Wednesday, September 22nd, 2021

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് ചേരും. രാവിലെ 11.30 നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം മുഖ്യമന്ത്രി വിളിച്ചിരിക്കുന്നത്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. ഇന്റര്‍നെറ്റ് ലഭ്യതയടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതിന് ശേഷമേ ക്ലാസുകള്‍ ആരംഭിക്കു എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു.

READ MORE
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്ന് ഭ​​​ക്ഷ്യ വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു. വി​​​ത​​​ര​​​ണ സോ​​​ഫ്റ്റ്വേ​​​റി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തേ​​​ണ്ട​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്ന് റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് വ​​​കു​​​പ്പ് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്. വ്യാഴാഴ്ച മു​​​ത​​​ല്‍ റേ​​​ഷ​​​ന്‍ വി​​​ത​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ഭ​​​ക്ഷ്യ വ​​​കു​​​പ്പ് അ​​റി​​യി​​ച്ചു.  
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,567 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂർ 1213, ആലപ്പുഴ 1197, കണ്ണൂർ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550, കാസർഗോഡ് 454, വയനാട് 272 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,979 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ … Continue reading "ഇന്ന് 15,567 പേര്‍ക്ക് കോവിഡ്,"
  രാജ്യത്തെ കൊവിഡ് വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം .ഇന്ത്യയിലെ കൊവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത,സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച്‌ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും.സ്വകാര്യ ആശുപത്രികൾക്കുള്ള വാക്സിൻ നിരക്ക് ഉത്പാതകർ തീരുമാനിക്കും. വാക്സിന്‍ നിര്‍മ്മാതാക്കള്‍ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസര്‍ക്കാര്‍ വാങ്ങും. സംസ്ഥാനങ്ങള്‍ക്ക് സജന്യമായി നല്‍കുന്ന വാക്സിന്‍ ഡോസുകളെ സംബന്ധിച്ച മുന്‍‌ഗണന … Continue reading "പുതിയ വാക്സിൻ മാർഗ്ഗ രേഖ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം"
സംസ്ഥാനത്ത് ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘ ദൂര ബസ് സർവ്വീസ് ബുധനാഴ്ച മുതൽ പനഃരാരംഭിക്കും. സർവീസ് തുടങ്ങാൻ എം.ഡി ബിജു പ്രഭാകർ നിർദേശം നൽകിയിട്ടുണ്ട്. യാത്രക്കാർ കൂടുതലുളഅള റൂട്ടുകൾ കണ്ടെത്തിയായിരിക്കും സർവ്വീസ് നടത്തുക. ശനിയും ഞായറും സർവ്വീസും ഉണ്ടായിരിക്കില്ല
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ജനാധിപത്യ പാര്‍ട്ടി ട്രഷറല്‍ പ്രസീത അഴീക്കോട്. സി കെ ജാനു കെ സുരേന്ദ്രന്റെ സെക്രട്ടറിയുമായി സംസാരിക്കുന്ന ഓഡിയോ റെക്കോര്‍ഡ് എന്ന് അവകാശപ്പെട്ടാണ് തെളിവ് പുറത്തുവിട്ടത്. സി കെ ജാനു തന്റെ ഫോണില്‍ നിന്നാണ് സംസാരിച്ചത്. ഹോട്ടല്‍ റൂമില്‍ പണം കൈമാറിയെന്നും അവര്‍ ആരോപിച്ചു. മൂന്ന് ശബ്ദ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നരിക്കുന്നത്. അതില്‍ രണ്ടെണ്ണം പ്രസീതയും കെ സുരേന്ദ്രനും … Continue reading "കെ സുരേന്ദ്രന്‍ സി കെ ജാനുവിന് പണം നല്‍കിയ ആരോപണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രസീത"
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. എന്നാൽ ഏർപ്പെടുത്തിയെങ്കിലും പരമ്പരാഗത വള്ളങ്ങളിൽ മീൻപിടിക്കുന്നവർക്ക് വിലക്കില്ല. കൊവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലാണ് ട്രോളിങ് നിരോധനം. സാഹചര്യങ്ങളെ മറികടക്കാൻ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.
കണ്ണൂർ ഇളയാവൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിയന്ത്രണംവിട്ട ആംബുലൻസ് മരത്തിൽ ഇടിച്ചായിരുന്നു അപകടം. നാലുപേരായിരുന്നു ആംബുലൻസിൽ ഉണ്ടായിരുന്നത്. ചന്ദനക്കാംപാറ സ്വദേശികളായ ബിജോ, റെജീന, ആംബുലൻസ് ഡ്രൈവർ നിതിൻരാജ് എന്നിവരാണ് മരിച്ചത്. ബെന്നി എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പയ്യാവൂർ സ്റ്റേഷൻ പരിധിയിലെ ചുണ്ടപ്പറമ്പിൽനിന്ന് രോഗിയുമായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് ഇളയാവൂരിന് അടുത്തുവെച്ച് നിയന്ത്രണംവിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു

LIVE NEWS - ONLINE

 • 1
  3 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  3 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  3 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  3 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  3 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  3 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  3 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  3 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  3 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും