Saturday, December 14th, 2019

കൊല്ലം: ഓച്ചിറയില്‍ നിന്ന് 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ക്ലാപ്പന വടക്ക് കുടുംബത്ത്കാല വീട്ടില്‍ ബര്‍ണാഡ് ക്രൂസിന്റെ മകള്‍ സോളിയെ കണ്ടെത്തി. 18 വയസ് പൂര്‍ത്തിയായ ദിവസം സോളി കാമുകന്‍ പ്രിന്‍സിനൊപ്പം നാട് വിടുകയായിരുന്നു. തുടര്‍ന്ന് പിതാവ് ബര്‍ണാഡ് ക്രൂസ് ഓച്ചിറ പോലീസില്‍ പരാതി നല്‍കി. പിതാവിന്റെ മൊഴിപ്രകാരം ഓച്ചിറ പോലീസ് 2003 ഫെബ്രുവരി 3ന് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹിതരായ സോളിയും പ്രിന്‍സും കേരളത്തിന്റെ വടക്കന്‍ ജില്ലയില്‍ ഏറെക്കാലമായി ഒളിവില്‍ താമസിക്കുകയായിരുന്നു. പിതാവ് ബര്‍ണാഡ് ക്രൂസിന്റെ … Continue reading "കാണാതായ പെണ്‍കുട്ടിയെ 16 വര്‍ഷത്തിന്‌ശേഷം കണ്ടെത്തി"

READ MORE
കൊല്ല: ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ പേരില്‍ കേസ് എടുത്തു. പുത്തൂര്‍ കാരിക്കല്‍ സ്വദേശി അജേഷി(36)ന്റെ പേരിലാണ് കേസ് എടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ പോക്‌സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസം മോശമായി സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവില്‍ നിന്നും രക്ഷപ്പെടാന്‍ കുട്ടി അടുത്തുള്ള അങ്കണവാടിയില്‍ അഭയം തേടുകയും തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വൈകീട്ടോടെ അജേഷിനെ പോലീസ് പിടികൂടി സ്‌റ്റേഷനിലെത്തിച്ചെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ വീണ്ടും റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കി. … Continue reading "വിദ്യാര്‍ഥിനിയോട് അപമര്യാദ; യുവാവിന്റെ പേരില്‍ കേസ്"
കൊല്ലം: അഞ്ചാലുംമൂട് 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ചു യുവതിയുടെ ബന്ധുക്കള്‍. തൃക്കടവൂര്‍ കുരീപ്പുഴ വാഴപ്പള്ളിയില്‍ ഡൊമിനിക്-മേരി ദമ്പതികളുടെ മകളും കോട്ടയം എആര്‍ ക്യാംപിലെ പോലീസുകാരനായ കുരീപ്പുഴ കുഴിക്കാട്ടില്‍ വീട്ടില്‍ ദിലീപിന്റെ ഭാര്യയുമായ ഡിസ്‌ന(21)യെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. ഈ സമയം ഡിസ്‌നയുടെ മകള്‍ എസ്‌തേര്‍ ദിലീപിന്റെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു. 2 വര്‍ഷം മുന്‍പാണ് ദിലീപും ഡിസ്‌നയും വിവാഹിതരായത്. രാവിലെ ദിലീപ് കടയില്‍പ്പോയി മടങ്ങിയെത്തുമ്പോള്‍ കിടപ്പുമുറിയുടെ … Continue reading "യുവതിയുടെ തൂങ്ങി മരണം; ദുരൂഹതയാരോപിച്ചു ബന്ധുക്കള്‍"
കൊല്ലം: ചവറ തേവലക്കര അരിനല്ലൂരില്‍ വിദ്യാര്‍ഥി രഞ്ജിത് അടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിയായ ജയില്‍ വാര്‍ഡന്‍ വിനീതിനെ പോലീസ് തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അപേക്ഷിച്ചിരുന്നുവെങ്കിലും തിങ്കളാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രഞ്ജിത്തിനെ മര്‍ദിച്ച സംഘത്തിലുണ്ടായിരുന്ന സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയെ റിമാന്‍ഡ് ചെയ്തു. സംഘത്തിലുണ്ടായിരുന്നവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി പ്രതിചേര്‍ക്കും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
കൊല്ലം: സവാള ചാക്കുകള്‍ക്കുള്ളില്‍ കടത്തിക്കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന ലഹരി ഉല്‍പന്നങ്ങള്‍ ഇരവിപുരം പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് സ്വദേശിയായ ലോറി ഡ്രൈവര്‍ ഉമേഷ് മാത്യു(36) വിനെ അറസ്റ്റു ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു. പുണെയില്‍ നിന്ന് അയത്തിലെ ഗോഡൗണിലേക്ക് കൊണ്ടുവന്ന സവാള ചാക്കുകള്‍ക്കിടയിലാണ് ലഹരി ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ലോറി ഡ്രൈവറെ ചോദ്യം ചെയ്തു വരികയാണ്.
കൊല്ലം: ജില്ലയില്‍ ചിക്കന്‍ പോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ രോഗവ്യാപനത്തിന് എതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുന്നറിയിപ്പു നല്‍കി. പനി, ക്ഷീണം, നടുവേദന, ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. കുമിളകള്‍ പൊങ്ങി ആറു ദിവസം വരെ രോഗം പകരാനുള്ള സാധ്യത കൂടുതലായതിനാല്‍ രോഗിയെ പ്രത്യേക മുറിയിലാക്കി വേണം ചികിത്സിക്കാന്‍. കൂടാതെ ധാരാളം വെള്ളവും പഴവര്‍ഗങ്ങളും കഴിക്കുക. അസിക്ലോവര്‍ ഗുളികയാണ് ചികിത്സയുടെ ഭാഗമായി കഴിക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ലഭിക്കും.
കൊല്ലം: പട്ടികജാതി കുടുംബത്തെ ഒരുസംഘം വീട്ടില്‍ക്കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. മനയില്‍കുളങ്ങര മഞ്ഞാവില്‍ പടിഞ്ഞാറ്റതില്‍, ദേവികൃപയില്‍ ടാക്‌സി ഡ്രൈവറായ രഞ്ജു(48), ഭാര്യ ശ്രീദേവി(45), മക്കളായ രജിത്(19), രജിന്‍(17) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. നാലുപേരെയും കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജു സിപിഎം അനുഭാവിയാണ്. അടിയേറ്റ് കൈ ഒടിഞ്ഞ രജിന് പ്ലസ്ടു പരീക്ഷ എഴുതാന്‍ കഴിയാത്ത അവസ്ഥയിലാണ്. സമീപവാസികളായ ആര്‍എസ്എസിന്റെ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് രഞ്ജു പറഞ്ഞു. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. മൂന്നര സെന്റ് സ്ഥലത്ത് ജനകീയാസൂത്രണപദ്ധതി പ്രകാരം നിര്‍മിച്ചതാണ് … Continue reading "പട്ടികജാതി കുടുംബത്തെ വീട്ടില്‍ക്കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ചു"
കൊല്ലം: കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത്‌നിന്നും 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. വര്‍ക്കല അയിരൂര്‍ കനാല്‍ പുറമ്പോക്ക് മുത്തു ഭവനില്‍ മുത്തുവിനെ(20)യാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആന്ധ്രയിലെ വിശാഖപട്ടണത്ത് നിന്നും വാങ്ങിയ കഞ്ചാവ് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ചില്ലറ വില്‍പനക്കാര്‍ക്ക് വില്‍ക്കാറാണ് പതിവെന്ന് അധികൃതര്‍ പറഞ്ഞു. 18 കിലോഗ്രാം കഞ്ചാവ് ആന്ധ്രയില്‍ നിന്നും വാങ്ങിക്കൊണ്ട്‌വന്ന് 13 കിലോഗ്രാം വിവിധയിടങ്ങളില്‍ വിറ്റെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കൈവശമുണ്ടായിരുന്ന … Continue reading "കരുനാഗപ്പള്ളിയില്‍ 5 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍"

LIVE NEWS - ONLINE

 • 1
  9 mins ago

  മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

 • 2
  1 hour ago

  പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

 • 3
  1 hour ago

  സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

 • 4
  1 hour ago

  പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

 • 5
  1 hour ago

  നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

 • 6
  2 hours ago

  യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 • 7
  2 hours ago

  ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

 • 8
  2 hours ago

  കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

 • 9
  2 hours ago

  ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി