Friday, May 29th, 2020

കൂത്തുപറമ്പ് : മാലിന്യം റോഡില്‍ തള്ളാന്‍ ശ്രമിക്കവെ കാറും ഡ്രൈവറും പോലീസ് പിടിയിലായി. ഇന്നലെ രാത്രി 9.30 ഓടെ തൊക്കിലങ്ങാടി ടി.ആര്‍.എന്‍ മൂവിസിനടുത്ത് വെച്ചാണ് കാര്‍ സഹിതം പിടിയിലായത്. കെ.എല്‍ 58 ഇ1171 ആള്‍ട്ടോ മാരുതി കാറും ഡ്രൈവര്‍ മാങ്ങാട്ടുവയലിലെ എം.വി റഫീഖി(19)നെയുമാണ് എസ്.ഐ മധുമദന്‍ അറസ്റ്റ് ചെയ്തത്. വീട്ടില്‍ ബാക്കിവന്ന ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളുമാണ് ചാക്കില്‍ കെട്ടി തള്ളാന്‍ കൊണ്ടുവന്നതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം സ്റ്റേറ്റ് ബേങ്കിനടുത്ത് വലിച്ചെറിഞ്ഞ മാലിന്യം ദുര്‍ഗന്ധം പരത്തിയിരുന്നു. രാത്രികാലങ്ങളില്‍ … Continue reading "പൊതുനിരത്തില്‍ മാലിന്യം തള്ളാനെത്തിയ ഡ്രൈവറും കാറും പിടിയില്‍"

READ MORE
കണ്ണൂര്‍ : സി.പി.എം കണ്ണൂര്‍ ജില്ലാ സിക്രട്ടേറിയറ്റില്‍ രണ്ടു പുതുമുഖങ്ങള്‍. കൂത്തുപറമ്പ് ഏരിയാസിക്രട്ടറിയായ പനോളി വല്‍സനും തലശ്ശേരി ഏരിയാ സിക്രട്ടറി കാരായി രാജനുമാണ് സിക്രട്ടേറിയറ്റിലെ പുതുമുഖങ്ങള്‍.പി.ജയരാജന്‍,ടി.കൃഷ്ണന്‍,കെ.എം ജോസഫ്,കെ.കെ.നാരായണന്‍ എം.എല്‍.എ, സി.കൃഷ്ണന്‍ എം.എല്‍.എ ,ഒ.വി നാരായണന്‍,എം.പ്രകാശന്‍ മാസ്റ്റര്‍ എം. സുരേന്ദ്രന്‍,വി.നാരായണന്‍ എന്നിവരാണ് 11 അംഗ സിക്രട്ടറിയേറ്റിലെ മറ്റ് മെമ്പര്‍മാര്‍. എം.വി. ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയോഗമാണ് സിക്രട്ടേറിയറ്റ് മെമ്പര്‍മാരെ തെരഞ്ഞെടുത്തത്. ആര്‍.എസ്.എസുമായി സംഘര്‍ഷമുള്ള കൂത്തുപറമ്പ് തലശ്ശേരി മേഖലകളില്‍ സംഘടനയെ കരുത്തോടെ മുന്നോട്ടു നയിച്ചതിനുള്ള അംഗീകാരമായാണ് പനോളിയും കാരായിയും … Continue reading "പനോളി വത്സനും കാരായി രാജനും സി പി എം ജില്ലാ സിക്രട്ടറിയേറ്റില്‍"
മാഹി : ടാറ്റാസുമോയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. അഴിയൂര്‍ ജുമാഅത്ത് പള്ളിക്കടുത്ത കുഞ്ഞിപ്പറമ്പത്ത് ഉസ്മാന്‍-ലൈല ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫീല്‍(11) ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ അഴിയൂര്‍ ചുങ്കം ദേശീയ പാതയിലായിരുന്നു അപകടം. പാല്‍ വാങ്ങി വീട്ടിലേക്ക് പോകവെയാണ് ടാറ്റാ സുമോ റഫീലിനെ ഇടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പോയി തിരിച്ചു വരികയായിരുന്നു സുമോ.ഉടനെ മാഹി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഴിയൂര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ അറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫീല്‍. പിതാവ് ഉസ്മാന്‍ അവധി കഴിഞ്ഞ് കഴിഞ്ഞയാഴ്ചയാണ് ഗള്‍ഫിലേക്ക് … Continue reading "അഴിയൂരില്‍ ടാറ്റാസുമോ ഇടിച്ച് വിദ്യാര്‍ത്ഥി മരണപ്പെട്ടു"
കണ്ണൂര്‍ : ഇറ്റാലിയന്‍ ചരക്ക് കപ്പലായ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള വെടിയേറ്റ് നീണ്ട കരയില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം തീരദേശ മല്‍സ്യ മേഖലയെ ആശങ്കയിലാക്കി. അഴീക്കല്‍, ആയിക്കര,മാട്ടൂല്‍, ചാലില്‍,ഗോപാലപേട്ട, ചോമ്പാല തുടങ്ങിയ മീന്‍ പിടുത്ത കേന്ദ്രങ്ങളില്‍ നിന്ന് നിരവധി ബോട്ടുകളാണ് മല്‍സ്യ ബന്ധനത്തിനായി പോകുന്നത്. കേട്ട്‌കേള്‍വി പോലുമില്ലാത്ത സംഭവമാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. മല്‍സ്യ ബന്ധന ബോട്ടുകളില്‍ കപ്പല്‍ അപകട മുണ്ടാവുന്നത് പതിവാണ്. ഉള്‍ക്കടലില്‍ വിദേശ കപ്പലിടിച്ച് തകര്‍ന്ന ബോട്ടുകളുടെ എണ്ണം കൂടുകയാണ്. … Continue reading "കടലിലെ വെടിവെപ്പ് ; കണ്ണൂര്‍ മല്‍സ്യ മേഖലയിലും ആശങ്ക"
കണ്ണൂര്‍ : പോലീസിന്റെ അനുമതിയില്ലാതെയും വാഹന ഗതാഗതസ്തംഭനമുണ്ടാക്കുംവിധവും നഗരത്തില്‍ പ്രകടനം നടത്തിയെന്നതിന് സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറിയുള്‍പ്പെടെ 500പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. ഇന്നലെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തിയ സംഭവത്തിലാണ് സി.ഐ.ടി.യു സംസ്ഥാന സിക്രട്ടറി കെ.പി. സഹദേവന്‍, വാടി രവി, കെ. രാഘവന്‍, അരക്കന്‍ ബാലന്‍, കെ. രാജന്‍ മണിയന്‍പാറ കുഞ്ഞമ്പു, കെ.പി. ബാലകൃഷ്ണന്‍, വസന്തകുമാരി, എ. വേലായുധന്‍ തുടങ്ങി 500 സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തത്.
കണ്ണൂര്‍ : റിക്കാര്‍ഡില്‍ കൃത്രിമം നടത്തി അര്‍ഹമായ പ്രമോഷന്‍ നല്‍കാതെ ചതിച്ചതായി പ്രധാന അധ്യാപകനെതിരെ അധ്യാപിക കോടതിയില്‍ ഹരജി നല്‍കി. വാരം യു.പി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനായ എം.പി മോഹനനെതിരെയാണ് അധ്യാപികയായ എളയാവൂര്‍ പോത്തോടി പറമ്പിലെ നന്ദനത്തില്‍ കെ.വി. സുധാദേവി(35) കോടതിയില്‍ ഹരജി നല്‍കിയത്. അധ്യാപികയുടെ പ്രതീക്ഷിത ഒഴിവില്‍ 2007 ജൂലൈ 17ന് ചേര്‍ന്ന തന്നെ മറികടന്ന് മറ്റൊരു അധ്യാപികക്ക് നിയമനം നല്‍കിയെന്നാണ് പരാതിയില്‍ പറയുന്നത്. തന്നോടൊപ്പം ചേര്‍ന്ന മറ്റൊരു അധ്യാപികയുടെ പിതാവ് വിവരാവകാശ നിയമപ്രകാരം സ്‌കൂളിലെ … Continue reading "രേഖകളില്‍ കൃത്രിമം നടത്തിയതായി പ്രധാനാധ്യാപകനെതിരെ പരാതി"
ഇരിട്ടി: കീഴൂര്‍-ചാവശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ശുചീകരണ പരിപാടിയുമായി ബന്ധപ്പെട്ട പണപ്പിരിവിനെ ചൊല്ലി വ്യാപാരികളില്‍ അമര്‍ഷം പുകയുന്നു. ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപനസമിതി യൂനിറ്റുകളും സംയുക്തമായി തീരുമാനിച്ച് കുടുംബശ്രീ അംഗങ്ങളെ ഇരിട്ടി ടൗണിലെ ശുചീകരണത്തിന് നിയോഗിച്ചിരുന്നു. ഇതിന്റെ ചെലവിലേക്കായി പ്രത്യേക ഫണ്ട് വ്യാപാരികളില്‍ നിന്നും പിരിക്കാനും തീരുമാനമായിരുന്നു. വിവിധ കാറ്റഗറികളില്‍പ്പെടുത്തി നൂറ് രൂപ മുതല്‍ 500രൂപവരെയാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നും പിരിച്ചെടുക്കാന്‍ ധാരണയായത്. ഇപ്പോള്‍ രണ്ട് മാസത്തോളമായി പഞ്ചായത്ത് ഫണ്ട് പിരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വ്യാപാരികളുടെ പരാതി. … Continue reading "ശുചീകരണത്തിന് വേണ്ടി പണപ്പിരിവ്; വ്യാപാരികളില്‍ അമര്‍ഷം"
കണ്ണൂര്‍ : പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന സമയത്താണെങ്കിലും പിറവം ഉപതെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് പ്രശ്‌നമല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പിറവം തെരഞ്ഞെടുപ്പ് സര്‍ക്കാറിന് എതിരായ വിധി എഴുത്തായിരിക്കും. എസ്.എസ്.എല്‍.സി പരീക്ഷ കാലായളവില്‍ തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കണ്ണൂര്‍ പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പിണറായി പറഞ്ഞു. ഞായറാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നതും ശരിയല്ല. വിശ്വാസികള്‍ക്ക് ഇത് അസൗകര്യമുണ്ടാകും. എന്നാല്‍ പാര്‍ട്ടിയെ സംബന്ധിച്ച് ഇതൊന്നും പ്രശ്‌നമല്ല. പാര്‍ട്ടി കോണ്‍ഗ്രസ് ദിവസമായാലും ഞങ്ങള്‍ … Continue reading "പ്രക്ഷോഭ ചൂടില്‍ സര്‍ക്കാര്‍ താഴെ വീഴും ; പിറവം പ്രശ്‌നമല്ല : പിണറായി"

LIVE NEWS - ONLINE

 • 1
  4 days ago

  സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

 • 2
  4 days ago

  വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

 • 3
  4 days ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 4
  4 days ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 5
  4 days ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 6
  4 days ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 7
  4 days ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 8
  4 days ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 9
  5 days ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്