Saturday, December 14th, 2019
പ്രളയമോ ട്രഷറി നിയന്ത്രണമോ ഇല്ലാതിരുന്ന സമയത്തുപോലും ചില തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം വേണ്ടത്ര പുരോഗമിച്ചിരുന്നില്ല
കാസര്‍കോട്: പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ ഗോഡൗണില്‍ നിന്ന് കവര്‍ന്ന സാധനങ്ങള്‍ വാങ്ങിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. കുഡ്‌ലു വിവേകാനന്ദ നഗറിലെ വിട്ടല്‍ ഗെട്ടിയെയാണ് (43) അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലെ രണ്ട് ജീവനക്കാരടക്കം മൂന്നുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. വരെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ച ചെയ്യുന്ന സാധനങ്ങള്‍ വിട്ടല്‍ ഗെട്ടിയുടെ കടയിലേക്ക് വിലകുറച്ച് നല്‍കുകയാണെന്ന് മൊഴി നല്‍കിയത്. തുടര്‍ന്ന് കടയിലെത്തി പോലീസ് പരിശോധിച്ചപ്പോള്‍, കവര്‍ച്ച ചെയ്ത സാധനങ്ങള്‍ … Continue reading "കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍"
ഭര്‍ത്താവ് ചന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു
പ്രതിഷേധത്തിന്റെ പുതിയ മുഖവുമായി ഡിവൈഎഫ്‌ഐ
കാസര്‍കോട്: വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. സൗത്ത് ചിത്താരി വി പി റോഡില്‍ ഫാത്വിമ മന്‍സിലിലെ ടി സുഹ്‌റയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണം കാണാതായതെന്നാണ് പരാതി. വീട്ടിലെത്തിയ ഒരു യുവതിയെ സംശയിക്കുന്നതായും പരാതിയില്‍ പറയുന്നു. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന മേശയുടെ വലിപ്പിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗള്‍ഫില്‍ പോയ സുഹ്‌റ പോകുമ്പോള്‍ 16.5 പവന്‍, 13 പവന്‍ എന്നിങ്ങനെ രണ്ട് ബാഗുകളിലാക്കിയ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിക്കാനായി ബന്ധുവിനെ ഏല്‍പിച്ചിരുന്നു. കഴിഞ്ഞ 13നാണ് തിരിച്ചെത്തിയത്. വന്നതിന് ശേഷം … Continue reading "സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി"
കാസര്‍കോട്: പിഞ്ചുകുഞ്ഞിനെ മര്‍ദിച്ചെന്ന പരാതിയില്‍ ചന്തേര പോലീസ് അമ്മക്കെതിരേ കേസെടുത്തു. വലിയപറമ്പ് പഞ്ചായത്തില്‍ താമസിക്കുന്ന യുവതിക്കെതിരേ ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി വഴിയെത്തിയ പരാതിയാണ് കേസിനാധാരം. നാലരവയസുകാരിയായ അങ്കണവാടി വിദ്യാര്‍ഥിനിയുടെ ശരീരത്തിലെ പാടുകള്‍ കണ്ട് അന്വേഷിച്ചവരോടാണ് കുഞ്ഞ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കുട്ടിയുടെ സുരക്ഷിതത്വം കണക്കിലെടുത്തു തിരുവക്കോളിയിലെ ശിശുവികാസ് ഭവനില്‍ താമസിപ്പിച്ച കുഞ്ഞില്‍ നിന്ന് മൊഴിയെടുത്ത് ജുവനൈല്‍ ജസ്റ്റീസ് ആക്ട് 75 പ്രകാരം അമ്മക്കെതിരേ കേസെടുക്കുകയായിരുന്നു.  
കാസര്‍കോട്: വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റ്‌ചെയ്തു. ബെള്ളൂര്‍ പള്ളപ്പാടി പൊടിക്കളം സ്വദേശിയും നെല്ലിക്കട്ടയിലെ താമസക്കാരനുമായ ടി.എം. അബ്ദുള്‍ ഖാദറി(41)നെയാണ് ആദൂര്‍ പൗലീസ് അറസ്റ്റ്‌ചെയ്തു കോടതിയില്‍ ഹാജരാക്കിയത്. കേസിലെ മുഖ്യപ്രതിയായ സുള്ള്യ ഗാന്ധിനഗര്‍ സ്വദേശിയും നെല്ലിക്കട്ട ബേര്‍ക്ക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ അബ്ദുള്‍ ബഷീറിനെ(39) കഴിഞ്ഞ ദിവസം ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബഷീര്‍ മോഷ്ടിച്ചു കൊണ്ടുവരുന്ന സ്വര്‍ണാഭരണങ്ങള്‍ കര്‍ണാടകയിലും കാസര്‍ഗോഡുമായി വില്‍പ്പന നടത്തി പണം സ്വരൂപിക്കാന്‍ സഹായം … Continue reading "സ്വര്‍ണമാല തട്ടിയെടുക്കാന്‍ ശ്രമം; ഒരാള്‍കൂടി അറസ്റ്റില്‍"

LIVE NEWS - ONLINE

 • 1
  35 mins ago

  പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

 • 2
  40 mins ago

  സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

 • 3
  45 mins ago

  പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

 • 4
  48 mins ago

  നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

 • 5
  1 hour ago

  യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

 • 6
  1 hour ago

  ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

 • 7
  1 hour ago

  കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

 • 8
  1 hour ago

  ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

 • 9
  1 hour ago

  മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍