Wednesday, September 22nd, 2021

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,00,636 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,74,399 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 2,71,59,180 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2427 പേർക്കു കൂടി ജീവൻ നഷ്ടമായതോടെ ആകെ മരണസംഖ്യ 3,49,186 ആയി. രാജ്യത്ത് ഇതിനോടകം 2,89,09,975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 23,27,86,482 പേർക്ക് ഇതുവരെ വാക്സിൻ നൽകിക്കഴിഞ്ഞു. ജൂൺ ആറുവരെ 36,63,34,111 സാമ്പിളുകൾ പരിശോധിച്ചതായി … Continue reading "രാജ്യത്ത് 1,00,636 പേര്‍ക്കു കൂടി കോവിഡ്"

READ MORE
ആലപ്പുഴ കന്നിട്ടജെട്ടിയില്‍ ഹൗസ് ബോട്ടുകള്‍ കത്തിനശിച്ചു. രണ്ട് ഹൗസ് ബോട്ടുകളാണ് കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. കൊയ്നോണിയ ക്രൂസിന്റെ രണ്ട് ബോട്ടുകളാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്സ് എത്തിയെങ്കിലും മോട്ടോര്‍ കേടായതിനാല്‍ തീയണക്കാനായില്ല. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫയര്‍ഫോഴ്സ് എത്തുന്നതെന്ന് ബോട്ടുടമകള്‍ ആരോപിച്ചു.  
സംസ്ഥാനത്തെ കൊവിഡ് വ്യാപനം കുറയുന്നതായി വിലയിരുത്തല്‍. പ്രതിദിന രോഗ ബാധിതരേക്കാള്‍ രോഗമുക്തരുണ്ടാവുന്ന സ്ഥിതി അടുത്ത ദിവസങ്ങളിലും തുടര്‍ന്നേക്കും. രണ്ടാഴ്ചയ്ക്കുള്ളില്‍ ടിപിആര്‍ പത്ത് ശതമാനത്തില്‍ താഴെയാക്കാനാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. അതേസമയം മരണനിരക്ക് ഉയരുന്നത് സംസ്ഥാനത്തിന് ആശങ്കയാകുകയാണ്. ഇന്നലത്തെ 194 മരണങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ കൊവിഡ് മരണം 9000 കവിഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് കൊവിഡ് മരണങ്ങള്‍ കൂടുതല്‍. ഇതുവരെ 1793 പേര്‍ തിരുവനന്തപുരത്ത് കൊവിഡിന് കീഴടങ്ങി. തലസ്ഥാന ജില്ലയിലെ മരണനിരക്ക് 0.71 ശതമാനം.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം. ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 01 മുതല്‍ ജൂണ്‍ 5 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30 – 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, … Continue reading "സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നരീക്ഷണ കേന്ദ്രം"
കൊ​ച്ചി: രാ​ജ്യ​ത്ത് വീ​ണ്ടും ഇ​ന്ധ​ന​വി​ല കൂ​ട്ടി. പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 24 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​പ്പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 96.50 രൂ​പ​യും ഡീ​സ​ലി​ന് 91.78 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 94.71 രൂ​പ​യും ഡീ​സ​ലി​ന് 90.09 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 17 ത​വ​ണ​യാ​യി പെ​ട്രോ​ളി​ന് നാ​ല് രൂ​പ​യും ഡീ​സ​ലി​ന് അ​ഞ്ചു രൂ​പ​യു​മാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ൾ വ​ർ​ധി​പ്പി​ച്ച​ത്.  
സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടിയെങ്കിലും പ്രഖ്യാപിച്ച ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരെ വച്ച് തുറന്ന് പ്രവര്‍ത്തിക്കാം. പുസ്തക, വസ്ത്ര, സ്വര്‍ണം, ചെരിപ്പ് കടകള്‍ക്കും അനുമതിയുണ്ട്. ജൂണ്‍ ഒന്‍പത് വരെ സംസ്ഥാനത്ത് എല്ലായിടത്തും നിയന്ത്രണങ്ങളുണ്ടെങ്കിലും വിവിധ മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുണ്ട്. കയര്‍, കശുവണ്ടി മേഖലകളില്‍ അടക്കം എല്ലാ വ്യവസായ സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം, … Continue reading "ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍"
ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത.
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതത്തെ ഇല്ലാതാക്കുന്നുവെന്നും തെങ്ങിലടക്കം കാവി നിറം പൂശുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LIVE NEWS - ONLINE

 • 1
  3 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  3 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  3 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  3 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  3 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  3 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  3 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  3 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  3 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും