Thursday, December 12th, 2019

        കൊച്ചി: കോടതിയില്‍ ന്യായാധിപര്‍ വാദത്തിനിടെ നടത്തുന്ന പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നത് തടയണമെന്ന ഹര്‍ജിയില്‍ മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവ്. മലയാളത്തിലെ പ്രധാന വാര്‍ത്താചാനലുകള്‍ക്കും മുന്‍നിര പത്രങ്ങള്‍ക്കുമാണ് നോട്ടീസ് അയക്കുന്നത്. കൂടാതെ എറണാകുളം പ്രസ് ക്ലബിനും നോട്ടീസ് അയക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. ഡിജോ കാപ്പനാണ് കോടതിയെ സമീപിച്ചത്. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന നിലപാട് അറിയിച്ചിരുന്നു. പരാമര്‍ശങ്ങള്‍ വാര്‍ത്തയാക്കുന്നതിന് ചില നിയന്ത്രണം ആവശ്യമാണെന്ന് അഡ്വക്കേറ്റ് … Continue reading "പരാമര്‍ശം വാര്‍ത്തയാക്കല്‍ ; മാധ്യമങ്ങള്‍ക്ക് കോടതി നോട്ടീസ്"

READ MORE
  കൊച്ചി: എടയാര്‍ വ്യവസായ മേഖലയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 30 ടണ്‍ യൂറിയ പോലീസും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടുകൂടി. കാര്‍ഷികാവശ്യങ്ങള്‍ക്കായി സബ്‌സിഡി നിരക്കില്‍ നല്‍കുന്ന യൂറിയയാണ് പിടികൂടിയത്. യൂറിയ കയറ്റിവന്ന ഒരു ലോറിയും ഇവിടെ നിന്ന് പിടികൂടിയിട്ടുണ്ട്. എടയാര്‍ വ്യവസായ മേഖലയില്‍ പുതുതായി തുടങ്ങാന്‍പോകുന്ന മൂന്ന് കമ്പനിവളപ്പിലാണ് വെള്ളിയാഴ്ച രാവിലെ യൂറിയ സൂക്ഷിച്ചിരിക്കുന്നതായി നാട്ടുകാര്‍ കണ്ടെത്തിത്. മെലാമിന്‍ എന്ന വിഷവസ്തുചേര്‍ന്ന പശ ഉണ്ടാക്കുന്ന കമ്പനി ഇവിടെ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതായിരുന്നു. ഇവിടത്തെ അസംസ്‌കൃതവസ്തു യൂറിയയാണെന്നതിനാല്‍ നാട്ടുകാര്‍ … Continue reading "അനധികൃത യൂറിയ പിടികൂടി"
കൊച്ചി: വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നു പേരെ കുറുപ്പംപടി പോലീസ് അറസ്റ്റുചെയ്തു. ഇവരില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും സഹോദരങ്ങളുമാണ്. ഒന്നാംപ്രതി മീമ്പാറ പഴങ്ങാട്ടില്‍ വിഷ്ണു (24) വിനെ കുറുപ്പംപടി ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി റിമാന്റ് ചെയ്തു. ക്രാരിയേലി സ്വദേശികളായ സഹോദരങ്ങളെ എറണാകുളം ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. ഒരു വടിവാള്‍ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കൊച്ചി: എംസി റോഡില്‍ കാലടിയിലെ നിലവിലുള്ള ശ്രീശങ്കരപാലം അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഒക്‌ടോബര്‍ അഞ്ചിനു ഗതാഗതത്തിനു തുറന്നുകൊടുക്കുവാനും അവിടെ നിലവിലുള്ള പാലത്തിനു സമാന്തരമായി പടിഞ്ഞാറുഭാഗത്തു പുതിയ പാലം അടിയന്തരമായി നിര്‍മിക്കാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു. സമാന്തര പാലം പൂര്‍ത്തിയാക്കിയ ശേഷം ഇതിന്റെ തുടര്‍ച്ചയായി ബൈപാസ് നിര്‍മാണവും വേഗത്തില്‍ പൂര്‍ത്തിയാക്കും. വിള്ളല്‍ കണ്ട ഭാഗത്തിനു പുറമേ മറ്റു ഭാഗങ്ങളിലും എന്തെങ്കിലും തകരാറുകള്‍ ഉണ്ടോയെന്നു വിശദമായി പരിശോധിച്ച ശേഷമായിരിക്കും പാലം തുറന്നുകൊടുക്കുക. 42 കോടി രൂപയ്ക്കു ഭരണാനുമതി … Continue reading "കാലടിയില്‍ സമാന്തര പാലം നിര്‍മിക്കും"
        കൊച്ചി: കേസുകള്‍ പരിഗണിക്കുമ്പോള്‍ കോടതികള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന കാര്യത്തില്‍ ഹൈക്കോടതി നിലപാട് ആരാഞ്ഞു. അഡ്വക്കേറ്റ് ജനറല്‍, കേരള ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എന്നിവരോടാണ് വിശദീകരണം തേടിയത്. തിങ്കളാഴ്ച അസോസിയേഷന്‍ പ്രസിഡന്റിനോട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനും കോടതി ഉത്തരവിട്ടു. കോടതി നടത്തുന്ന പരാമര്‍ശങ്ങള്‍ അതുപോലെയല്ല മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് … Continue reading "മാധ്യമങ്ങള്‍ക്ക് നിയന്ത്രണം; ഹൈക്കോടതി നിലപാട് തേടി"
കൊച്ചി: റബറിന്റെ കുത്തനെയുള്ള വിലയിടിവില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിരുത്തരവാദപരമായ നിലപാടില്‍ പ്രതിഷേധിച്ചും റബര്‍ ഉത്പാദക സംഘങ്ങളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും വ്യാഴാഴ്ച നടക്കും. കോതമംഗലം റബര്‍ ബോര്‍ഡ് റീജണല്‍ ഓഫീസിന് മുമ്പില്‍ രാവിലെ 9.30 ന് നടക്കുന്ന ധര്‍ണ റബ്ബര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.സി.സിറിയക്ക് ഉദ്ഘാടനം ചെയ്യും. 240 രൂപയുണ്ടായിരുന്ന റബ്ബര്‍ വില കുത്തനെ താഴ്ന്ന് 120 രൂപയില്‍ എത്തിയിരിക്കുകയാണ്. വില ഉയര്‍ന്ന സമയത്ത് ടാപ്പിംഗ് ചാര്‍ജ്് ഉള്‍പ്പെടെ ഉത്പാദന … Continue reading "റബര്‍ വിലയിടിവ് ; മാര്‍ച്ചും ധര്‍ണയും വ്യാഴാഴ്ച"
കൊച്ചി: കെ.എസ്.ഇ.ബി. ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന മിന്നല്‍ പരിശോധനയില്‍ ജില്ലയില്‍ നിന്ന് പിടിച്ചത് 90 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം. വൈദ്യുതി മോഷണം തടയുന്നതിന്റെ ഭാഗമായിട്ടാണ് പരിശോധന. കെ.എസ്.ഇ.ബി. വിജിലന്‍സ് വിഭാഗത്തിന്റെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (എ.പി.ടി.എസ്.) വിഭാഗത്തിന്റെ വിവിധ സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ മോഷണം കണ്ടെത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴ് കോടി രൂപയുടെ മോഷണമായിരുന്നു കെഎസ്ഇബി പിടിച്ചത്. എന്നാല്‍ ഏപ്രില്‍ മാസം മുതല്‍ എറണാകുളം ജില്ലയില്‍ … Continue reading "ജില്ലയില്‍ 90 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം കണ്ടെത്തി"
          കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നു കുട്ടികളെ കേരളത്തിലേക്കു കടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അനാഥാലയങ്ങളില്‍ കഴിയുന്നവരുടെ പൂര്‍ണവിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. നാലാഴ്ചയ്ക്കകം സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ജാര്‍ഖണ്ഡ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാനങ്ങളില്‍നിന്നു 400 സഓളം കുട്ടികളെയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മതിയായ രേഖകളില്ലാതെ കേരളത്തിലെത്തിച്ചതായി കണ്ടെത്തിയത്. ട്രെയിനില്‍ കുത്തിനിറച്ച നിലയിലായിരുന്നു കുട്ടികളെ കൊണ്ടുവന്നത്. മേയ് 24, 25 തീയതികളിലാണ് ഒലവക്കോട് റയില്‍വേ സ്‌റ്റേഷനില്‍ 578 കുട്ടികളെ … Continue reading "കുട്ടികളെ കടത്ത് ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു"

LIVE NEWS - ONLINE

 • 1
  3 mins ago

  സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

 • 2
  44 mins ago

  നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല…അസം ജനതയോട് മോദി

 • 3
  45 mins ago

  നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ല: മോദി

 • 4
  2 hours ago

  കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

 • 5
  2 hours ago

  മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

 • 6
  2 hours ago

  കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

 • 7
  3 hours ago

  വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

 • 8
  3 hours ago

  വയനാട്ടില്‍ തീ പിടിത്തം

 • 9
  3 hours ago

  ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു