളജിലെ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളായ അനന്തു, വൈശാഖ്, നിധിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഫെയ്‌സ് ബുക്കിലെ ബസേലിയസ് കേളേജിന്റെ കൂട്ടായ്മ പേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോശമായി ചിത്രീകരിച്ചതായി എബിവിപി ആരോപിക്കുന്നു. ഇതിനെ എതിര്‍ത്ത് കോളജിലെ എബിവിപി പ്രവര്‍ത്തകര്‍ ഫെയ്‌സ് ബുക്കില്‍ കമന്റ് ഇടുകയും … Continue reading "ബസേലിയസ് കോളേജില്‍ ഫെയ്‌സ ബുക്ക് കൂട്ടത്തല്ല്"
കോട്ടയം: ഉദയാനപുരം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. സുഭാഷ് (32), ഭാര്യ സൗമ്യ (22), ഒന്നര വയസുള്ള ഇവരുടെ മകന്‍ ശിവകാര്‍ത്തിക് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
        കോട്ടയം: ഏറ്റവും പുതയ ചിത്രങ്ങളുടെ വ്യാജ സിഡികളുമായി ഒരാള്‍ പിടിയിലായി. താഴത്തങ്ങാടി മണലേപ്പറമ്പ് സിറാജാ (26)ണ് അറസ്റ്റിലായത്. അടുത്തിടെ പുറത്തിറങ്ങിയ മിസ്റ്റര്‍ ഫ്രോഡ്, സെവന്‍ത് ഡേ, ഹൗ ഓള്‍ഡ് ആര്‍ യു, റിംഗ് മാസ്റ്റര്‍, ബാംഗ്ലൂര്‍ ഡേയ്‌സ് എന്നീ സിനിമകളുടേതും തമിഴ്, ഹിന്ദി സിനിമകളുടെ വ്യാജ സിഡികളുമാണ് ഇയാളില്‍നിന്നു പിടിച്ചെടുത്തത്. ഡിവൈ എസ് പി വി. അജിതിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെസ്റ്റ് സി ഐ സഖറിയ മാത്യു, എസ് … Continue reading "വ്യാജ സിഡികളുമായി ഒരാള്‍ പിടിയില്‍"
കൊല്ലം: അഞ്ചലില്‍ ജൂവലറിയുടെ ഭിത്തി തുരന്നു മോഷണം. അഞ്ചല്‍ കാഷ്യു ഫാക്ടറിക്കു സമീപം കുരുമ്പേലില്‍ ജൂവലറിയില്‍ കഴിഞ്ഞദിവസം രാത്രയിലാണു മോഷണം നടന്നത്. വെള്ളി ആഭരണങ്ങളും പണവും ഉള്‍പ്പെടെ ലക്ഷങ്ങളുടെ കവര്‍ച്ച നടന്നതായി ജൂവലറി ഉടമ അഞ്ചല്‍ പോലീസില്‍ പരാതി നല്‍കി. ഒന്‍പതോടെ ജൂവലറി തുറന്നപ്പോഴാണു മോഷണവിവരം ശ്രദ്ധയില്‍പ്പെട്ടത്. പോലീസ് കേസെടുത്തു.
കോട്ടയം: കോട്ടയം ജില്ല പനിച്ചു വിറക്കുന്നു. ജില്ലയിലെ പാമ്പാടി, കോട്ടയം, വൈക്കം തുടങ്ങിയ പ്രദേശങ്ങളിലാണു പനി പടര്‍ന്നുപിടിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഇന്നലെ 155 പേരാണു പനി ബാധിച്ചെത്തിയത്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ 125 പേരും വൈക്കം ആശുപത്രിയില്‍ 90 പേരും പനിബാധിച്ചു ചികില്‍സതേടിയെത്തി. ഇടയിരിക്കപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ 38 പേരും തലയോലപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ 33 പേരും പനി ബാധിച്ചു ചികില്‍സ തേടി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആരംഭിച്ച ഫീവര്‍ ക്‌ളിനിക്കില്‍ 52 പേര്‍ ഇന്നലെ എത്തി. … Continue reading "കോട്ടയത്ത് പനിയും ചിക്കന്‍ പോക്‌സും പടരുന്നു"
കടുത്തുരുത്തി : ഓട്ടോറിക്ഷയുടെ നശിപ്പിച്ചതായി പരാതി. രാത്രിയില്‍ വീടിന്റെ പോര്‍ച്ചില്‍ പാര്‍ക്ക് ചെയ്തിരുന്ന പുതിയ ഓട്ടോറിക്ഷ സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചതായി പരാതി. കടുത്തുരുത്തി കുന്നപ്പിള്ളി തയ്യില്‍ചിറയില്‍ റ്റി കെ ഉണ്ണികൃഷ്ണന്റെ ഒരാഴ്ച മുന്‍പ് വാങ്ങിയ പുതിയ ഓട്ടോയാണ് നശിപ്പിച്ചത്. വെള്ളൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഈരാറ്റുപേട്ട : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ 20 പരാതികള്‍ കൂടി ലഭിച്ചു. പണമിടപാട് സംബന്ധിച്ച 12 പരാതികളും പൊതുവായുള്ള എട്ടു പരാതികളുമാണു ലഭിച്ചിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റ് ഡി വൈ എസ് പി എ യു സുനില്‍ കുമാര്‍, പാലാ ഡി വൈ എസ് പി സുനീഷ് ബാബു, ഈരാറ്റുപേട്ട സി ഐ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കേസുകള്‍ തരംതിരിച്ചു പരിശോധിച്ചശേഷം കേസെടുത്ത് അടുത്തമാസം 15നു മുന്‍പ് ഇക്കാര്യത്തില്‍ … Continue reading "ഓപ്പറേഷന്‍ കുബേര: 20 പരാതികള്‍ കൂടി ലഭിച്ചു"

LIVE NEWS - ONLINE

 • 1
  7 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  14 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  16 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  16 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  2 days ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌