Sunday, May 31st, 2020

    കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം കെസിഎം മേത്തര്‍ റോഡില്‍ ഇന്ന് പുലര്‍ച്ചെയുണ്ടയ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തി നശിച്ചു. പഴയ സ്‌പെയര്‍പാര്‍ട്‌സുകളുടെ വില്‍പ്പന നടത്തുന്ന കടകളിലാണ് തീ പിടുത്തമുണ്ടായത്. 16 കടകളില്‍ പത്തെണ്ണം പൂര്‍ണമായും കത്തി നശിച്ചു. ഏകദേശം 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. കടകളില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സാധ്യതയില്ലെന്ന് അഗ്നിശമന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തൊട്ടടുത്ത് തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നുള്ള … Continue reading "എറണാകുളത്ത് പത്ത് കടകള്‍ കത്തി നശിച്ചു"

READ MORE
      കൊച്ചി: തൂക്കിലേറ്റുംമുമ്പ് കൈകാലുകള്‍ ബന്ധിക്കുന്ന രീതി സംസ്ഥാനം സ്വീകരിച്ചത് നിയമ കമ്മിഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ മാതൃകാ ജയില്‍ മാന്വലില്‍ നിന്നാണെന്നു ജയില്‍വകുപ്പ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തൂക്കിക്കൊല്ലുമ്പോള്‍ മറ്റുതരത്തില്‍ ശരീരത്തിനു ക്ഷതമേല്‍ക്കുന്നില്ലെന്ന് ഉറപ്പാക്കാനാണു കൈകാലുകള്‍ കെട്ടുന്നതെന്നും ജയില്‍ ചീഫ് വെല്‍ഫെയര്‍ ഓഫിസര്‍ കെ. എ. കുമാരന്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. കുറ്റവാളികളെ തൂക്കിക്കൊല്ലുമ്പോള്‍ കൈകാലുകള്‍ കെട്ടുന്നതു മനുഷ്യത്വരഹിതമാണെന്ന് ആരോപിച്ച് എ. ജി. ബേസില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിശദീകരണം. കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും … Continue reading "തൂക്കിലേറ്റുംമുമ്പ് കൈകാലുകള്‍ ബന്ധിക്കുന്നത് നിയമ കമ്മിഷന്‍ ശുപാര്‍ശ പ്രകാരം"
  കൊച്ചി:  ബാര്‍ കോഴക്കേസിന്റെ അന്വേഷണം വൈകുന്നത് ആരോപണം ഉന്നയിച്ച ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ നടപടികള്‍ കാരണമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഓരോ ദിവസവും ബിജു രമേശ് പുതിയ തെളിവുകള്‍ പുറത്ത് വിടുകയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ബാര്‍ കോഴക്കസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.എല്‍.എ: എ.വി.താമരാക്ഷന്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പത്ത് സാക്ഷികളെ ചോദ്യം ചെയ്തു. മാണിക്കെതിരെ അവരാരും തന്നെ മൊഴി നല്‍കിയിട്ടില്ല. … Continue reading "കേസന്വേഷണം വൈകിപ്പിക്കുന്നത് ബിജു രമേശെന്ന് സര്‍ക്കാര്‍"
    കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇമിഗ്രേഷനിലെ എസ്.ഐമാരായ മനു, കൃഷ്ണകുമാര്‍ എന്നിവര്‍ അടക്കം നാലുപേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. മനുവിന്റെയും കൃഷ്ണകുമാറിന്റെയും സഹായത്തോടെ നെടുമ്പാശ്ശേരി വഴി 30 തവണ സ്വര്‍ണം കടത്തപ്പെട്ടതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ കരുതല്‍ തടങ്കലിന് ശിപാര്‍ശയും ചെയ്യും.
കൊച്ചി: കേരള സര്‍വകലാശാലയില്‍ നടക്കുന്ന സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നുവെന്ന് രജിസ്ട്രാര്‍ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മപരിശോധന, വോട്ടിങ്, വോട്ടെണ്ണല്‍ തുടങ്ങി തെരഞ്ഞെടുപ്പ് നടപടികളുടെ വിവരം രജിസ്ട്രാര്‍ പോലീസിനെ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വേണ്ട നടപടിയെടുക്കണമെന്നും സഹകരണം നല്‍കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സെനറ്റംഗം അഡ്വ. എസ്. കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. ജനവരി … Continue reading "സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിന് സുരക്ഷ ഉറപ്പാക്കണം: ഹൈക്കോടതി"
    കൊച്ചി: പുതുമോടിയോടെയാവും കൊച്ചി മെട്രോ ഓടിത്തുടങ്ങുക. ഡല്‍ഹി മെട്രോക്ക് സമാനമായി കൊച്ചിയിലും മെട്രോ യാത്രചെയ്യാന്‍ ടിക്കറ്റിനുപകരം റീച്ചാര്‍ജ് ചെയ്യാന്‍ പാകത്തിലുള്ള കാര്‍ഡുകളാവും ഉണ്ടാവുക. ഈ കാര്‍ഡുകള്‍ ബോട്ടുയാത്ര, ഷോപ്പിംഗ് എന്നിവക്കും ഉപയോഗിക്കാം. ഇത്തരം കാര്‍ഡുകള്‍ തയ്യാറാക്കാന് കെ.എം.ആല്‍ എല്‍. നാഷണല്‍ പേമെന്റ് കോര്പ്പറേഷനുമായി ധാരണയായി. ഡല്‍ഹിയില്‍ നടന്ന കെ.എം.ആര്.എല്‍. ബോര്ഡ് യോഗം ഇക്കാര്യവും പരിഗണിച്ചു. ഡല്‍ഹി മെട്രോയും വിവിധോദ്ദേശ്യ കാര്‍ഡുകള്‍ രംഗത്തിറക്കിയിരുന്നു. എന്നാല്‍ അവ മെട്രോയിലും ബസ്സിലുമുള്ള യാത്രയ്ക്കു മാത്രമേ ഉപയോഗിക്കാനാവൂ. ബാങ്കുകളിലെ ഡെബിറ്റ്, … Continue reading "കൊച്ചി മെട്രോയുടെ ഓട്ടം പുതുമകളോടെ"
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണാഭരണങ്ങളും രൂപയും തട്ടിയെടുത്ത സ്ത്രീ അറസ്റ്റില്‍. കുറുപ്പംപടി ചിറങ്ങര വീട്ടില്‍ ജിജി മാത്യു(40)വാണ് അറസ്റ്റിലായത്. 3 ലക്ഷം രൂപയോളം വരുന്ന സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ഒളിവില്‍ പോയ ഇവരെ പിടികൂടുകയായിരുന്നു. ഇവര്‍ ആലുവയിലെ വിസാതട്ടിപ്പ് കേസിലും പ്രതിയാണ്. പത്രത്തില്‍ പത്തനംതിട്ട സ്വദേശിയായ അധ്യാപകന്‍ കൊടുത്ത പുനര്‍വിവാഹപരസ്യം കണ്ട് ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു പരിചയപ്പെട്ട ശേഷം വിവാഹത്തിന് സമ്മതമാണെന്നും വിവാഹത്തിന് മുമ്പായി 10 പവന്‍ സ്വര്‍ണവും 1 ലക്ഷം രൂപയും വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. … Continue reading "വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ് ; സ്ത്രീ അറസ്റ്റില്‍"
      കൊച്ചി: ബൈക്ക് മീഡിയനില്‍ തട്ടി മറിഞ്ഞു യുവാവ് മരിച്ചു. മണര്‍കാട് മാലം തെക്കേ മഴവഞ്ചേരില്‍ ജോയിയുടെ മകന്‍ റോബിനാ (30) ണു മരിച്ചത്. കളമശേരി അപ്പോളോ ടയേഴ്‌സ് ജംഗ്ഷനു സമീപമാണ് അപകമുണ്ടായത്. കഴിഞ്ഞ രാത്രി 12-നായിരുന്നു അപകടം. പരിക്കേറ്റ റോബിനെ ഉടന്‍ തന്നെ ഇടപ്പള്ളി പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കളമശേരി ഐടി പാര്‍ക്കില്‍ കെല്‍ട്രോണ്‍ ജീവനക്കാരനായ റോബിന്‍ ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ കളമശേരിയില്‍ മെട്രോ നിര്‍മാണത്തിന്റെ ഭാഗമായി വഴിതിരിച്ചുവിടുന്നിടത്തു കെട്ടിയ … Continue reading "ബൈക്ക് മീഡിയനില്‍ തട്ടി മറിഞ്ഞു യുവാവ് മരിച്ചു"

LIVE NEWS - ONLINE

 • 1
  3 hours ago

  സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

 • 2
  11 hours ago

  കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

 • 3
  12 hours ago

  കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

 • 4
  12 hours ago

  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

 • 5
  1 day ago

  സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

 • 6
  1 day ago

  സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

 • 7
  1 day ago

  രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

 • 8
  2 days ago

  കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

 • 9
  2 days ago

  WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌