Wednesday, December 11th, 2019

തൊടുപുഴ: പൊതുശ്മശാന നിര്‍മാണം പുനരാരംഭിക്കാന്‍ നഗരസഭ കൗണ്‍സിലിന്റെ തീരുമാനം. പൊതുശ്മശാനത്തിന് ആവശ്യമായ വാതകം ലഭിക്കുന്നതിനും പുതിയ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനും അപേക്ഷ നല്‍കുന്നതിനും ഇവിടേക്ക് ആവശ്യമായ ജനറേറ്റര്‍ വാങ്ങുന്നതിനും മുനിസിപ്പല്‍ എഞ്ചിനീയറെ ചുമതലപ്പെടുത്തി. നഗരസഭയില്‍ പൊതുശ്മശാനം നിര്‍മിക്കുന്നതിനുള്ള ദൂരപരിധി 50 മീറ്ററില്‍ നിന്ന് 25 മീറ്ററായി കുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പൊതുശ്മശാനത്തിന്റെ നിര്‍മാണം ഉടന്‍ പുനരാരംഭിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ജലവിഭവ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുകൊടുത്തെങ്കിലും ഇവിടെ പ്രാരംഭ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണു … Continue reading "ശ്മശാന നിര്‍മാണം പുനരാരംഭിക്കും"

READ MORE
നെടുങ്കണ്ടം: എക്‌സൈസ് പ്രിവന്റീവ് ഓഫിസര്‍ ലിജോ ഉമ്മനെ കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍ ബന്ധമുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ചെക്ക് പോസ്റ്റുകളിലെ വാഹന പരിശോധനയോടു പ്രതിഷേധമുയര്‍ത്തുന്ന സ്ഥിരം സംഘങ്ങള്‍ ഇവിടെയുണ്ട്. വാഹനം പരിശോധിച്ചതിന്റെ പേരിലാണു ഞായറാഴ്ച എക്‌സൈസ് ജീവനക്കാരനു നേരേ ആക്രമണമുണ്ടായത്. മിനറല്‍ വാട്ടറുമായെത്തുന്ന ആളെ മുന്‍പു സ്പിരിറ്റ് കടത്തു കേസില്‍ പിടികൂടിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. വാഹനം പരിശോധിക്കുന്നതിന്റെ പേരില്‍ മുന്‍പും ഇയാള്‍ പൊലീസ്, എക്‌സൈസ് ജീവനക്കാര്‍ക്കു നേരേ തിരിഞ്ഞിട്ടുണ്ട്. പരിശോധന നടത്തുന്നവര്‍ക്കെതിരെ ഉന്നതങ്ങളില്‍ … Continue reading "പ്രിവന്റീവ് ഓഫിസറെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ കള്ളക്കടത്തുകാര്‍"
വണ്ടിപ്പെരിയാര്‍: ഏലത്തോട്ടത്തില്‍ ഇറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കര്‍ഷകനു പരുക്ക്. 63-ാം മൈല്‍ കരുവിലക്കുളം മാത്യു ഏബ്രഹാ (സണ്ണി 52)മിനാണ് പരിക്കേറ്റത്. ഏലത്തോട്ടത്തിലെ കുളത്തില്‍ നിന്നു വെള്ളം പമ്പ് ചെയ്യാന്‍ എത്തിയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്.
കട്ടപ്പന: കോഫി ബോര്‍ഡ് മുഖേന കാപ്പി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി നല്‍കാത്തതില്‍ പ്രതിഷേധം. ഇടുക്കി പാക്കേജിന്റെ ഭാഗമായി ചെറുകിട കര്‍ഷകര്‍ക്കാണ് സബ്‌സിഡി പ്രഖ്യാപിച്ചിരുന്നത്. ഡോ. എം.എസ്. സ്വാമിനാഥന്‍ കമീഷന്‍ ശിപാര്‍ശ പ്രകാരം കര്‍ഷകര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ഇതുവരെ ഒരു രൂപ പോലും നല്‍കിയിട്ടില്ല. 5.65 കോടിയുടെ പദ്ധതിയാണ് കൃഷിക്ക് അനുവദിച്ചത്. വാഴവര, വണ്ടിപ്പെരിയാര്‍, അടിമാലി എന്നിവിടങ്ങളില്‍ 75 ലക്ഷം രൂപ ചെലവില്‍ ഗോഡൗണുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇതും നടപ്പായില്ല. പദ്ധതിയുടെ … Continue reading "സബ്‌സിഡി ലഭിച്ചില്ല; കാപ്പി കര്‍ഷകര്‍ക്ക് പ്രതിഷേധം"
വണ്ടിപ്പെരിയാര്‍: സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടാനും നിയമസാക്ഷരത ഉയര്‍ത്താനും ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. സെപ്റ്റംബര്‍ 23നു പഞ്ചായത്തിലെ 23 വാര്‍ഡുകളിലെ തെരഞ്ഞെടുത്ത 100 കേന്ദ്രങ്ങളില്‍ സാമൂഹിക തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തും. സാമൂഹിക-മത സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളി യൂണിയനുകള്‍, തോട്ടം മാനേജ്‌മെന്റുകള്‍, സാമൂഹികക്ഷേമ വകുപ്പ്, ആരോഗ്യവകുപ്പ്, വ്യാപാരി സംഘടനകള്‍, സ്‌കൂളുകള്‍, കുടുംബശ്രീ, അംഗന്‍വാടി – ആശാ പ്രവര്‍ത്തകര്‍ തുടങ്ങി മുഴുവന്‍പേരുടെയും സഹകരണത്തോടെയാവും പരിപാടി ഉറപ്പ് വരുത്തുക. അനധികൃത മദ്യവില്‍പ്പന, മദ്യ ഉപയോഗം, … Continue reading "ബോധവല്‍ക്കരണ ക്ലാസുകള്‍"
നെടുങ്കണ്ടം: ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്‌സിഡി ബാങ്ക് അക്കൗണ്ടുകളിലൂടെ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഇടനിലക്കാരുടെ ചൂഷണമില്ലാതെ കര്‍ഷകര്‍ക്ക് സ്വന്തം ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തുമെന്നതാണു പദ്ധതിയുടെ പ്രത്യേകത. മുമ്പ് ക്ഷീരസംഘങ്ങള്‍ മുഖേനയാണ് കാലിത്തീറ്റ സബ്‌സിഡി ലഭ്യമാക്കിയിരുന്നത്. ചില സംഘങ്ങള്‍ പ്രത്യേക സ്വയംസഹായ സംഘങ്ങള്‍ മുഖേനയായിരുന്നു കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്. വിതരണത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് ചെറിയ തുക ലാഭവിഹിതമായി നല്‍കേണ്ടിവരുമ്പോള്‍ ഫലത്തില്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡിയില്‍ കുറവുണ്ടാകുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഒരു ലീറ്റര്‍ പാലിന് 80 പൈസയായിരുന്നു കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭിച്ചിരുന്നത്. … Continue reading "കാലിത്തീറ്റ സബ്‌സിഡിയും ബാങ്ക് അക്കൗണ്ടിലേക്ക്"
കട്ടപ്പന: കാലിത്തീറ്റ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും കാരണം ക്ഷീര കര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു. സംസ്ഥാനത്ത് നിരവധി ക്ഷീര കര്‍ഷകരാണ് ജോലി മതിയാക്കി മറ്റ് തൊഴിലിലേക്ക് ചേക്കേറിയത്. പുല്ലിനും വൈക്കോലിനും ക്ഷാമം നേരിടുന്നതു കൂടാതെ കാലിത്തീറ്റയുടെ വിലയും ക്രമാതീതമായി കൂടിയപ്പോള്‍ കര്‍ഷകര്‍ക്കു വരവിനെക്കാള്‍ കൂടുതല്‍ ചെലവേറി. ഇതേത്തുടര്‍ന്നാണു പല കര്‍ഷകരും ഈ മേഖല കൈവിട്ടത്. പല ക്ഷീരസംഘങ്ങളിലും ഇപ്പോള്‍ പതിവായി അളക്കുന്ന പാലിന്റെ അളവു പതിന്‍മടങ്ങു കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. എങ്കിലും കാലങ്ങളായി ഈ മേഖലയില്‍ പണിയെടുക്കുന്ന ചെറുകിട ക്ഷീരകര്‍ഷകരാണ് … Continue reading "തീറ്റയുടെ വിലവര്‍ധനയും വൈക്കോല്‍ക്ഷാമവും ; ക്ഷീരകര്‍ഷകര്‍ ജോലി ഉപേക്ഷിക്കുന്നു"
ഇടുക്കി: സപ്‌ളൈകോ ഓണം ടൗണ്‍ പീപ്പിള്‍സ് ബസാര്‍ തൊടുപുഴയില്‍ ആരംഭിച്ചു. ജലവിഭവമന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ഓണം ബസാര്‍ സെപ്തംബര്‍ 15 വരെ നീണ്ടുനില്‍ക്കും. ദിനംപ്രതി ഭക്ഷ്യവസ്തുക്കള്‍ക്ക് വിലയേറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സപ്ലൈകോ ഓണം ബസാര്‍ ജനത്തിന് ആശ്വാസമാണെന്ന് മന്ത്രി പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു.

LIVE NEWS - ONLINE

 • 1
  13 hours ago

  ഹൈദരാബാദ് ഏറ്റുമുട്ടല്‍; റിട്ട.ജഡ്ജി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

 • 2
  14 hours ago

  ഗുജറാത്ത് കലാപം: മോദിക്ക് ക്ലീന്‍ചിറ്റ്

 • 3
  14 hours ago

  പദ്ധതി നിര്‍വഹണത്തിന്റെ ഗതിവേഗം വര്‍ധിപ്പിക്കണം: മന്ത്രി മൊയ്തീന്‍

 • 4
  15 hours ago

  കാര്‍ എറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍

 • 5
  15 hours ago

  കവര്‍ച്ചാ സാധനങ്ങള്‍ വാങ്ങിയ കടയുടമ അറസ്റ്റില്‍

 • 6
  15 hours ago

  ഡിജിറ്റല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി

 • 7
  15 hours ago

  ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്ക്

 • 8
  15 hours ago

  ലഹരിമരുന്നുമയി പിടിയില്‍

 • 9
  16 hours ago

  ശബരിമല തീര്‍ത്ഥാടകന്‍ മുങ്ങി മരിച്ചു