Wednesday, February 19th, 2020

    വീഡിയോ ഗെയിം കളിക്കുന്ന കുട്ടികളില്‍ മാനസിക-ബുദ്ധിവളര്‍ച്ച ത്വരിതപ്പെടുന്നതായി പഠനങ്ങള്‍. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും വീഡിയോ ഗെയിം പരിശീലിക്കുന്നത് മാനസിക വളര്‍ച്ചയെയും കാര്യങ്ങള്‍ കണ്ടെത്താനുള്ള കഴിവിനെയും ത്വരിതപ്പെടുത്തുമത്രെ. വീഡിയോ ഗെയിം കളിക്കുന്നവരില്‍ കാര്യങ്ങള്‍ കണ്ടെത്താനുള്ള കഴിവും വേഗതയും വര്‍ധിക്കുമത്രെ. ഗെയിമുകളില്‍ ഏര്‍പ്പെടുക വഴി കുട്ടികളുടെ തലച്ചോര്‍ പ്രവര്‍ത്തനം കാര്യക്ഷമമാവുകയും അതുവഴി അവരുടെ കഴിവ് വികസിക്കുകയും ചെയ്യുമെന്നാണ് പഠനങ്ങളിലെ വെളിപ്പെടുത്തലുകള്‍. വീഡിയോ ഗെയിമുകളായ ഡ്രൈവിംഗ് ഗെയിം, വിശ്വല്‍ സേര്‍ച്ച് ഗെയിം, ഷൂട്ടിംഗ് ഗെയിം തുടങ്ങിയവ ഒരാളില്‍ അടങ്ങിക്കിടക്കുന്ന … Continue reading "വേഗത്തില്‍ വളരണോ വീഡിയോഗെയിം കളിക്കൂ!"

READ MORE
ദില്ലി: പതിമൂന്നു തികയാത്തവര്‍ക്ക് ഫേസ്ബുക്കില്‍ ദില്ലി ഹൈക്കോടതിയുടെ വിലക്ക്. പതിമൂന്നു തികയാത്തവര്‍ക്ക് ഫേസ്ബുക്കില്‍ വിലക്ക് അറിയിച്ചുകൊണ്ടുള്ള സന്ദേശം മാത്രമേ ഇനി കാണൂ. ശരിയായ പ്രായം അറിയിച്ചിട്ടുവേണം ഫേസ്ബുക്കില്‍ അംഗമാകാന്‍. ആക്ടിംഗ് ചീഫ് ജസ്റ്റിസ് ബിഡി അഹമ്മദ്, വിഭു ബഖ്രു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഫേസ്ബുക്കിന്റെ ഹോംപേജില്‍ കുട്ടികളെ വിലക്കുന്നതായി സന്ദേശം വലുതായി കൊടുക്കണമെന്നാണ് കോടതിയുടെ ഫേസ്ബുക്കിനോടുള്ള നിര്‍ദ്ദേശം. ഇതനുസരിച്ച് സൈറ്റിന്റെ ഹോം പേജില്‍ത്തന്നെ കുട്ടികളെ വിലക്കുന്നതായി സന്ദേശം കൊടുക്കുമെന്ന് ഫേസ്ബുക്കിന് വേണ്ടി ഹാജരായ പരാഗ് … Continue reading "13 തികയാത്തവര്‍ക്ക് ഫേസ്ബുക്കില്‍ പ്രവേശനമില്ല : ദില്ലി ഹൈക്കോടതി"
പട്‌ന: പട്‌നയിലെ സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും മറ്റുമായി പെണ്‍കുട്ടികള്‍ നേരിടുന്ന കടുത്ത സുരക്ഷാ പ്രശ്‌നങ്ങളെ കണക്കിലെടുത്ത്‌ പട്‌ന ഡിസ്‌ട്രിക്ട്‌ മജിസ്‌ട്രേറ്റ്‌ നഗരത്തിലെ സ്‌കൂളുകളില്‍ സി സി ക്യാമറ സ്ഥാപിയ്‌ക്കാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ക്യാമറകള്‍ സ്ഥാപിയ്‌ക്കുന്നതോടെ സ്‌കൂള്‍ ബസിലെ ജീവനക്കാരുടെയും മറ്റു ജീവനക്കാരുടെയും സ്വഭാവം ഏറെക്കുറെ മനസിലാക്കാനും കുട്ടികളുടെ സുരക്ഷ ഉറപ്പ്‌്‌ വരുത്താനും സാധിക്കുമെന്നാണ്‌ കരുതുന്നത്‌. യാത്രക്കകള്‍ക്കിടയിലെ സ്‌കൂള്‍ കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി വിലയിരുത്തിയ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ്‌ നിര്‍ദ്ദേശം മജിസ്‌ട്രേറ്റിന്‌ മുന്നില്‍ എത്തിച്ചത്‌. സ്‌കൂള്‍ ബസുകളില്‍ … Continue reading "സ്‌കൂളുകളിലും സ്‌കൂള്‍ ബസുകളിലും ഇനി സി സി ടി വി"
മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്‌? സംശയിക്കേണ്ട ആദ്യമുണ്ടായത്‌ കോഴി തന്നെയാണ്‌്‌. തലമുറകളെ കുഴക്കിയ ഈ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തിയിരിക്കുന്നത്‌ ഷെഫീല്‍ഡ്‌, വാര്‍വിക്‌ സര്‍വകലാശാലകളിലെ ശാസ്‌ത്ര സംഘമാണ്‌. കോഴി മുട്ടത്തോടില്‍ നിന്നാണ്‌ ഇത്‌ സംബന്ധിച്ച്‌ ഇവര്‍ക്ക്‌ തെളിവുകള്‍ ലഭിച്ചത്‌. മുട്ടത്തോടിന്റെ സൃഷ്ടിയ്‌ക്ക്‌ ഒഴിച്ചുകൂടാനാവാത്ത വസ്‌തുവാണ്‌ ഓവോക്ലെയ്‌ഡിന്‍ എന്ന പ്രോട്ടീന്‍. ഇത്‌ പിടക്കോഴിയുടെ അണ്ഡകോശത്തിലാണ്‌ കാണുക. അപ്പോള്‍ പിന്നെ മുട്ടയുടെ അവകാശി പിടക്കോഴിയല്ലേ. ഹെക്ടര്‍ എന്ന നൂതന കമ്പ്യൂട്ടറിന്റെ സഹായത്തോടെയാണു ശാസ്‌ത്രജ്ഞന്‍മാര്‍ ഇത്‌ കണ്ടുപിടിച്ചത്‌. 
ബെയ്‌ജിങ്‌: മൂന്ന്‌ ചൈനീസ്‌ ബഹിരാകാശ യാത്രികര്‍ സ്‌പേസ്‌ സ്‌റ്റേഷനില്‍ നിന്ന്‌ രാജ്യത്തെ വിവിധ സ്‌കൂളിലെ കുട്ടികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വ്യാഴാഴ്‌ച രാവിലെ ഒരു മണിക്കൂറോളമാണ്‌ ഇവര്‍ വിദ്യാര്‍ഥികളുമായി സംസാരിച്ചു. ചൈനയില്‍ ഇത്‌ ആദ്യമായാണ്‌ സ്‌പേസ്‌ സെന്ററില്‍ നിന്ന്‌ ബഹിരാകാശയാത്രികര്‍ ക്‌ളാസ്‌റൂം പ്രഭാഷണം നടത്തുന്നത്‌. ബഹിരാകാശ പര്യവേക്ഷണത്തില്‍ ചൈനയുടെ കുതിച്ചുചാട്ടമായാണ്‌ സംഭവം വിലയിരുത്തപ്പെടുന്നത്‌. ബഹിരാകാശയാത്രികയായ വാങ്‌ യാംപിങ്ങാണ്‌ ചൈനയുടെ സ്‌പേസ്‌ സ്‌റ്റേഷനായ തിയാങ്കോങ്‌1ല്‍ നിന്നും മുന്നൂറ്റി മുപപത്‌ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളില്‍ നിന്നായി തത്സമയം ചോദ്യങ്ങള്‍ ശേഖരിച്ചത്‌. ചൈനയുടെ … Continue reading "ബഹിരാകാശ യാത്രികര്‍ വിദ്യാര്‍ഥികളുമായി അനുഭവങ്ങള്‍ പങ്കുവെച്ചു"
മുംെബെ: സ്‌മാര്‍ട്ട്‌ ഫോണ്‍ ഉപയോഗത്തില്‍ വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍. ടി. സി. എസ്‌. നടത്തിയ സര്‍വേ പ്രകാരം 70% വിദ്യാര്‍ഥികള്‍ സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്നാണു അറിയുവാന്‍ കഴിഞ്ഞത്‌. ഇന്റര്‍നെറ്റ്‌ സൗകര്യങ്ങളാണു വിദ്യാര്‍ഥികളെ ഫോണിലേക്ക്‌ ആകര്‍ഷിക്കുന്നത്‌. 14 നഗരങ്ങളിലെ 17,500 വിദ്യാര്‍ഥികള്‍ക്കിടെയാണു സര്‍വേ നടന്നത്‌. സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍ വന്‍കിടനഗരങ്ങളിലെ കുട്ടികളെ ചെറുനഗരങ്ങളിലെ കുട്ടികള്‍ പിന്നിലാക്കിയതായും സര്‍വേയില്‍ കണ്ടെത്തി. മെട്രോ നഗരങ്ങളിലെ 59.36 ശതമാനം വിദ്യാര്‍ഥികള്‍ക്കാണു സ്‌മാര്‍ട്‌ ഫോണ്‍ ഉള്ളത്‌. മിനി മെട്രോകളില്‍ 59.36 ശതമാനവും. സാമൂഹിക വിദ്യാഭ്യാസ കാര്യങ്ങള്‍ക്കാണു … Continue reading "സ്‌മാര്‍ട്‌ ഫോണ്‍ ഉപയോഗത്തില്‍: വിദ്യാര്‍ഥികള്‍തന്നെ മുന്നില്‍"
ന്യൂഡല്‍ഹി : ഇന്ത്യന്‍ നിയമത്തിന് വിരുദ്ധമായി പ്രായപൂര്‍ത്തിയാകാത്തവര്‍ എങ്ങിനെ ഫേസ്ബുക്ക് അക്കൗണ്ട് നേടുന്നുവെന്നതില്‍ വിശദീകരണം നല്‍കണമെന്ന് കോടതി. മുന്‍ ബി ജെ പി നേതാവ് ഗോവിന്ദാചാര്യ നല്‍കിയ ഹരജിയില്‍ ഡല്‍ഹി ഹൈക്കോടതിയാണ് കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുള്ളത്. പതിനെട്ട് വയസ്സില്‍ താഴെ പ്രായമുള്ളവര്‍് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ്് സൈറ്റുകളില്‍ അക്കൗണ്ട് നേടുന്നതിനെ കുറിച്ച് 10 ദിവസത്തിനുള്ളില്‍ സത്യവാങ്മൂലം നല്‍കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്്. ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികളും പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ ബി ഡി അഹമ്മദ് വിഭു … Continue reading "പ്രായപൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്കില്‍ : കോടതി വിശദീകരണം തേടി"
വസ്ത്ര നിര്‍മാണത്തിലെ രാസ വസ്തുക്കളുടെ അളവും ഗുണനിലവാരവും പരിശോധിക്കണമെന്നും അവ നിയന്ത്രിക്കുമെന്നും ഇന്തോനേഷ്യന്‍ സര്‍ക്കാര്‍. കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിലാണ് ഈ ഉത്തരവ് ബാധകമാവുക. ഫെബ്രുവരി 6മുതല്‍ ഈ നിയമം ഇന്തോനേഷ്യയില്‍ പ്രാബല്യത്തില്‍ വന്നു. പല കമ്പനികളും കുട്ടികളുടെ വസ്ത്ര നിര്‍മാണത്തിന് പ്രത്യേകിച്ച് നിറങ്ങളുള്ള വ്‌സത്രങ്ങള്‍ക്ക് വ്യാപകമായ തോതില്‍ രാസ വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്. ഗുണനിലവാരം കുറഞ്ഞതും ഇവയുടെ അമിത ഉപയോഗവും കുട്ടികള്‍ക്ക് ത്വഗ് രോഗങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ജനനം മുതല്‍ … Continue reading "കുട്ടികളുടെ വസ്ത്ര നിര്‍മാണത്തില്‍ രാസവസ്തുക്കളുടെ അളവ് നിയന്ത്രിച്ചു"

LIVE NEWS - ONLINE

 • 1
  3 mins ago

  ഷൈനി സ്റ്റാറായി; ഓര്‍മ്മകളില്‍ നീന്തിത്തുടിച്ചു: വില്‍സന്‍

 • 2
  6 mins ago

  ഇടനെഞ്ച് പൊട്ടിയ വേദനയോടെ വത്സരാജ് പറഞ്ഞു, അവളെ തൂക്കിലേറ്റണം…

 • 3
  1 hour ago

  ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

 • 4
  2 hours ago

  തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

 • 5
  2 hours ago

  പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

 • 6
  2 hours ago

  ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

 • 7
  3 hours ago

  പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

 • 8
  3 hours ago

  വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

 • 9
  6 hours ago

  കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍