Wednesday, May 27th, 2020

തെന്മല: പിക്കപ്പ് വാന്‍ പാഞ്ഞു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു. പൂവ് കയറ്റി തമിഴ്‌നാട്ടില്‍നിന്ന് അമിതവേഗത്തിലെത്തിയ പിക്കപ്പ് വാനാണ് അപകടമുണ്ടാക്കിയത്. റോഡില്‍ വഴുതി മാറിയ പിക്കപ്പ് വാന്‍ പാഞ്ഞു കയറി ബസ് കാത്തു നിന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒറ്റക്കല്‍ സ്‌കൂള്‍ കവലയില്‍ വിദ്യാര്‍ഥികള്‍ ദേശീയപാത ഉപരോധിച്ചു. റോഡു നിര്‍മ്മാണത്തിന് അമിതമായി ഒഴിച്ച ടാറില്‍ തെന്നി വാഹനം നിയന്ത്രണം വിടുകയായിരുെന്നന്ന് ആരോപിച്ചാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അരമണിക്കൂറോളം ദേശീയപാത ഉപരോധിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് … Continue reading "പിക്കപ്പ് വാന്‍ പാഞ്ഞു കയറി രണ്ടു പേര്‍ക്ക് പരിക്കേറ്റു"

READ MORE
  കൊല്ലം: കൊട്ടാരക്കര റൂറല്‍ എസ്.പി.ഓഫീസ് റസ്റ്റ് ഹൗസിനു സമീപത്തെ പൊതുമരാമത്ത് കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കുന്നത് സംബന്ധിച്ച് അയിഷാപോറ്റി എം എല്‍ എയുടെ പ്രസ്താവന അല്‍പ്പത്തരമാണെന്ന് കോണ്‍ഗ്രസ് കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കൊടിക്കുന്നില്‍ സുരേഷ് എം.പി. നേരില്‍ക്കണ്ട് നല്‍കിയ നിവേദനത്തിന്റെയും ചര്‍ച്ചകളുടെയും അടിസ്ഥാനത്തിലാണ് സ്ഥലസൗകര്യങ്ങളുടെ പരിമിതിയില്‍ വീര്‍പ്പുമുട്ടിയ റൂറല്‍ എസ്.പി.ഓഫീസ് അടിയന്തരമായി മാറ്റാന്‍ ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കിയത്. എം.എല്‍.എയുടെ അവകാശവാദം ജനം പുച്ഛിച്ച് തള്ളുമെന്നും അദ്ദേഹം പറഞ്ഞു.
    കൊല്ലം: ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട് കൊല്ലത്ത് മുന്‍ ഡിസിസി അംഗത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബ്ലേഡ് പലിശക്കാരനായ ശശീന്ദ്ര ബാബുവാണ് അറസ്റ്റിലായത്. ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട റെയ്ഡിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കൊല്ലം: തേവലക്കര കൂഴംകുളത്തു വാടകയ്‌ക്കെടുത്ത ഷെഡില്‍ ഒളിപ്പിച്ച 350 ചാക്ക് റേഷനരി പോലീസ് പിടികൂടി. കഴംകുളത്തെ സ്വകാര്യസ്‌കൂളിനു സമീപം പരീത്കുട്ടിയുടെ വീടിനോടുചേര്‍ന്നുള്ള ഷെഡില്‍നിന്നാണു കഴിഞ്ഞദിവസം അര്‍ധരാത്രി തെക്കുംഭാഗം എസ്.ഐ: വിനോദ്ചന്ദ്രനും സംഘവും അരി പിടികൂടിയത്. റഹിം എന്നയാള്‍ വാടകയ്‌ക്കെടുത്തതാണ് ഷെഡെന്നും റേഷന്‍ കടകളില്‍നിന്നും കള്ളക്കടത്തു നടത്തി കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണ് അരിയെന്നു പോലീസ് പറഞ്ഞു. ചണചാക്കുകളില്‍ നിന്നു പ്ലാസ്റ്റിക് ബാഗുകളിലേക്കു മാറ്റിയ അരിയുടെ പുറത്ത് ബ്രാന്റ് നെയിം പതിച്ചിട്ടില്ല. ഏതാനും ചാക്കുകളില്‍ ഗോതമ്പും കണ്ടെത്തി. ഗോഡൗണിന് രാത്രി … Continue reading "350 ചാക്ക് റേഷനരി പിടികൂടി"
കൊല്ലം: മതിയായ രേഖകളില്ലാതെ കടത്താന്‍ ശ്രമിച്ച ഒരു കിലോ 140 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. അങ്കമാലി സ്വദേശി സുരേഷില്‍നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. കരുനാഗപ്പള്ളിയിലെ വിവിധ ആഭരണശാലകള്‍ക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്ന സ്വര്‍ണാഭരണങ്ങളാണ് ഇന്റലിജന്‍സ് സ്‌ക്വാഡ് ഷാഡോ ഓപ്പറേഷനിലൂടെ പിടികൂടിയത്. ആഭരണങ്ങള്‍ക്ക് നികുതിയും സെക്യൂരിറ്റിയുമായി 477000 രൂപ ചുമത്തി. വാണിജ്യനികുതി ഇന്റലിജന്‍സ് ഡെപ്യൂട്ടി കമ്മീഷണര്‍ വി.സതീഷ്, അസി.കമ്മീഷണര്‍ ഇ.കമറുദ്ദീന്‍ എന്നിവരുടെ നിര്‍ദേശപ്രകാരമാണ് ആഭരണങ്ങള്‍ പിടികൂടിയത്.
      കൊല്ലം: മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 27 പേര്‍ക്ക് പരിക്ക്. അമ്പലപ്പുഴയില്‍നിന്ന് മല്‍സ്യത്തൊഴിലാളികളെയും കൊണ്ട് കൊല്ലം വാടിയിലേക്ക് വരികയായിരുന്ന മിനിബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ദേശീയപാതയില്‍ ഇന്ന് രാവിലെ ടൈറ്റാനിയം ജംഗ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റ കൊല്ലം ജില്ലാആശുപത്രിയിലും നീണ്ടകര ഫൗണ്ടേഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മത്സ്യബന്ധനത്തിനായി ദിവസവും അമ്പലപ്പുഴയില്‍നിന്ന് കൊല്ലത്തേക്ക് വരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ചവറപോലീസ്, ഹൈവേ പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തലയ്ക്കും കൈകാലുകള്‍ക്കുമാണ് മിക്കവര്‍ക്കും പരിക്ക്.
കൊല്ലം: തെന്മല പരപ്പാര്‍ ഡാം ടോപ്പിന് സമീപം കാട്ടനയിറങ്ങി വിറക് ശേഖരിക്കാന്‍ പോയ തൊഴിലാളികളെ ഓടിച്ചു. ഇക്കോടൂറിസത്തിന്റെ ലിഷര്‍ സോണിനോട് ചേര്‍ന്ന സ്ഥലമാണിത്. കെ.ഐ.പി. ലേബര്‍ കോളിനിയില്‍നിന്ന് വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘമാണ് കാട്ടാനകളുടെ ആക്രമണത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ആനക്കൂട്ടം പാഞ്ഞടുക്കുന്നത് കണ്ട് ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇക്കോടൂറിസം സോണിലേക്കും തെ•ല ഡാമിലേക്കുമുള്ള പാതയില്‍ കാട്ടാനകള്‍ തമ്പടിച്ചതോടെ സഞ്ചാരികള്‍ ആശങ്കയിലായി. കുട്ടിയാനയടക്കം ആറ് കാട്ടാനകളാണ് ഡാം ടോപ്പില്‍ തൊഴിലാളികളെ ഓടിച്ചത്. ഈ കാട്ടാനകള്‍ വൈകിട്ടോടെ … Continue reading "തെന്മലയില്‍ കാട്ടാനക്കൂട്ടമിറങ്ങി ഭീതി പരത്തി"
കൊല്ലം: വില്‍പ്പന നികുതി വിജിലന്‍സ് വിഭാഗം കരുനാഗപ്പള്ളിയില്‍ നടത്തിയ റെയ്ഡില്‍ 4.85 കിലോ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ തൃശ്ശൂര്‍ സ്വദേശി ധനീഷി(27)നെ പോലിസ് അറസ്റ്റ് ചെയ്തു. ഓച്ചിറ ടൗണില്‍ സംശയകരമായി കണ്ട യുവാവിനെ വിജിലന്‍സ് സംഘം പിന്‍തുടര്‍ന്നു.ഇതിനിടെ കരുനാഗപ്പള്ളി ടൗണിലെ സ്വര്‍ണ കടയിലേക്ക് കയറുന്നതിനിടയില്‍ പിടികൂടുകയായിരുന്നു. വിവിധ സ്വര്‍ണ ഉരുപ്പടികള്‍ അടങ്ങിയ 4.85 കിലോ സ്വര്‍ണം യുവാവില്‍ നിന്ന് പിടിച്ചെടുത്തു. ഓച്ചിറയില്‍ നിന്നും ബസ്സില്‍കയറിയ യുവാവിനൊപ്പം വിജിലന്‍സ് വിഭാഗവും കയറി പിന്‍തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഇന്റലിജന്‍സ് ഓഫിസര്‍ … Continue reading "നാലരക്കിലോ സ്വര്‍ണം പിടികൂടി"

LIVE NEWS - ONLINE

 • 1
  2 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  2 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  2 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  2 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  2 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  2 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  2 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  2 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  3 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്